Showing posts with label ezhuth online. Show all posts
Showing posts with label ezhuth online. Show all posts

Tuesday, January 25, 2011

ഐസ് ക്യൂബുകള്‍


dona mayura

തമ്മില്‍ പിരിയുന്നത് എങ്ങിനെയായിരിക്കണം
എന്നതിനെപ്പറ്റിയായിരുന്നു കണ്ടുമുട്ടിയപ്പോഴെ
ഞാന്‍ ചിന്തിച്ചിരുന്നത്,
അത്രമേല്‍ നിന്നെ ഇഷ്ടമായത് കൊണ്ട്.

ഇലകൊഴിയുന്നൊരു മഞ്ഞുകാലത്ത്
ഇനിയും മരവിച്ചിട്ടില്ലാത്തൊരു പാര്‍ക്ക് ബഞ്ചില്‍‍,
കാലം കൊണ്ടു വച്ച
രണ്ട് ഐസ് ക്യൂബുകള്‍ പോലെ നമ്മള്‍.

അരിച്ച് കയറുന്ന തണുപ്പിനെ
തുളച്ച് കയറുവാനാവാതെ
നട്ടുച്ചയുടെ വെയില്‍
നമുക്കുമേല്‍ കുടപിടിക്കും.

മടിച്ച് മടിച്ച് തണുപ്പിറങ്ങി,
ഉരുകി ഒലിച്ചിട്ടും
വേര്‍പിരിയാനാവാതെ,
ബഞ്ചില്‍ നിന്നും
ഒലിച്ചിറങ്ങി
ഒന്നിച്ച്
നാം
ഒഴുകിയൊഴുകി പോകും.

നമുക്കുമേല്‍ അപ്പോള്‍
ഇരുളും വെളിച്ചവുമൊരു പിയാനോ ആകുന്നു,
കാലം നമ്മുടെ പ്രണയസങ്കീര്‍ത്തനം
ആ പിയാനോയില്‍ വായിക്കുന്നു.

മുകളില്‍ തിളച്ച് മറിയുന്ന കടലും,
താഴെ ചിറകുകളില്‍ തീപ്പിടിച്ച
മേഘഗര്‍ജ്ജനത്തിന്റെ അലകളും
മറ്റുള്ളവര്‍ അന്നേരം
കാണുകയും കേള്‍ക്കുകയും ചെയ്യുന്നു.

പ്രണയത്തെക്കുറിച്ച്
എനിക്കൊന്നും അറിയുകയില്ലെന്നും,
പ്രണയത്തെക്കുറിച്ച് മാത്രം
ഞാനൊരിക്കലും എഴുതുകയില്ലെന്നും
നിന്നോട് ഞാനന്നേ പറഞ്ഞതല്ലെ!

Saturday, December 4, 2010

സംഭവത്തിന്റെ പൊരുളറിയുമ്പോള്‍


santhosh pala

ചിത്രത്തിന്റെ
സെറ്റില്‍ വച്ച്
സംവിധായകന്‍
സംഭവം ഹിറ്റാകുമെന്നാണ്
പറഞ്ഞത്

ഉച്ചയ്ക്ക്
ഒരു ചിത്രകാരന്‍
സംഭവത്തിലെ
അനിര്‍വചനീയമായ
സൌന്ദര്യത്തെക്കുറിച്ചാണ്
വര്‍ണ്ണിച്ചത്

ഒരു ശില്പി
സംഭവത്തിന്റെ
ആകാരസൌഷ്ഠവം
പ്രത്യേകതകളാല്‍
നിറഞ്ഞതാണെന്നാണ്
അറിയിച്ചത്

വൈകുന്നേരത്തെ
കവി സമ്മേളനത്തില്‍
മഹാകവി
സംഭവത്തിലെ
കവിത്വമാണ്
മുഖ്യവിഷയമാക്കിയത്

കച്ചേരിയ്ക്കെത്തിയ
സുന്ദരമ്മാള്‍
സംഭവത്തിലുറങ്ങുന്ന
സംഗീതാത്മകതയെക്കുറിച്ചാണ്
സംസാരിച്ചത്

കോട്ടമൈതാനത്ത്
രാജ്യസ്നേഹികളായ
രാഷ്ട്രീയ നേതാക്കള്‍
സംഭവം വളരെ പൈശാചികവും
ദു:ഖകരവുമാണെന്നാണ്
പ്രസ്താവിച്ചത്

അരാഷ്ട്രീയക്കാരായ
മതനേതാക്കള്‍
സംഭവത്തിലെ
സത്യം കണ്ടെത്തുന്നത്
വരെ ആര്‍ക്കും
വോട്ടുചെയ്യരുതെന്നാണ്
വിളംബരം ചെയ്തത്

പുത്തരിക്കണ്ടത്തെ
ചില അമ്മമാര്‍
സംഭവം
എമാന്മാര്‍ രഹസ്യമാക്കണേ
എന്ന
അപേക്ഷയാണ് വച്ചത്

ഉടുക്കാക്കുണ്ടനായി വന്ന
കൊച്ചുമകനോടെന്തേ ഇങ്ങനെ
എന്നു ചോദിച്ചപ്പോള്‍
സംഭവം സാധിച്ചിട്ടു
വരുന്നെന്നാണ് അറിയിച്ചത്

ഇനിയും സംഭവം
ഒരു പ്രശ്ന്മായി അവശേഷിച്ചാല്‍
രാവിലെയുള്ള സംഭവവും
ഉച്ചയ്ക്കുള്ള സംഭവവും
വൈകുന്നേരമുള്ള സംഭവവും
രാത്രിയിലെ സംഭവവും കൂടി കൂട്ടുക
അതില്‍ നിന്നും
ടി വിയില്‍ കണ്ട സംഭവങ്ങളെ കുറയ്ക്കുക
ശിഷ്ടമുണ്ടെങ്കില്‍
അതൊരു സംഭവമായി രേഖപ്പെടുത്തുക
ഇല്ലെങ്കില്‍
‘സംഭവം മത്തായി‘
എന്ന് എല്ലാരും വിളിയ്ക്കുന്നതില്‍
തെറ്റൊന്നുമില്ലന്നറിഞ്ഞ്
രണ്ടെണ്ണം വീശി
ഉറങ്ങാന്‍ റെഡിയാവുക!.


സങ്കടം


കുടിച്ചുകുടി-
ച്ചുറക്കിയിരിയ്ക്കയാണീ-
ദേഹത്തെ;
മനസ്സേ ,
നുരഞ്ഞു പതഞ്ഞ് നീ
ഉണര്‍ത്താതിരിയ്ക്കുക!


ടൈം മാനേജ്മെന്റ്


വട്ടത്തില്‍
കറങ്ങുന്ന
ചെറുതും
വലുതുമായ
രണ്ട്
അടയാളങ്ങളാണ്
സകലരേയും
സകലടത്തും
വട്ടം കറക്കുന്നത്

പ്രണയകവിതകള്‍

അകലം

മിണ്ടിക്കളിച്ചങ്ങിരുന്നതില്ലേ സഖേ,
ചുണ്ടില്‍ മൃദുഹാസമെത്തിയില്ലേ
കണ്ണുകള്‍ കണ്ണുകള്‍ തമ്മില്‍ മന്ത്രിച്ചതോ
കാണാതിരിയ്ക്കുക വയ്യന്നൊരിക്കലും
എന്തു നിനച്ചാലുമെന്തുപറഞ്ഞാലും
എത്ര അകലെയാണിന്നുനീ, യീഞാനും

അടുപ്പം

മിണ്ടാട്ടമില്ലാതെ നിന്നാലുമെന്‍ സഖേ
മിണ്ടിയില്ലേ നമ്മള്‍ നൂറു വട്ടം
കണ്ണടച്ചാണു നീ നാണിച്ചതെങ്കിലും
കണ്ടതില്ലേ നമ്മള്‍ എത്ര വട്ടം
കാലം കുറച്ചേറെയായിതെന്നാകിലും
എത്ര അടുപ്പമാണന്നുമിന്നും

