Wednesday, May 27, 2009
എഡിറ്റോറിയല്‍ : മാത്യൂ നെല്ലിക്കുന്ന്
മലയാളത്തിന്‍റെ ഒരു ലോക കാലാവസ്ഥയും വെല്ലുവിളിയും നാമോരുത്തരും അഭിമുഖീകരിക്കുന്നുണ്ട്. ഭാഷയുടെ ഉപയോഗം കുറഞ്ഞു എന്നത് നേരാണ്. അപ്പോഴും മലയാളം ഒരു വ്യവസായമായി വളര്‍ന്നു വരുകയാണ്. ഈ സാഹചര്യത്തില്‍ പല മലയാള ലോകങ്ങളുണ്ടെന്ന് നാമോര്‍ക്കണം . ഓരോ മലയാളത്തിന്‍റെയും ഭാവി ഓരോന്നാണ്.
ഓരോ മലയാളിക്കും ഓരോ മലയാളമുണ്ട്, ഇന്ന്. എങ്കിലും ഞങ്ങള്‍ ഈ എഴുത്ത് മാഗസിനിലൂടെ മലയാളിയുടെ മാറിയ ചക്രവാളവും ഭാവിയുമാണ് തേടുന്നത്. ഏതെങ്കിലും ഒരു ചിന്താധാരയുടെ ആധിപത്യം ഇന്ന് സാഹിത്യത്തിലോ കലയിലോ ഇല്ല.
പലതും വന്നു പോയത് നല്ല ഓര്‍മ്മകളായി നമ്മുടെ മനസ്സിലുണ്ട്. അപ്പോഴും നമ്മള്‍ സ്വതന്ത്രരായി നില്‍ക്കുകയാണ്. എല്ല പ്രവണതകളും നമ്മുടെ അന്തരീക്ഷത്തില്‍ ഉണ്ട്. അവയ്ക്ക് നമ്മെ വിട്ടു പോകാന്‍ കഴിയാത്ത പോലെ.
നമ്മള്‍ തന്നെ ഒരു പുതുമയാണ്.
പല മാനങ്ങളുള്ള മലയാളിക്ക് കേവലം ഒരു അടയാളത്തിലോ , മാതൃകയിലോ ഇന്ന് ഒതുങ്ങാന്‍ കഴിയില്ല. തികച്ചും വികേന്ദ്രീകൃതമായ , വ്യക്തിജന ഭിന്നമായ ഒരു ഭാവുകത്വം വിടര്‍ന്നു വരുകയാണോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു.
അതും നമുക്ക് നല്ലതാണ്.
മലയാളം എന്ന സ്വതന്ത്ര 'സോഫ്‌റ്റ്‌വെയര്‍' വികസിക്കട്ടെ. എല്ലാ മാധ്യമ സംരംഭങ്ങളും മലയാളം വിപണിയെ പുതുതായി നിലനിര്‍ത്തും, അവതരിപ്പിക്കും. എഴുത്തു ഓണ്‍ലൈന്‍ ഈ രസതന്ത്രമാണ് പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നത്
മാത്യൂ നെല്ലിക്കുന്ന്
ഹൂസ്റ്റണ്‍ യു. എസ്. എ
email: nellickunnu@comcast.net
web: here
phone: +17136620953
0017134447190
BACK
നൊമ്പരക്കാഴ്‌ച- ഡെല്‍ന നിവേദിത.
പട്ടിണികൂട്ടായ കുട്ടിയാമുറ്റത്ത്
പാതിമറഞ്ഞ മിഴിയുമായി
പൊട്ടിയൊലിക്കും ചൊറിയുടെ ചുറ്റിലും
വട്ടം പറക്കുന്ന കൂവീച്ചകള്‍ .
ഒട്ടിയ വയറും ഒലിക്കുന്ന മൂക്കും
അഴുക്കുകള്‍ നാക്കിനാല്‍ നക്കി നക്കി .
ഞണ്ടു പിടിച്ച് നടന്നൊരാ പാടങ്ങള്‍
തുണ്ടു കരകളായി മാറ്റിയാരോ !
ശോഷിച്ച മേനിയുമായിട്ടവനിനി
ശേഷിച്ച കാലമന്നെത്രയെന്നോ.
മാവിന്‍റെ പൂമണമായ് വന്ന കാറ്റന്ന്
മൌനമാം കാഴ്‌ചകള്‍ കണ്ടു തേങ്ങി.
