Monday, May 25, 2009

അക്വേറിയം- ജോയല്‍




BACK

രണ്ട്‌ കവിതകള്‍-ബെന്നി ദാമോദരന്‍






BACK

10 കവിതകള്‍:പി.എ. അനിഷ്



ആധുനികതയ്ക്കു ശേഷം രൂപപ്പെട്ട ഭാവുകത്വപരിണാമം അടയാളപ്പെടുന്ന കാലത്താണ് നാമിന്ന് ജീവിച്ചു കൊണ്ടിരിക്കുന്നത്.തിരക്കുപിടിച്ച പരക്കം പാച്ചിലുകളുടെ ജീവിത യാഥാര്‍ഥ്യങ്ങളെ നേരിടുന്ന മനുഷ്യന് നഷ്ടപ്പെടുന്ന ചില അനുഭവങ്ങളുടെ ആവിഷ്കാരമാണ് ഈ കവിതകള്‍ മുന്നോട്ടു വയ്ക്കാന്‍ ശ്രമിക്കുന്നത്.പ്രകൃതിയില്‍ നിന്ന് വേറിട്ടൊരു ദര്‍ശനത്തെ, അനുഭവലോകത്തെ ഉള്‍ക്കൊളളാന്‍ ശ്രമിക്കുന്ന പുതിയ തലമുറ, നേരിട്ടേക്കാവുന്ന ദുരന്തങ്ങളെക്കുറിച്ചുളള മുന്നറിയിപ്പുകളാണിവ.

പ്രകൃതിയില്ലാതെ മനുഷ്യനോ മറ്റ് ജീവജാലങ്ങളോ ഇല്ല.പ്രകൃതിയില്‍ നിന്ന് വേറിട്ടൊരു അസ്തിത്വം തന്നെ മനുഷ്യനില്ല.കൂറ്റന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ ശീതീകരിച്ച മുറിയിലിരിക്കുമ്പോള്‍ അലക്ഷ്യമായ ചില ചിറകടികള്‍ അവന്റെ ഉറക്കം കെടുത്തുന്നു.വീടും കുടുംബവും നഷ്ടപ്പെട്ടവരെ പുച്ഛത്തോടെ കാണുന്ന ഒരു സമൂഹം നിര്‍വികാരതയോടേ , നിസ്സംഗതയോടെ 'പാവം' എന്നു പറയുന്നു.ദാര്‍ശനികമായ വ്യഥകളല്ല ഇത്തരം നിശ്ശബ്ദമായ നിലവിളികളാണ് നമ്മെ അസ്വസ്ഥരാക്കുന്നത്.

അതിജീവനത്തിനുളള ജീവജാലങ്ങളുടെ ശ്രമങ്ങള്‍ ചിലപ്പോഴെല്ലാം വിചിത്രമായ സമസ്യകള്‍ മുന്നോട്ടു വയ്ക്കുന്നു.അവിശ്വസനീയമായ ചിലത് സംഭവിപ്പിക്കുന്നു. അങ്ങനെ ജീവിക്കുന്ന കാലത്തെയും അനുഭവത്തെയും കോറിയിടാനുളള പരിശ്രമങ്ങള്‍ മാത്രമാണ് ഈ കവിതകള്‍.-പി.എ. അനിഷ്

നിലക്കടല തിന്ന്

തൊണ്ടോടു കൂടിയ നിലക്കടല
വറുത്തു വച്ചിരുന്ന
ബസ്റ്റാന്റില്നിന്നൊരു പൊതിവാങ്ങി
അവസാനത്തെ സീറ്റിലിരുന്നു

പല പല പണികള്ക്കായ്
നഗരത്തിലേക്കു ചിതറി
പിന്നെയൊരു വറവുചട്ടിയിലേക്കിട്ട നിലക്കടലപോലെ
രാത്രിവണ്ടിയില്
ഗ്രാമത്തിലേക്കു പൊരിയുന്നവര്

സായാഹ്നപത്രത്താള്
മറിച്ചിരിക്കുന്നു ചിലര്
നരച്ച അതേ ആകാശത്തു
കണ്ണുനട്ട്
ഏതോ ഇടവഴിയിലേക്കോടിപ്പോകും ചിലര്

ഞാനോ
തോടുപൊട്ടിച്ച്
കടലതിന്നുകൊണ്ട്
വേരുകളിലേയ്ക്കൂര്ന്നിറങ്ങി
മണ്ണിനടിയിലൂടെ
മുളപ്പിച്ച് കാത്തിരുന്ന
മനസ്സുകള്കടന്ന്
മൗനത്തിന്റെ തോടിനുളളില്
ഉറങ്ങിയുണര്ന്നപ്പോഴേക്കും
വീടെത്തിയിരുന്നല്ലോ!