Saturday, November 7, 2009




p a anish
ezhuth/ dec/ 2009

വേലുമ്മാന്‍

അമ്മവീടിനടുത്താണ്
വേലുമ്മാന്റെ വീട്

ആകാശം തൊടുന്ന കുന്നുമ്പുറത്ത്
കാറ്റുപോലും വാലുചുരുട്ടി കടന്നുപോണ
തെങ്ങുവരമ്പു കടന്ന്
കൈതവളപ്പു മുറിച്ച്
കല്ലുവെട്ടു വഴിയിലൂടെ
കുന്നുകയറി വിയര്‍ക്കുമ്പോഴേക്കും
നരച്ചു കുമ്പളങ്ങയായൊരു തല
ചിരിച്ചോണ്ട് വരണകാണാം

മുറ്റത്ത് പാട്ടുപാടണ പഴഞ്ചന്‍ മരബഞ്ചിലിരുന്ന്
കട്ടന്‍കാപ്പി തിളച്ച് ചുറ്റും നോക്കുമ്പോള്‍
ഉമ്മറത്തിണ്ടില്‍
നിര്‍വികാരത ചൂണ്ടി ചാരിവെച്ചൊരു തോക്ക്

കാറ്റിട്ടു തന്ന കുത്തിക്കുടിയന്‍ മാമ്പഴമായ്
അവധിക്കാലം കടിച്ചീമ്പിക്കുടിച്ച
കുട്ടിക്കാലത്ത് വരച്ചതാണ്
വെടിയേറ്റ കൊറ്റിയോ കാട്ടുമുയലോ തൂക്കിപ്പിടിച്ച്
കുന്നിറങ്ങി വരുന്നൊരു രൂപം

കുറേ കേട്ടിട്ടുണ്ട്
പഴങ്കഥകള്‍ മൂടിപ്പുതച്ച്
രാത്രിയുറങ്ങാന്‍ കിടക്കുമ്പോള്‍

വെടിയേറ്റ കാട്ടുപന്നി
തേറ്റകൊണ്ടു പിളര്‍ന്ന
വയറു പൊത്തിക്കെട്ടി
രാത്രികടന്ന് ആശുപത്രിയിലെത്തിയപ്പോഴേക്കും
മിണ്ടാതെ മരവിച്ച ശരീരം
(ഇപ്പോഴും കാണാം
മണ്ണിട്ടു തൂര്‍ത്ത കഴായപോലെ
തുന്നിക്കെട്ടിയ പാട്)

രാത്രിവഴിയില്‍
മഞ്ഞുകുതിര്‍ന്ന് വഴുക്കുന്ന വരമ്പിലൂടെ
മുറിബീഡിയെരിഞ്ഞ നാട്ടുവെളിച്ചത്തില്‍
കരയ്ക്കുപിടിച്ചിട്ട വരാലിന്റെ വഴുപ്പുപോലെ
കാലിനടിയില്‍ പുളഞ്ഞ് കണങ്കാലില്‍ ദംശിച്ചപ്പോള്‍
തിരഞ്ഞുപിടിച്ച്,
തിരിച്ചു കടിച്ചത്

ഇന്ന്
പുല്‍പ്പായില്‍ തലമൂടിക്കിടന്ന്
ചുറ്റും കൂടിനിന്ന നിശ്ശബ്ദതയുടെ മുഖത്തേക്ക്
നീട്ടിത്തുപ്പിയ വെറ്റിലക്കറയില്‍
സൂര്യനാറിയ നേരത്ത്
ഒരുകൂട്ടം കാട്ടുമുയലുകള്‍
തൊടിയിലൂടെ
തുളളിച്ചാടി പോകുന്നതു കണ്ടു.

Friday, November 6, 2009

ഈ മാസത്തെ കവി

s kalesh
കൊച്ചി, kerala, India
1982ല്‍ജനിച്ചു. 1999 മുതല്‍ കവിതകള്‍ എഴുതിവരുന്നു. എം.ജി.യൂണിവേഴ്‌സിറ്റിയില്‍നിന്നും എം.സി.എ യും കേരളപ്രസ്‌ അക്കാദമിയില്‍ നിന്നും ജേര്‍ണലിസം ഡിപ്‌ളോമയും നേടി. ഇപ്പോള്‍ കേരളകൗമുദി കൊച്ചിയൂണിറ്റില്‍ സബ്‌എഡിറ്റര്‍. എം.ജി.യൂണിവേഴ്‌സിറ്റി യുവജനോല്‍സവം(2003)കവിതാരചന ഒന്നാംസ്ഥാനം,അങ്കണം കവിതാപുരസ്‌ക്കാരം(2004),മാധ്യമം-വെളിച്ചംകവിതാപുരസ്‌ക്കാരം(2005), കൈരളിടി.വിഅറ്റ്‌ലസ്‌കവിതാപുരസ്‌ക്കാരം 2005ലും2006ലുംനേടിയിട്ടുണ്ട്‌. വിലാസം ശങ്കരമലയില്‍,കുന്നന്താനം,മല്ലപ്പള്ളി. പത്തനംതിട്ട ജില്ല


ഒഴുക്കില്‍
പുഴയ്ക്കക്കരെ സൂര്യന്‍ താഴുന്നത്
മുളങ്കാടുകള്‍ക്കിടയ്ക്കു നിന്ന് കണ്ടു
തൂകിവീണ മഞ്ഞവെട്ടം
മുളയിലയില്‍ കെട്ടിനിന്നു
ഇല വകഞ്ഞുമാറ്റിമാറ്റി
മഞ്ഞയെ, ഇളംചുവപ്പിനെ തെളിച്ചെടുത്തു.
കൂര്‍ത്തവെട്ടം മുഖത്തു മഞ്ഞപെയിന്റടിച്ചു
ചാഞ്ഞ മുള താഴെ ഒഴുക്കില്‍
ഒരില മുക്കിയെടുത്തു മഞ്ഞയേ നേര്‍പ്പിച്ചും വിട്ടു.


ഇല വകഞ്ഞു പുഴയിറമ്പില്‍ നില്ക്കെ
ഇലയായി, പെട്ടന്നൊഴുക്കിലേക്കു പൊഴിഞ്ഞുവീണു.
ചുഴികളുടെ വിളികേട്ടു ശബ്ദമില്ലാതെ
ചെവിയില്‍ വെള്ളം കയറുന്നതറിയുന്നുണ്ട്.
കൈകളില്‍ വാക്കുകള്‍ പ്രവേശിച്ചപോലെ
എഴുന്നുനിന്നവ പറഞ്ഞുതുടങ്ങി
നിരപ്പില്‍ അലയടി ഏങ്ങലടിയായി
ശബ്ദമിശ്രണത്തിന്റെ രേഖാചിത്രം
തെളിഞ്ഞപോലെ


ഒഴുക്കിലേക്ക് അവളെങ്ങനെ ഒഴുകിവന്നു
അടുത്ത കടവില്‍ കുളിച്ചോണ്ടിരുന്നവളല്ലേ
കൈകളില്‍ കൊളുത്തിയെടുത്തു ജീവന്‍
നിരപ്പില്‍ പച്ചമണ്ണില്‍ കിടത്തിയെന്നെ.
ഇരുട്ടെത്തി, മുളങ്കാട്ടില്‍ നിന്നും എഴുന്നേറ്റ്
ജീവനുമായി വീട്ടിലേക്ക് പോയി.


