satheesh chelatt
പൂച്ചയുടെ മുഖമുള്ളൊരാൾ
തലപ്പാവു വച്ചൊരാൾ
ടെലിവിഷനിൽ കാണാറുണ്ട്.
പൂച്ചയെപ്പോലെ തന്നെ
എലികളാണ് ശാപ്പാട്.
ഇന്ത്യൻ എലികൾ .
ചെന്നായയുടെയോ നായയുടെയോ
മുഖമുള്ളൊരാൾ
ഇയാളുടെ ചങ്ങാതിയാണ്.
ഇന്ത്യൻ ജനതയുടെ
തലച്ചോറിലാണ്
ഇയാളുടെ കണ്ണ്.
അതിന്നു
പൂച്ചയും നായയും തമ്മിൽ
കരാറിലൊപ്പുവച്ചു .
പൂച്ചയുടെ
ങ്യാവൂ,ങ്യാവൂയെന്നുള്ള
വിശപ്പിന്റെ നിലവിളിയും
മുഖത്തെ നരച്ച കുറ്റിരോമങ്ങളും
ഇടയ്ക്കിടെ
സൗമ്യമായ ചിരിയും
എലികളെ നോക്കിയാണ് .
പൂച്ചയും നായയും
വച്ച കെണീയിൽ
ഇന്ത്യൻ എലികൾ വീണില്ല.
കണ്ടൻപൂച്ച നിരാശനായ്,
എങ്കിലും എലികളെ കാത്തിരുന്നു.
പൂച്ചയും നായയും കറുത്തൊരു
പൂച്ചക്കുട്ടിയും..
കറുത്തവൾതൻ
ജനിതക ധാരയെ
മറക്കുന്ന,
ശിരസ്സ് നഷ്ടപ്പെട്ടവൾ
ഇന്ത്യൻ എലികളുടെ ചരിത്രം
പൂച്ചയിൽ നിന്നുള്ള
വഴിമാറലാണ് .
പൂചയൊറ്റയ്ക്കല്ല ,
ചെന്നായയുടെയോ നായയുടെയോ
മുഖമുള്ളൊരാൾ കൂടെയുണ്ട്.