കണ്ണാരം

ളിച്ചിരുന്നിടത്ത്
ഒരു പാമ്പുണ്ടായിരുന്നു

ഇരുട്ടില്
അതിന്റെ വാല്
ചവിട്ടുകൊണ്ടിട്ടും
തിരിഞ്ഞു കടിച്ചില്ല

കാലിലെന്തോ
ഇഴഞ്ഞതായ് തോന്നി
നിലവിളിയായ് പുറത്തേയ്ക്കോടി
വടിയും ടോര്ച്ചും
ആക്രോശങ്ങളും
അകത്തേയ്ക്കും

അടികൊണ്ട്
തലചതഞ്ഞ കരിമൂര്ഖനെ
തോണ്ടിയെടുത്ത്
മുറ്റത്തിട്ടു

അപ്പോഴും ചാവാത്ത
അതിന്റെ വാല്
പൂഴിമണ്ണില്എഴുതിവച്ചു
'
സാറ്റ് !'


ബസ്റ്റാന്റിലെ ചിത്രകാരന്

സ്റ്റാന്റില്
വിരലില്ലാത്തൊരാള്
ചിത്രം വരയ്ക്കുന്നു

വര തെറ്റിയതിന്റെ
പ്രതിഷേധമെന്ന പോല്
പലനിറങ്ങളില്
തെളിയുന്നു
ഇരുട്ടിന്റെ കണ്ണുള്ളൊരു
ദൈവം

അലിവിന്റെ
നാണയത്തുട്ടുകള്
ചിലപ്പോഴൊക്കെ
വീണു ചിതറുന്നു

ഈച്ചകളില്
പഴക്കച്ചവടം,
ലോട്ടറിവില്പന
പൊടിപൊടിക്കുന്നു

എത്തിനോക്കുന്നു
എന്തായി വരയെന്ന്
വെയിലിടയ്ക്ക്

ഒരു കൗതുകം
ചിത്രത്തെ ചവിട്ടാതിരിക്കാന്
ചാടിക്കടന്നു
ഒരു നോട്ടം
പോക്കറ്റില്
ചില്ലറയുണ്ടോന്നു പരതി

നേരമേറെയായ്
ആളൊഴിഞ്ഞ ബസ്റ്റാന്റില്നിന്ന്
അവസാനത്തെ ബസ്സും പോയി

ചിത്രകാരനെവിടെ?

ഇന്നൊന്നും കഴിച്ചില്ലല്ലോയെന്ന്
ചില്ലറത്തുട്ടുകളയാളോടു പറയുന്നതു കേള്ക്കാതെ
വരച്ചിട്ടും വരച്ചിട്ടും
തെളിയാതിരുന്ന
ചിത്രത്തിനു മുകളില്

ഉറങ്ങുന്ന പോലുണ്ട്.

മുള്ള്

വശേഷിച്ചത്
മുളളുകള്മാത്രമാണ്

രുചിയിലലിഞ്ഞു പോയ
ഉടലുകള്ക്കുളളില്
തുഴച്ചിലിന്റെ പൊരുളറിഞ്ഞിരുന്നവ

ചിലപ്പോള്
തൊണ്ടയ്ക്കുളളില്കുടുങ്ങി
'
ഇത്രപാടില്ലെന്ന്'
മുന്നറിയിപ്പു തരും

ഉളളിലിരിപ്പത്
വെളിപ്പെടുത്തും
മുളളുകളായും
കാലം

കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും

ഞാവല്പ്പഴങ്ങള്
വീണുകൊണ്ടിരുന്നു

കിളികള്കൊത്തിയിടുന്നതാണ്
കാറ്റില്
പൊഴിയുന്നതുമാണ്

മരച്ചുവട്ടില്
ഞാവല്പ്പഴങ്ങള്
ചിതറിക്കിടക്കുന്നു
ചീഞ്ഞപഴങ്ങള്ക്കു മുകളില്
തുടുത്ത പഴങ്ങള്
എന്ന വണ്ണം