ഇരുട്ടുമാറി, പ്രകാശമെത്തി
സൂര്യന്‍ താണുതാണുപോയ കണ്ടത്
ഓര്‍ത്തെടുത്തെങ്കിലും
അവളുടെ മുഖം ഓര്‍മ്മയില്‍ കണ്ടില്ല
കാല്‍മുട്ടില്‍ മലര്‍ന്നു കിടക്കുന്നുണ്ട്
ഒരു തവിട്ടുസൂര്യന്‍
അതില്‍ തൊട്ടുതൊട്ടിരുന്നു.


പാവാടക്കാരിക്ക്


പെണ്ണുകെട്ടാത്തവര്‍ താമസിക്കുന്ന
ഈ മുറിയില്‍
ഒരു പാവാട ഉരിഞ്ഞുവീണു


അരക്കെട്ടില്‍ വിരലുകളാര്‍ത്തി
വലിച്ചെടുത്തതല്ല
ഇരുമ്പിന്റെ വഴി എന്നുംപോകും
പീത്തകണ്ടറിയാം


കൂട്ടുകെട്ടുകളുടെ നാക്കുനീട്ടിക്കെട്ടിയ അയയില്‍
പഴയപാവാടക്കാരികള്‍ വന്ന്
അന്നുണങ്ങാനിരുന്നു.


അടുത്തവീട്ടിലെ പെണ്ണിന്
ഇതേ നിറത്തിലൊരുബ്ളൌസുണ്ടന്ന് പറഞ്ഞുപോയവന്‍
വെറുതേ തിരിച്ചുവന്നു.


മുറിയുടെ ചെവിനിറച്ച് പാട്ടുപാടി
നാട്ടിലെപെണ്ണുങ്ങളെ മുഴുവനുറക്കി
പെണ്ണുകെട്ടാത്തവര്‍ താമസിക്കുന്ന
ഈ വീടുറങ്ങിപ്പോയിട്ടും
അവളറിയാതെ അയയില്‍നിന്നും
ഞാനെടുത്ത പാവാടമാത്രം
ഉറങ്ങുന്നില്ല.


സൂര്യനില്‍ ഒരു കുളി


പാലത്തടിയിട്ട കിണറിന്റെ വക്കിലാണ്‌
നാട്ടിലെ മറപ്പുരകളെല്ലാം.


പത്തുമണിയ്ക്കുമേല്‍
പതിനൊന്നാംമണി പടര്‍ന്നുതുടങ്ങുമ്പോള്‍
പെണ്ണുങ്ങളൊരു കുളിയുണ്ട്‌.


പുരയുടെ ഓലമേഞ്ഞ ചുവരുകള്‍ക്കൊപ്പമിരുന്ന്‌
ഈറന്‍കോരുന്ന
അവരുടെ ഉടുപ്പുകള്‍
വഴിയേവരുന്നവരെടുത്തുടുത്തുപോകുന്നുണ്ടവരറിയാതെ.


എന്നാല്‍
സൂര്യനതുപോലെയല്ല.


മേല്‍ക്കൂരകളില്ലാത്ത എല്ലാ മറപ്പുരകളിലും
അവന്‍ മാറിമാറി നോക്കാറുണ്ട്‌.


പല്ലുമുളച്ചിട്ടും പാല്‍ക്കൊതി തീരാത്ത
അവന്റെ ചുണ്ടില്‍ അടരുമൊരു തുള്ളി
മഴയായ്‌ വളരുന്നുണ്ട്‌.


കുളികഴിഞ്ഞ്‌
ഈറന്‍ഭോജികളായ തോര്‍ത്തുമുണ്ട്‌
തലയിലുരച്ച്‌
പെണ്ണുങ്ങള്‍ കയറിപ്പോയിട്ടും
ഉച്ചയോടടുത്തൊരൊച്ചയുമില്ലാതെ
സൂര്യനേ, നിന്റെ വേനല്‍മഴ.


ചന്ദ്രനുദിക്കുമ്പോള്‍


വൈകുന്നേരമാണ്‌
കരിനീലമേഘങ്ങള്‍ക്കിടയില്‍
പകല്‍മുഴുവനൊരുപാടുനേരം
ഒളിവിലായിരുന്ന ഒരു കഷണം ചന്ദ്രന്‍
പുലരുന്നതേയുള്ളൂ.


അഞ്ചരയുടെ സ്കൂള്‍ബസ്സിനെത്തിയ
അയല്‍പക്കക്കാരായ പ്ലസ്ടൂ കുട്ടികള്‍
കളിപറഞ്ഞ്‌
പ്രണയത്തിന്റെ വയല്‍വരമ്പ്‌ കടക്കുന്നതേയുള്ളൂ.
കൊയ്ത്തടുത്തുകഴിഞ്ഞ വയലിന്നുമീതെ
അരിവാളാകൃതിയില്‍
കുറേ കിളികള്‍
പണികഴിഞ്ഞ്‌ വീട്ടിലേയ്ക്ക്‌ പറന്നുപോകുന്നതേയുള്ളൂ.


വയലോരത്തെ വീട്ടില്‍
മുറ്റത്തെ ചെടികളോടൊപ്പം
മഴയില്‍ വളര്‍ന്നുവന്ന
വക്കുകെട്ടാത്ത കിണറിന്റെയോരത്തൊരുവള്‍
കണവനെ കാത്തിരിക്കുകയാണ്‌
കൈക്കുഞ്ഞുമായി.


അവന്റെ കണ്ണ്‌ ചന്ദ്രനിലും
ചുണ്ട്‌ മുലക്കണ്ണിലും
മുത്തമിടുന്നുണ്ട്‌.


അവള്‍ക്കുമാത്രം കാണാം
അവന്റെ കണ്ണില്‍ തിളങ്ങുന്നൊരു
കുഞ്ഞുചന്ദ്രനെ!


ഈ ഗ്രാമത്തിലിതേ ദിവസമിതേ സമയം
എത്ര ചന്ദ്രന്മാരുദിയ്ക്കുന്നുണ്ടാകും.


ഗോത്രശില്‌പം


മലയോരത്തെ കരിങ്കല്‍പാളിയ്‌ക്കടുത്ത്‌
കല്ലില്‍കൊട്ടിയൊഴുകിത്തെറിക്കും വെള്ളത്തെനോക്കി
ഒരു കല്ലേറിനുള്ള ദൂരത്തു
മഴക്കാറുവന്നുനില്‌ക്കുംനേരം
മടയുടെ വക്കില്‍നിന്നും
താഴേക്ക്‌ കുതിക്കുന്ന പേടിച്ചനോട്ടത്തെ
ചവിട്ടിഇറങ്ങാനായി ഉറപ്പിച്ചുവച്ച
മൂന്നുകുത്തുകല്ലുകള്‍
മൂന്നായി പകുത്തദൃശ്യത്തില്‍


ഒന്നാം കല്ലില്‍ചവുട്ടി
രണ്ടാംകല്ലിലേക്ക്‌ കാലാഞ്ഞ്‌
മൂന്നാംകല്ലിലേക്ക്‌ കണ്ണുറപ്പിച്ചപ്പോള്‍
ഞാനൊരു പ്രാചീന ഗോത്രനൃത്തശില്‌പമായിപ്പോയി.


നമ്മുടെ ജീവിതത്തില്‍


നമ്മുടെ ജീവിതത്തില്‍ നടക്കാതെപോയ
ആദിവസമില്ലേ
അതിന്റെ
ഒന്നാംവാര്‍ഷികമാണിന്ന്‌.
വളരെപണിപ്പെട്ടിട്ടും
തൊഴിലടക്കം
ഒന്നുംനേടാനായില്ല.
വെറുതെപട്ടണംചുറ്റിക്കണ്ടുനടന്നതല്ലാതെ.


നീപിരിഞ്ഞുപോയ്‌ക്കഴിഞ്ഞ്‌
വലിയവലിയ ആഗ്രഹങ്ങളായിരുന്നു.
സിനിമാക്കഥകളിലെപ്പോലെ
വലിയൊരാളായിപെട്ടന്നെന്നെപണിഞ്ഞെടുക്കണമെന്ന്‌.
അന്നിട്ട്‌,
ഒരുദിവസം നിന്റെ മുന്നില്‍ പ്രത്യക്ഷനാകണമെന്ന്‌.
എന്നെകളഞ്ഞുപോയ നിനക്കൊരു
വമ്പന്‍നഷ്‌ടംതൊന്നിപ്പിക്കണമെന്ന്‌.


എന്നിട്ടും
നഷ്‌ടങ്ങളുടെ ദിവ്യമായതൊപ്പിമാത്രമാണ്‌ നേടിയത്‌.
ഇപ്പോളിതാ ഒരുവര്‍ഷം


ഇനിയും വര്‍ഷങ്ങള്‍
അതില്‍
അടുക്കിവച്ചദിവസങ്ങള്‍
നീയില്ലാതെ വന്ന്‌
ഓര്‍മയില്‍നിന്ന്‌
നിന്നെയുംകൂട്ടി പോകും.


നിന്നെ ഓര്‍ക്കാതിരിക്കുന്ന
ദിവസത്തിനുവേണ്ടിയാണ്‌ ഈകാത്തിരിപ്പ്‌.
അന്നുവായിക്കാന്‍വേണ്ടിയാണ്‌
ഈ കവിത ഞാനെഴുതിവയ്‌ക്കുന്നത്‌.




ഹെയര്‍പിന്‍ ബെന്‍ഡ്‌


ഹെയര്‍പിന്നുകളെ മുടികള്‍ക്കിടയിലിരുത്തി
വളവുകള്‍കണ്ട്‌
ഒരുവള്‍ പോകും.
അവളുടെ കനംവച്ചുതുടങ്ങും
കുഞ്ഞിമുലകളെക്കുറിച്ചും,
അറബിയക്ഷരങ്ങള്‍പോലെ
വായനക്കു തയാറെടുത്തുവരും
കണങ്കാലിലെ രോമങ്ങളെക്കുറിച്ചും
വഴിയിലിരുന്നാരുപറഞ്ഞാലും
ഒന്നും മിണ്ടില്ല.
കുന്നിന്‍പുറത്തേക്ക്‌ പോകുന്ന
ലൈന്‍ ബസിന്റെ
അവസാന സ്റ്റോപ്പാണവളുടെ വീടെന്നറിയാം.
അവിടെയൊരുകിണര്‍ കുത്തിയാല്‍
കാണാവുന്ന ജലനിരപ്പിനും താഴെയാണ്‌
എന്റെ നില്‌പ്‌.


ഹെയര്‍പിന്നുകളുടെ കറുത്തകാലുകള്‍
മെല്ലെവിടര്‍ത്തി മുടികള്‍ക്കിടയിലേക്ക്‌ തിരുകും
ഒരുക്കങ്ങളെക്കുറിച്ച്‌
ചോദിച്ചിട്ടില്ല.


മഞ്ഞിന്റെ വലിയജനാലകളൂള്ള മുറിയിലിരിക്കുമ്പോള്‍
രാത്രിയില്‍ കേള്‍ക്കാം
കുന്നിന്‍പുറത്തേക്ക്‌
ഒറ്റശ്വാസത്തില്‍ പാട്ടുപാടിപ്പോകും വണ്ടികളെക്കുറിച്ച്‌.


പുലര്‍ച്ചെ;
ആരും ഉണരും മുന്‍പ്‌,
ഞാനാവളവില്‍ പോയി നോക്കും
എന്തെങ്കിലും എനിക്കവിടെകളഞ്ഞുകിട്ടും
അകന്നുപോയൊരു ഹെയര്‍പിന്നോ മറ്റോ..


ഒരു മഴകൊണ്ടെന്നെ...


ചെയ്യേണ്ട നേരങ്ങളില്‍ പലതും ചെയ്യാതിരിക്കെ
തിട്ടയിലിരുന്നൊരാള്‍ വെള്ളത്തിലേക്ക്
കല്ലെറിയുന്നു.

ഒഴുക്കിന്‍തിരക്കിലാണ് വെള്ളം.

എന്നാലുമൊരുനൂറുതുള്ളിചെറുകല്ലുകളാല്‍
തിരിച്ചെറിയുന്നുണ്ടയാളെ.


പോകാതിരിക്കെ,
പോകാതിരിക്കെ,

കൈവഴികളിലൂടെ
അകലെ കടലില്‍ ചെന്നുപറഞ്ഞ്,
തെല്ലകലെ പറ്റിക്കിടക്കും
മേഘത്തെക്കൊണ്ട്
സൂര്യനോട് പറയിപ്പിച്ച്,
ഒരുമഴകൊണ്ടെന്നെ
എഴുന്നേല്‍പ്പിച്ചുവിടുമെന്ന്
അറിഞ്ഞിരുന്നില്ല

Thursday, May 28, 2009

പാസഞ്ചര്‍ : ആര്‍ജവത്തിന്‌ നൂറ്‍ മാര്‍ക്ക്‌ : സനല്‍ ശശിധരന്‍


പുതിയ പ്രതിഭകള്‍ കടന്നുവരുമ്പോഴാണ് ഏതൊരു കലാരൂപവും പുതിയ ഊര്‍ജ്ജം പ്രസരിപ്പിക്കുക. മലയാള
സിനിമയുടെ കാര്യത്തിലാണെങ്കില്‍ ഇത് അത്ര സാധാരണമായി സംഭവിക്കുന്ന ഒന്നല്ല.സമീപകാലത്ത് ധാരാളം
പുതിയ സംവിധായകരും തിരക്കഥാകൃത്തുക്കളും സിനിമയിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിലും,ഒന്നോ രണ്ടോ
ചിത്രങ്ങള്‍ കൊണ്ടുതന്നെ തങ്ങളുടെ ഇരിപ്പിടം ഉറപ്പിച്ചിട്ടുണ്ടെങ്കിലും അവരുടെ കടന്ന് വരവ് മലയാള സിനിമയില്‍ ഒട്ടും വ്യത്യസ്തമായ പാതകള്‍ തുറന്നില്ല.സ്ഥിരം ഫോമുലകളില്‍ തന്നെയായിരുന്നു ഇവരുടേതായി വെളിയില്‍ വന്ന ചിത്രങ്ങള്‍ ഒക്കെയും.ബ്ലെസി (കാഴ്ച)റോഷന്‍ ആന്‍ ഡ്ര്യൂസ്(ഉദയനാണ് താരം) അന്‍ ‌വര്‍ റഷീദ് (രാജമാണിക്യം) അമല്‍ നീരദ് (ബിഗ് ബി) എന്നീ സംവിധായകരുടെയെല്ലാം ചിത്രങ്ങള്‍ മികച്ച വിജയം നേടുകയും
ശ്രദ്ധിക്കപ്പെടുകയും ചെയ്തു എങ്കിലും അവയ്ക്കൊന്നും തന്നെ പുതുമ അവകാശപ്പെടാനില്ലായിരുന്നു.