പാര്ക്കില്വന്ന
കുട്ടികള്
കല്ലുപാകിയ വഴിയിലൂടെ വന്ന്
ഞാവല്പ്പഴം പെറുക്കുന്നു
കിളികൊത്തിയതോ
കാറ്റു വീഴ്ത്തിയതോ
എന്നൊന്നും നോക്കാതെ
കടിച്ചുകൊണ്ട് ചിരിക്കുന്നു
ചീഞ്ഞതോ തുടുത്തതോ
എന്നൊന്നും നോക്കാതെ
പെറുക്കിക്കൂട്ടുന്നു
ഉടുപ്പില്
കറയാക്കുന്നു

അരികിലിട്ട സിമന്റു ബഞ്ചില്
ആരും കാണാതെ നമ്മള്
നാക്കുനീട്ടി
ഞാവല്പ്പഴത്തിന്റെ രക്തക്കറ
കാണിക്കുന്നു

പാവം

റ്റപ്പെട്ടതു കൊണ്ടാവും
ഒരു കുളക്കോഴി
ഇടയ്ക്കിടെ
വീട്ടുപരിസരത്ത്
ചുറ്റിപ്പറ്റി നടക്കുന്നതു കണ്ടിട്ടുണ്ട്

പറമ്പില്വീണ
കരിയിലകളില്പതിഞ്ഞ
അതിന്റെ നേര്ത്ത കാലൊച്ച
ഉച്ചയുറക്കത്തെ
ഭയപ്പെടുത്തിയിട്ടുണ്ട്

പൂമരത്തില്
ചേക്കേറി
ഉറക്കം നഷ്ടപ്പെട്ട്
അലക്ഷ്യമായ്
ഇരുട്ടിലേക്കു പറന്നത്
ശീതീകരിച്ച പാതിരാമുറിയില്
കാതോര്ത്തിട്ടുണ്ട്

കടുത്ത വേനലിലും വെളളം വറ്റാതിരുന്ന
ഒരു കുളത്തിനു മുകളിലാണ്
വീടിരിക്കുന്നതെന്ന്
പഴയൊരു കൂട്ടുകാരന്
ഓര്മിപ്പിച്ചത്
തമാശയായിരുന്നില്ല

വീടിനടിയില്
ഒരു കുളമുണ്ടെന്നും
കൂട്ടമായ് ചേക്കേറിയിരുന്ന
പൊന്തക്കാടിനിടയിലേക്ക്
ഇവിടെവിടെയോ
ഒരു വഴിയുണ്ടാകുമെന്നും
പാവം സ്വപ്നം കാണുന്നുണ്ടാവണം!

അതിജീവനം

മുറ്റത്തിനരികില്
വേനലില്ഞരമ്പുകള്നിഴലിച്ചിരുന്ന
കാട്ടുനെല്ലിമരം

കുമ്പളവളളിക്കു പടരാനും
നിലാവിന് ചില്ല വരയ്ക്കാനും
പൂവാലനണ്ണാറക്കണ്ണന്
ഊഞ്ഞാലാടാനും
കോഴിക്കുഞ്ഞിനെ കണ്ണുവെച്ച്
പറന്നിരിക്കാനും
ഇടമൊരുക്കി

കുഞ്ഞിലകള്വീഴ്ത്തിയാല്പ്പോലും
മുറ്റം വൃത്തികേടാക്കാതെ
വീടിനരികില്
കാടിനെ പ്രതീതിപ്പിച്ച്

ഇടയ്ക്കാരോ
ഒരു നെല്ലിയ്ക്ക പോലുമില്ലല്ലോ
എന്നും
ആണ്മരമാവുമെന്നും
ആശങ്കപ്പെട്ടും

വീടിന് പെയിന്റടിച്ചു
മുറ്റം ചെത്തിക്കോരി
പടര്പ്പുകള്വെട്ടിക്കളഞ്ഞു
ജനല്ക്കാഴ്ചകളെ കര്ട്ടന്മറച്ചു.
നെല്ലിമരം
വെട്ടിക്കളയാന്തീരുമാനിച്ചതിന്റെ പിറ്റേന്നാണ് കണ്ടത്
ഉണങ്ങിയെന്നു കരുതിയിരുന്ന
കൊമ്പിലെല്ലാം പൂക്കള്‍!