കുടംബം,പ്രണയം,പാട്ട്,നായകന്‍ , നായിക, താരം ഈ പന്ഥാവില്‍തന്നെയായിരുന്നു ഇവയൊക്കെയും സഞ്ചരിച്ചത്.ഈ പശ്ചാത്തലത്തിലാണ് നവാഗത സംവിധായകനായ രഞ്ജിത്ശങ്കറിന്റെ പാസഞ്ചര്‍ എന്ന ശരാശരി സിനിമ വ്യത്യസ്തമാകുന്നത്. അതിശയോക്തി നിറഞ്ഞ ഒരു കഥയാണ് പാസഞ്ചര്‍ പറയുന്നത്.കരിമണല്‍ ഖനനത്തിനെ ചെറുക്കുന്ന തീരദേശവാസികളെ ഉന്‍ ‌മൂലനാശനം ചെയ്യാനുള്ളഖനനമാഫിയയുടെ ഗൂഢതന്ത്രവും അതിനെ പൊളിക്കുന്ന പത്രലേഖികയുടെയും അഭിഭാഷകനായ ഭര്‍ത്താവിന്റെയും ജീവന്മരണ പോരാട്ടവുമാണ് സിനിമയുടെ പ്രമേയം.ഇന്റെര്‍നെറ്റ്, വെബ്കാം തുടങ്ങിയ ആധുനിക സംവിധാനങ്ങളുടെ സമകാലത്തെ സ്വാംശീകരിക്കാന്‍സിനിമ ശ്രമിക്കുന്നു എന്ന് സമ്മതിക്കാമെങ്കിലും ചിലതിന്റെയെങ്കിലും വിശദാംശങ്ങളിലുള്ള ഒട്ടും വിശ്വസനീയമല്ലാത്ത അവതരണവും ഏറ്റവും സാധ്യമായ ചില ഉപായങ്ങളുടെ തമസ്കരണവും അതിന്റെ മേന്മ കെടുത്തിക്കളയുന്നുമുണ്ട്. വിമാനം ഉപയോഗിച്ചുകൊണ്ടുള്ള ഉന്മൂലനാശയവും അതിന്റെ പ്രയോഗസാധ്യതയെ അന്ധമായി വിശ്വസിക്കുന്ന കൂര്‍മ(കു)ബുദ്ധിയായ രാഷ്ട്രീയക്കാരനുമൊക്കെ
അതിശയോക്തി കലർന്ന സ്ഥിരം ചേരുവകളുടെ മ്യൂട്ടേറ്റഡ് വെര്‍ഷന്‍ ആണെന്ന് പറയാതെ വയ്യ.

വര്‍ഗീയകലാപം ഇളക്കിവിട്ടുകൊണ്ടും ബോംബ്‌ സ്പോടനം കൊണ്ടും ഉള്ള ഒഴിപ്പിക്കല്‍ തന്ത്രങ്ങള്‍ക്ക് മറ്റൊരു മാര്‍ഗം ആരാഞ്ഞിരിക്കുന്നു എന്നല്ലാതെ കാതലായ യാതൊരു മാറ്റവും ഇവിടെ കാണാനില്ല.പ്രമേയത്തിലുള്ള ഇത്തരംപുതുമയില്ലായ്മ കാരണമാണ് പാസഞ്ചറിനെ ഒരു ശരാശരി സിനിമ എന്ന് വിശേഷിപ്പിക്കേണ്ടി വരുന്നതും.

എന്നാല്‍ പ്രമേയത്തെ മാറ്റി നിര്‍ത്തിയാല്‍ സമകാലീന മലയാളത്തിലെ വാണിജ്യ സിനിമയ്ക്ക് സങ്കല്‍പ്പിക്കാ ന്‍കഴിയാത്തത്ര പുതുമകളുമായാണ് പാസഞ്ചര്‍ എന്ന സിനിമ പ്രേക്ഷകനെ
അഭിമുഖീകരിക്കുന്നത്.അവതരണം,താരനിര്‍ണയം എന്നിവയിലുള്ള വിപ്ലവകരമായ മാറ്റം കൊണ്ടു മാത്രമല്ല
നായകനെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന കഥനരീതിയില്‍ നിന്നുമുള്ള ശക്തമായ വ്യതിചലനം കൊണ്ടും ഈ സിനിമ മുന്‍പ് പറഞ്ഞ നവാഗതരുടെ ആദ്യ സിനിമകളെ അതിശയിക്കുന്നു.നിലവിലുള്ള മലയാള വാണിജ്യസിനിമയുടെ
പതിവു വഴിയില്‍ സംഭാഷണത്തിലൂടെ തന്നെയാണ് ആഖ്യാനം പുരോഗമിക്കുന്നതെങ്കിലും അധികം
ഉപകഥകളിലേക്ക് വ്യാപരിക്കാതെ( സത്യനാഥന്റെ വീട്ട്,നാട്ട് കാര്യങ്ങള്‍ ഒഴികെ) പറഞ്ഞ് വരുന്ന സബ്ജെക്റ്റില്‍
ഊന്നി നില്‍ക്കാനുള്ള ആര്‍ജ്ജവം പാസഞ്ചര്‍ കാണിക്കുന്നുണ്ട്.പ്രണയത്തിന്റെ പിന്‍ബലമില്ലാതെയും ഒരു
മലയാള സിനിമ ഉണ്ടാക്കാമെന്ന് തെളിയിച്ചു എന്നതും സ്ഥാനത്തും അസ്ഥാനത്തും കടന്ന് വന്ന് സിനിമയുടെ
അവിഭാജ്യഘടകമായി മാറിയ പാട്ട് എന്ന അലങ്കാരവസ്തുവിനെ പാടേ ഒഴിവാക്കി എന്നതും പാസഞ്ചറിന്റെ
മികവാണ്.

ഒരു നവാഗത സംവിധായകന്‍ എന്ന നിലയില്‍ രഞ്ജിത് ശങ്കറിന് കിട്ടേണ്ടുന്ന ഏറ്റവും വലിയ പ്രശംസ മലയാള
സിനിമയ്ക്ക് തീരാശാപമായ നായകസങ്കല്‍‌പ്പം പൊളിച്ചെഴുതിയതിന്റെ ആണെന്ന് പറയേണ്ടിയിരിക്കുന്നു.
ഉണ്ടയുണ്ടാക്കുന്നത് മുതല്‍ വെടിപൊട്ടിക്കുന്നതുവരെയുള്ള സകലതും താന്‍ തന്നെ ചെയ്യണം എന്ന് ശഠിക്കുന്ന
നായകന്‍ ‌മാരുടെ വിഹാ(കാ)ര രംഗമായ മലയാള വാണിജ്യ സിനിമയ്ക്ക് ഒട്ടും സങ്കല്‍ പ്പിക്കാനാവാത്ത ഒന്നാണ്
സിനിമയുടെ അന്ത്യം വരെയും കാര്യമായൊന്നും ചെയ്യാന്‍ കഴിയാതെ ‘ബന്ധനസ്ഥനായ ഒരു നായകന്‍ ‘.
പാത്ര സൃഷ്ടികൊണ്ട് ധീരോദാത്തനും അതിപ്രതാപ ഗുണവാനുമാണ് ദിലീപ് അവതരിപ്പിക്കുന്ന അഡ്വക്കേറ്റ്
നന്ദന്‍ മേനോന്‍ എങ്കിലും അത്രയൊന്നും ഗുണഗണങ്ങളില്ലാത്ത സത്യനാഥനാണ് സിനിമയെ മുന്നോട്ട് കൊണ്ട്
പോകുന്നത്.ഇത് തീര്‍ച്ചയായും മലയാള സിനിമയുടെ ഇനിയുള്ള പ്രയാണത്തെ സ്വാധീനിക്കാന്‍ പോകുന്ന
പ്രധാനമായ ഒരു വഴിത്തിരിവാണ്.നായകന് പ്രാധാന്യമില്ലെങ്കില്‍ നായികയ്ക്കാവണം എന്ന സ്ഥിരം സങ്കല്‍പ്പത്തെപ്പോലും തിരുത്തി എഴുതുന്നു രഞ്ജിത് ശങ്കര്‍.

ദിലീപ്,മംത,ശ്രീനിവാസന്‍ ,ആനന്ദ് സാമി,ജഗതി ശ്രീകുമാര്‍, നെടുമുടി വേണു എന്നിവരുടെ മികച്ച പ്രകടനം
സിനിമയെ സാധാരണ പ്രേക്ഷകന് ആസ്വാദ്യമാക്കുന്നുണ്ട്.പ്രമേയം,ദൃശ്യങ്ങളേക്കാള്‍ സംഭാഷണത്തിനുള്ള പ്രാമുഖ്യം,പശ്ചാത്തല സംഗീതത്തിനുള്ള സ്ഥിരം ശൈലി,പിരിമുറുക്കമുള്ള സീനുകളിലും നര്‍മ്മം കുത്തിത്തിരുകാനുള്ള വ്യഗ്രത എന്നിവയില്‍ ഒരു ശരാശരി സിനിമയുടെ നിലവാരമാണ് പാസഞ്ചര്‍ പുലര്‍ത്തുന്നത് എങ്കിലും.സ്ഥിരം ഫോര്‍മുലകളില്‍ നിന്ന് വ്യതിചലിക്കാനുള്ള ആര്‍ജ്ജവം, സിനിമയെ അതിശയിപ്പിക്കാത്ത രീതിയിലുള്ള കഥാപാത്രസൃഷ്ടി എന്നിവകൊണ്ട് പാസഞ്ചര്‍ സമീപകാലത്ത് വന്ന നവസംവിധായകരുടെ സിനിമയേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നു.

BACK

Tuesday, May 26, 2009

സംഗീതം കാണുന്നവര്‍-ഇ. പി. ശ്രീകുമാര്‍



സംഗീതം ഒരു ദൃശ്യകലയാവുകയാണ്‌.പുതിയ സംഗീത സംസ്കാരത്തെ വളര്‍ത്തുന്ന '
റിയാലിറ്റി ഷോ'കളാണ്‌ പ്രധാനമായും പാട്ടില്‍ ദൃശ്യപരത അനിവാര്യമാക്കിയിട്ടുള്ളത്‌ . പാട്ടു പാടുന്നതിന്‌ ശാരീര സാധകം മാത്രം പോര , ശരീരാഭ്യാസവും നിര്‍ബന്ധമാക്കുമ്പോള്‍ ഗായകര്‍ നൃത്ത പരിശീലനം കൂടി ആര്‍ജിക്കേണ്ടത്‌ അത്യാവശ്യമായി വരുന്നു. ഗായകര്‍ അവതരണ വേദി പൂര്‍ണമായി ഉള്‍പ്പെടുത്തണം എന്ന സിദ്ധാന്തം അപകടകരമാണ്‌.

വേദിയിലും സദസ്സിലും നടന്നും ഓടിയും
കാണികളെ കണ്ടും ചിരിച്ചും വികാരമഭിനയിച്ചും നടത്തുന്ന ഗാനാവതരണമാണ്‌ മേന്‍മയുള്ളത്‌ എന്നാണ്‌ പുതിയ നിര്‍വ്വചനം .ചുവടുവയ്പുകളൂടെ ചടുലതയും , വൈകാരിക സംവേദനത്തിനാവുന്ന ശരീര ഭാഷാ പ്രയോഗവും , വസ്ത്രധാരണത്തിലെ ഭാവനയും , ചമയ മികവുമൊക്കെ ഗാനാലാപനമൂല്യത്തെ നിശ്ചയിക്കുന്ന ഘടകങ്ങളാകുന്ന ആസ്വാദനരീതി രൂപപ്പെട്ടുകഴിഞ്ഞു.

നൃത്തം സംഗീതം പോലെ മറ്റൊരു കലയാണ്‌. ഒരേ സമയം രണ്ട്‌ കലകളില്‍ സര്‍ഗ്ഗ വൈഭവം പ്രകടിപ്പിക്കുക എന്നത്‌ അസാധാരണ കലാസിദ്ധിയുള്ളവര്‍ക്ക്‌ മാത്രം സാധിക്കുന്നതാണല്ലോ. ഗായകരുടെ കണ്ണുകള്‍ അടയുവാന്‍ പാടില്ലെന്നും അവ പാട്ടിലുടനീളം സദസ്യരുമായി സംവദിച്ചുകൊണ്ടിരിക്കണമെന്നുമാണ്‌ പുതിയ മതം.അതാണ്‌ സംഗീതാസ്വാദനത്തിന്‌ ഉത്തമമെന്നാണ്‌ പുതിയ മതം. എന്നാല്‍
മഹാ സംഗീതജ്ഞന്‍മാര്‍ എന്നും കണ്ണുകളടച്ചേ പാടിയിട്ടുള്ളു.

അടഞ്ഞ കണ്ണുകള്‍ മനസ്സിന്‍റെ ഏകാഗ്രതയ്ക്ക്‌ അവശ്യം വേണ്ടതാണെന്ന്
പതിറ്റാണ്ടുകളുടെ സംഗീതോപാസനയില്‍ അവര്‍ക്ക്‌ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്‌.പാടുമ്പോള്‍ ഗായകര്‍ക്ക്‌ മുമ്പില്‍ കാണികളില്ല, മത്സരമില്ല, ലോകമേയില്ല. ശ്രുതിമാത്രം.രാഗവും താളവും ലയവും മാത്രം. പഞ്ചേന്ദ്രിയങ്ങളും ശ്രുതിശുദ്ധിയില്‍ ലയിപ്പിച്ച്‌ മനസ്സും ശരീരവും ഏകാഗ്രമാക്കി സര്‍ഗ്ഗാത്മകതയെ പ്രാപിക്കുവാനുള്ള സര്‍വ്വവും മറന്നുള്ള പ്രാര്‍ത്ഥനയാണത്‌. തപസ്സനുഷ്ഠാനമാണ്‌ ഓരോ ആലാപനവും .

അവിടെയാണൊരു സര്‍ഗ്ഗ സൃഷ്ടിയുണ്ടാവുന്നത്‌ . ഒരു ഗീതം കീര്‍ത്തനമാകുന്നത്‌ . ഓരോ ആലാപനവും സവിശേഷവും വ്യത്യസ്തവുമായ സൃഷ്ടിയാവുന്നത്‌. അവിടെയാണ്‌ കലാകാരന്‍റെ
കര്‍മ്മ സാഫല്യം. ഒരു ചലച്ചിത്ര ഗാന റിക്കോര്‍ഡ്‌ അനുവിട വ്യത്യാസമില്ലാതെ പാടുന്നതില്‍ സൃഷ്ടിയില്ല, അനുകരണമേയുള്ളു. ഏതൊരു കലാസൃഷ്ടിയിലും ആവശ്യം വേണ്ട ഏകാഗ്രത ഇല്ലാത്തതത്രേ സംഗീതം കണ്ട്‌ ആസ്വദിക്കുന്ന പുതിയ കാലത്തെ പാട്ടിലെ പ്രധാന പോരായ്മ.

BACK

Monday, May 25, 2009

10 കവിതകള്‍:പി.എ. അനിഷ്



ആധുനികതയ്ക്കു ശേഷം രൂപപ്പെട്ട ഭാവുകത്വപരിണാമം അടയാളപ്പെടുന്ന കാലത്താണ് നാമിന്ന് ജീവിച്ചു കൊണ്ടിരിക്കുന്നത്.തിരക്കുപിടിച്ച പരക്കം പാച്ചിലുകളുടെ ജീവിത യാഥാര്‍ഥ്യങ്ങളെ നേരിടുന്ന മനുഷ്യന് നഷ്ടപ്പെടുന്ന ചില അനുഭവങ്ങളുടെ ആവിഷ്കാരമാണ് ഈ കവിതകള്‍ മുന്നോട്ടു വയ്ക്കാന്‍ ശ്രമിക്കുന്നത്.പ്രകൃതിയില്‍ നിന്ന് വേറിട്ടൊരു ദര്‍ശനത്തെ, അനുഭവലോകത്തെ ഉള്‍ക്കൊളളാന്‍ ശ്രമിക്കുന്ന പുതിയ തലമുറ, നേരിട്ടേക്കാവുന്ന ദുരന്തങ്ങളെക്കുറിച്ചുളള മുന്നറിയിപ്പുകളാണിവ.