ചുറ്റും അത്ഭുതത്തോടെ നടന്നിട്ടും
മരച്ചുവട്ടില്
ചോരപുരണ്ട്
പാമ്പുറപോലെന്തോ കിടന്നത് മാത്രം
ആരും കണ്ടില്ല.

ഒടിയന്‍

വരുന്ന വഴിയില്
വരമ്പുകള്ചുറ്റിപ്പിണയുന്നിടത്ത്
കഴായയ്ക്കരികില്
ഒരു കടമ്പ

പോയപ്പോള്
വഴിയില്കണ്ടിരുന്നില്ല
കടന്നപ്പോഴറിഞ്ഞു
ഒടിഞ്ഞുപോയ മനസ്സ്
കാത്തിരുന്ന
ചോരക്കണ്ണുകളില്
തിളക്കം

പൊടുന്നനെ
വാലില്ലാത്തൊരു പൂച്ചയായ്
കടമ്പ ഓടിപ്പോയി

ഒടിഞ്ഞ ജീവിതമായ്
ചെളിയില്പുതഞ്ഞു കിടക്കുമ്പോള്
വായിച്ചതും
വിശ്വസിച്ചതും
വ്യര്ഥമാകുമോ
എന്നൊരു സന്ദേഹം
കണ്ണിലുറഞ്ഞു

പരമ്പ്

മുമ്പൊക്കെ
പുഴുങ്ങിയെടുത്ത നെല്ല്
ഉണങ്ങാനിട്ടിരുന്നു
വെയിലിനു ചുവട്ടില്വിരിച്ച
പരമ്പുകളില്

ഉളളവനേയും ഇല്ലാത്തവനേയും വേര്തിരിക്കുന്ന
ദൃശ്യമായിരുന്നു
ഇറയത്ത് തൂക്കിയിട്ട
പരമ്പുചുരുട്ടുകള്

വീടിനു മുന്നില്
ചളിവരമ്പുകള്ക്കു നടുവില്വിടര്ത്തിയ
വലിയ പരമ്പുകളില്
തഴച്ച പച്ചയിലൂടെ
കാറ്റൊഴുകി നടന്നു

പിന്നെപ്പോഴോ
ദ്രവിച്ച പരമ്പുകള്ക്കുളളില്
എലികള്പെറ്റു പെരുകി
കൊട്ടിലിനുളളില്
കുണ്ടുമുറവും
മൂടുപോയ വട്ടിയും കിടന്നിടത്ത്
പഴമയെ നാം ചുരുട്ടിവച്ചു

ടെറസ്സിനു മുകളില്
സിമന്റു മുറ്റങ്ങളില്
സ്വപ്നങ്ങളുണക്കിയെടുക്കുന്നവര്
പരമ്പുകളെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല;
അവരുടെ ഓര്മകളില്
പൊതിഞ്ഞെടുക്കപ്പെട്ടൊരു
ശവശരീരം
ഉണ്ടാവുമെങ്കിലും !

പ്രതികാരം

സെക്കന്റ് ഷോ
കഴിഞ്ഞ ഇരുട്ടില്
വീടിനടുത്തുളള വളവില്വെച്ച്
മതിലിനു പിന്നില്നിന്നും
പൊന്തക്കാട്ടില്നിന്നും
മരക്കൊമ്പില്നിന്നെല്ലാം
ചാടി വീണു
കുറേ വാളുകള്

ഭാര്യ പ്രസവിച്ചു കിടക്കുകയാണ്
അമ്മയ്ക്ക്
മരുന്നു വാങ്ങണം
പറഞ്ഞതിന്റെ
പാതിയെങ്കിലും കൊടുത്ത്
പെങ്ങളേം കുട്ടികളേം
തിരിച്ചു കൊണ്ടാക്കണം

എന്നൊക്കെ
പറയണമെന്നുണ്ടായിരുന്നു
കൂലിപ്പണി ചെയ്ത്
ജീവിച്ചോളാമെന്നും

ഇതൊക്കെത്തന്നെയാവില്ലേ
തെരുവോരത്തു വച്ചും
വിജനമായ
റോഡില്വച്ചും
കുളക്കടവില്വച്ചുമെല്ലാം
വെട്ടുകൊണ്ട്
നിലവിളിയുടെ ഭാഷയില്
അവരെല്ലാം
പറയാന്തുനിഞ്ഞതും?


BACK