പ്രകൃതിയില്ലാതെ മനുഷ്യനോ മറ്റ് ജീവജാലങ്ങളോ ഇല്ല.പ്രകൃതിയില്‍ നിന്ന് വേറിട്ടൊരു അസ്തിത്വം തന്നെ മനുഷ്യനില്ല.കൂറ്റന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ ശീതീകരിച്ച മുറിയിലിരിക്കുമ്പോള്‍ അലക്ഷ്യമായ ചില ചിറകടികള്‍ അവന്റെ ഉറക്കം കെടുത്തുന്നു.വീടും കുടുംബവും നഷ്ടപ്പെട്ടവരെ പുച്ഛത്തോടെ കാണുന്ന ഒരു സമൂഹം നിര്‍വികാരതയോടേ , നിസ്സംഗതയോടെ 'പാവം' എന്നു പറയുന്നു.ദാര്‍ശനികമായ വ്യഥകളല്ല ഇത്തരം നിശ്ശബ്ദമായ നിലവിളികളാണ് നമ്മെ അസ്വസ്ഥരാക്കുന്നത്.

അതിജീവനത്തിനുളള ജീവജാലങ്ങളുടെ ശ്രമങ്ങള്‍ ചിലപ്പോഴെല്ലാം വിചിത്രമായ സമസ്യകള്‍ മുന്നോട്ടു വയ്ക്കുന്നു.അവിശ്വസനീയമായ ചിലത് സംഭവിപ്പിക്കുന്നു. അങ്ങനെ ജീവിക്കുന്ന കാലത്തെയും അനുഭവത്തെയും കോറിയിടാനുളള പരിശ്രമങ്ങള്‍ മാത്രമാണ് ഈ കവിതകള്‍.-പി.എ. അനിഷ്

നിലക്കടല തിന്ന്

തൊണ്ടോടു കൂടിയ നിലക്കടല
വറുത്തു വച്ചിരുന്ന
ബസ്റ്റാന്റില്നിന്നൊരു പൊതിവാങ്ങി
അവസാനത്തെ സീറ്റിലിരുന്നു

പല പല പണികള്ക്കായ്
നഗരത്തിലേക്കു ചിതറി
പിന്നെയൊരു വറവുചട്ടിയിലേക്കിട്ട നിലക്കടലപോലെ
രാത്രിവണ്ടിയില്
ഗ്രാമത്തിലേക്കു പൊരിയുന്നവര്

സായാഹ്നപത്രത്താള്
മറിച്ചിരിക്കുന്നു ചിലര്
നരച്ച അതേ ആകാശത്തു
കണ്ണുനട്ട്
ഏതോ ഇടവഴിയിലേക്കോടിപ്പോകും ചിലര്

ഞാനോ
തോടുപൊട്ടിച്ച്
കടലതിന്നുകൊണ്ട്
വേരുകളിലേയ്ക്കൂര്ന്നിറങ്ങി
മണ്ണിനടിയിലൂടെ
മുളപ്പിച്ച് കാത്തിരുന്ന
മനസ്സുകള്കടന്ന്
മൗനത്തിന്റെ തോടിനുളളില്
ഉറങ്ങിയുണര്ന്നപ്പോഴേക്കും
വീടെത്തിയിരുന്നല്ലോ!

കണ്ണാരം

ളിച്ചിരുന്നിടത്ത്
ഒരു പാമ്പുണ്ടായിരുന്നു

ഇരുട്ടില്
അതിന്റെ വാല്
ചവിട്ടുകൊണ്ടിട്ടും
തിരിഞ്ഞു കടിച്ചില്ല

കാലിലെന്തോ
ഇഴഞ്ഞതായ് തോന്നി
നിലവിളിയായ് പുറത്തേയ്ക്കോടി
വടിയും ടോര്ച്ചും
ആക്രോശങ്ങളും
അകത്തേയ്ക്കും

അടികൊണ്ട്
തലചതഞ്ഞ കരിമൂര്ഖനെ
തോണ്ടിയെടുത്ത്
മുറ്റത്തിട്ടു

അപ്പോഴും ചാവാത്ത
അതിന്റെ വാല്
പൂഴിമണ്ണില്എഴുതിവച്ചു
'
സാറ്റ് !'


ബസ്റ്റാന്റിലെ ചിത്രകാരന്

സ്റ്റാന്റില്
വിരലില്ലാത്തൊരാള്
ചിത്രം വരയ്ക്കുന്നു

വര തെറ്റിയതിന്റെ
പ്രതിഷേധമെന്ന പോല്
പലനിറങ്ങളില്
തെളിയുന്നു
ഇരുട്ടിന്റെ കണ്ണുള്ളൊരു
ദൈവം

അലിവിന്റെ
നാണയത്തുട്ടുകള്
ചിലപ്പോഴൊക്കെ
വീണു ചിതറുന്നു

ഈച്ചകളില്
പഴക്കച്ചവടം,
ലോട്ടറിവില്പന
പൊടിപൊടിക്കുന്നു

എത്തിനോക്കുന്നു
എന്തായി വരയെന്ന്
വെയിലിടയ്ക്ക്

ഒരു കൗതുകം
ചിത്രത്തെ ചവിട്ടാതിരിക്കാന്
ചാടിക്കടന്നു
ഒരു നോട്ടം
പോക്കറ്റില്
ചില്ലറയുണ്ടോന്നു പരതി

നേരമേറെയായ്
ആളൊഴിഞ്ഞ ബസ്റ്റാന്റില്നിന്ന്
അവസാനത്തെ ബസ്സും പോയി

ചിത്രകാരനെവിടെ?

ഇന്നൊന്നും കഴിച്ചില്ലല്ലോയെന്ന്
ചില്ലറത്തുട്ടുകളയാളോടു പറയുന്നതു കേള്ക്കാതെ
വരച്ചിട്ടും വരച്ചിട്ടും
തെളിയാതിരുന്ന
ചിത്രത്തിനു മുകളില്

ഉറങ്ങുന്ന പോലുണ്ട്.

മുള്ള്

വശേഷിച്ചത്
മുളളുകള്മാത്രമാണ്

രുചിയിലലിഞ്ഞു പോയ
ഉടലുകള്ക്കുളളില്
തുഴച്ചിലിന്റെ പൊരുളറിഞ്ഞിരുന്നവ

ചിലപ്പോള്
തൊണ്ടയ്ക്കുളളില്കുടുങ്ങി
'
ഇത്രപാടില്ലെന്ന്'
മുന്നറിയിപ്പു തരും

ഉളളിലിരിപ്പത്
വെളിപ്പെടുത്തും
മുളളുകളായും
കാലം

കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും

ഞാവല്പ്പഴങ്ങള്
വീണുകൊണ്ടിരുന്നു

കിളികള്കൊത്തിയിടുന്നതാണ്
കാറ്റില്
പൊഴിയുന്നതുമാണ്

മരച്ചുവട്ടില്
ഞാവല്പ്പഴങ്ങള്
ചിതറിക്കിടക്കുന്നു
ചീഞ്ഞപഴങ്ങള്ക്കു മുകളില്
തുടുത്ത പഴങ്ങള്
എന്ന വണ്ണം

പാര്ക്കില്വന്ന
കുട്ടികള്
കല്ലുപാകിയ വഴിയിലൂടെ വന്ന്
ഞാവല്പ്പഴം പെറുക്കുന്നു
കിളികൊത്തിയതോ
കാറ്റു വീഴ്ത്തിയതോ
എന്നൊന്നും നോക്കാതെ
കടിച്ചുകൊണ്ട് ചിരിക്കുന്നു
ചീഞ്ഞതോ തുടുത്തതോ
എന്നൊന്നും നോക്കാതെ
പെറുക്കിക്കൂട്ടുന്നു
ഉടുപ്പില്
കറയാക്കുന്നു

അരികിലിട്ട സിമന്റു ബഞ്ചില്
ആരും കാണാതെ നമ്മള്
നാക്കുനീട്ടി
ഞാവല്പ്പഴത്തിന്റെ രക്തക്കറ
കാണിക്കുന്നു

പാവം

റ്റപ്പെട്ടതു കൊണ്ടാവും
ഒരു കുളക്കോഴി
ഇടയ്ക്കിടെ
വീട്ടുപരിസരത്ത്
ചുറ്റിപ്പറ്റി നടക്കുന്നതു കണ്ടിട്ടുണ്ട്

പറമ്പില്വീണ
കരിയിലകളില്പതിഞ്ഞ
അതിന്റെ നേര്ത്ത കാലൊച്ച
ഉച്ചയുറക്കത്തെ
ഭയപ്പെടുത്തിയിട്ടുണ്ട്

പൂമരത്തില്
ചേക്കേറി
ഉറക്കം നഷ്ടപ്പെട്ട്
അലക്ഷ്യമായ്
ഇരുട്ടിലേക്കു പറന്നത്
ശീതീകരിച്ച പാതിരാമുറിയില്
കാതോര്ത്തിട്ടുണ്ട്

കടുത്ത വേനലിലും വെളളം വറ്റാതിരുന്ന
ഒരു കുളത്തിനു മുകളിലാണ്
വീടിരിക്കുന്നതെന്ന്
പഴയൊരു കൂട്ടുകാരന്
ഓര്മിപ്പിച്ചത്
തമാശയായിരുന്നില്ല

വീടിനടിയില്
ഒരു കുളമുണ്ടെന്നും
കൂട്ടമായ് ചേക്കേറിയിരുന്ന
പൊന്തക്കാടിനിടയിലേക്ക്
ഇവിടെവിടെയോ
ഒരു വഴിയുണ്ടാകുമെന്നും
പാവം സ്വപ്നം കാണുന്നുണ്ടാവണം!

അതിജീവനം

മുറ്റത്തിനരികില്
വേനലില്ഞരമ്പുകള്നിഴലിച്ചിരുന്ന
കാട്ടുനെല്ലിമരം

കുമ്പളവളളിക്കു പടരാനും
നിലാവിന് ചില്ല വരയ്ക്കാനും
പൂവാലനണ്ണാറക്കണ്ണന്
ഊഞ്ഞാലാടാനും
കോഴിക്കുഞ്ഞിനെ കണ്ണുവെച്ച്
പറന്നിരിക്കാനും
ഇടമൊരുക്കി

കുഞ്ഞിലകള്വീഴ്ത്തിയാല്പ്പോലും
മുറ്റം വൃത്തികേടാക്കാതെ
വീടിനരികില്
കാടിനെ പ്രതീതിപ്പിച്ച്

ഇടയ്ക്കാരോ
ഒരു നെല്ലിയ്ക്ക പോലുമില്ലല്ലോ
എന്നും
ആണ്മരമാവുമെന്നും
ആശങ്കപ്പെട്ടും

വീടിന് പെയിന്റടിച്ചു
മുറ്റം ചെത്തിക്കോരി
പടര്പ്പുകള്വെട്ടിക്കളഞ്ഞു
ജനല്ക്കാഴ്ചകളെ കര്ട്ടന്മറച്ചു.
നെല്ലിമരം
വെട്ടിക്കളയാന്തീരുമാനിച്ചതിന്റെ പിറ്റേന്നാണ് കണ്ടത്
ഉണങ്ങിയെന്നു കരുതിയിരുന്ന
കൊമ്പിലെല്ലാം പൂക്കള്‍!

ചുറ്റും അത്ഭുതത്തോടെ നടന്നിട്ടും
മരച്ചുവട്ടില്
ചോരപുരണ്ട്
പാമ്പുറപോലെന്തോ കിടന്നത് മാത്രം
ആരും കണ്ടില്ല.

ഒടിയന്‍

വരുന്ന വഴിയില്
വരമ്പുകള്ചുറ്റിപ്പിണയുന്നിടത്ത്
കഴായയ്ക്കരികില്
ഒരു കടമ്പ

പോയപ്പോള്
വഴിയില്കണ്ടിരുന്നില്ല
കടന്നപ്പോഴറിഞ്ഞു
ഒടിഞ്ഞുപോയ മനസ്സ്
കാത്തിരുന്ന
ചോരക്കണ്ണുകളില്
തിളക്കം

പൊടുന്നനെ
വാലില്ലാത്തൊരു പൂച്ചയായ്
കടമ്പ ഓടിപ്പോയി

ഒടിഞ്ഞ ജീവിതമായ്
ചെളിയില്പുതഞ്ഞു കിടക്കുമ്പോള്
വായിച്ചതും
വിശ്വസിച്ചതും
വ്യര്ഥമാകുമോ
എന്നൊരു സന്ദേഹം
കണ്ണിലുറഞ്ഞു

പരമ്പ്

മുമ്പൊക്കെ
പുഴുങ്ങിയെടുത്ത നെല്ല്
ഉണങ്ങാനിട്ടിരുന്നു
വെയിലിനു ചുവട്ടില്വിരിച്ച
പരമ്പുകളില്

ഉളളവനേയും ഇല്ലാത്തവനേയും വേര്തിരിക്കുന്ന
ദൃശ്യമായിരുന്നു
ഇറയത്ത് തൂക്കിയിട്ട
പരമ്പുചുരുട്ടുകള്

വീടിനു മുന്നില്
ചളിവരമ്പുകള്ക്കു നടുവില്വിടര്ത്തിയ
വലിയ പരമ്പുകളില്
തഴച്ച പച്ചയിലൂടെ
കാറ്റൊഴുകി നടന്നു

പിന്നെപ്പോഴോ
ദ്രവിച്ച പരമ്പുകള്ക്കുളളില്
എലികള്പെറ്റു പെരുകി
കൊട്ടിലിനുളളില്
കുണ്ടുമുറവും
മൂടുപോയ വട്ടിയും കിടന്നിടത്ത്
പഴമയെ നാം ചുരുട്ടിവച്ചു

ടെറസ്സിനു മുകളില്
സിമന്റു മുറ്റങ്ങളില്
സ്വപ്നങ്ങളുണക്കിയെടുക്കുന്നവര്
പരമ്പുകളെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല;
അവരുടെ ഓര്മകളില്
പൊതിഞ്ഞെടുക്കപ്പെട്ടൊരു
ശവശരീരം
ഉണ്ടാവുമെങ്കിലും !

പ്രതികാരം

സെക്കന്റ് ഷോ
കഴിഞ്ഞ ഇരുട്ടില്
വീടിനടുത്തുളള വളവില്വെച്ച്
മതിലിനു പിന്നില്നിന്നും
പൊന്തക്കാട്ടില്നിന്നും
മരക്കൊമ്പില്നിന്നെല്ലാം
ചാടി വീണു
കുറേ വാളുകള്

ഭാര്യ പ്രസവിച്ചു കിടക്കുകയാണ്
അമ്മയ്ക്ക്
മരുന്നു വാങ്ങണം
പറഞ്ഞതിന്റെ
പാതിയെങ്കിലും കൊടുത്ത്
പെങ്ങളേം കുട്ടികളേം
തിരിച്ചു കൊണ്ടാക്കണം

എന്നൊക്കെ
പറയണമെന്നുണ്ടായിരുന്നു
കൂലിപ്പണി ചെയ്ത്
ജീവിച്ചോളാമെന്നും

ഇതൊക്കെത്തന്നെയാവില്ലേ
തെരുവോരത്തു വച്ചും
വിജനമായ
റോഡില്വച്ചും
കുളക്കടവില്വച്ചുമെല്ലാം
വെട്ടുകൊണ്ട്
നിലവിളിയുടെ ഭാഷയില്
അവരെല്ലാം
പറയാന്തുനിഞ്ഞതും?


BACK