മുറ്റം നിറഞ്ഞ മുറുക്കാന്‍റെ തുപ്പല്
വട്ടം വരച്ച പോല്‍ കണ്ടു ഞാനും
മഞ്ഞും മഴയും വെയിലുമാ കുടിലിന്‍റെ
നെഞ്ചത്ത് കേറി കുടിയിരുന്നു.
പാദസ്വരത്തിന്‍റെ മണിയൊച്ചയില്ലാതെ
പാടി മുറ്റത്തെത്തി സന്ധ്യ നിന്നു.
മോഹമില്ലാതെ തെളിഞ്ഞ കരിന്തിരി
നാളമാ കുടിലിനു നല്‍കി വെട്ടം.
ദാരിദ്ര്യം നാടിന്‍റെ ശാപമായ് മാറിയ
നുറുങ്ങ് കാഴ്‌ചകള്‍ എന്‍റെ നാട്ടില്‍
BACK
പാതിമറഞ്ഞ മിഴിയുമായി
പൊട്ടിയൊലിക്കും ചൊറിയുടെ ചുറ്റിലും
വട്ടം പറക്കുന്ന കൂവീച്ചകള്‍ .
ഒട്ടിയ വയറും ഒലിക്കുന്ന മൂക്കും
അഴുക്കുകള്‍ നാക്കിനാല്‍ നക്കി നക്കി .
ഞണ്ടു പിടിച്ച് നടന്നൊരാ പാടങ്ങള്‍
തുണ്ടു കരകളായി മാറ്റിയാരോ !
ശോഷിച്ച മേനിയുമായിട്ടവനിനി
ശേഷിച്ച കാലമന്നെത്രയെന്നോ.
മാവിന്‍റെ പൂമണമായ് വന്ന കാറ്റന്ന്
മൌനമാം കാഴ്‌ചകള്‍ കണ്ടു തേങ്ങി.
മുറ്റം നിറഞ്ഞ മുറുക്കാന്‍റെ തുപ്പല്
വട്ടം വരച്ച പോല്‍ കണ്ടു ഞാനും
മഞ്ഞും മഴയും വെയിലുമാ കുടിലിന്‍റെ
നെഞ്ചത്ത് കേറി കുടിയിരുന്നു.
പാദസ്വരത്തിന്‍റെ മണിയൊച്ചയില്ലാതെ
പാടി മുറ്റത്തെത്തി സന്ധ്യ നിന്നു.
മോഹമില്ലാതെ തെളിഞ്ഞ കരിന്തിരി
നാളമാ കുടിലിനു നല്‍കി വെട്ടം.
ദാരിദ്ര്യം നാടിന്‍റെ ശാപമായ് മാറിയ
നുറുങ്ങ് കാഴ്‌ചകള്‍ എന്‍റെ നാട്ടില്‍
BACK
ശലഭങ്ങള്‍ - കെ. വി. സക്കീര്‍ ഹുസൈന്‍
ചിത്ര ശലഭം എന്ന
ഒരു വാക്ക് എന്‍റെ ചെവിയില്‍ നീ
തൂവിയതേയുള്ളു.
മനസില്‍ നിന്നും ചിറകിട്ടടിക്കാന്‍ തുടങ്ങി
ഒരു കൂട്ടം ആനന്ദങ്ങള്‍ .
മുന്‍പ് ആരില്‍ നിന്നോ
കേള്‍വിയാല്‍ മാത്രം അറിഞ്ഞിരുന്ന മനസ്സ്
പൊതിഞ്ഞു വച്ചിരുന്നു
പല നിറങ്ങളില്‍ ശലഭങ്ങളെ .
കുഞ്ഞു ചിറകുമായുള്ള
അതിന്‍റെ ആഗമനം
പരിസരത്തെ കാട്ടുപൂവിന്‍റെ
ഗന്ധം വമിപ്പിച്ചിരുന്നു.
എങ്കിലും ദയനീയമാണ്
കാഴ്‌ചകള്‍
തറയില്‍ ഉറുമ്പുകളുടെ കടിയേറ്റ
ഒരു ചിത്ര ശലഭം
പകുതി നഷ്ടം വന്ന ചിറകുമായ്
ഹതാശയായി ഇഴയുന്ന അവസ്ഥാന്തരങ്ങള്‍
BACK
ഒരു വാക്ക് എന്‍റെ ചെവിയില്‍ നീ
തൂവിയതേയുള്ളു.
മനസില്‍ നിന്നും ചിറകിട്ടടിക്കാന്‍ തുടങ്ങി
ഒരു കൂട്ടം ആനന്ദങ്ങള്‍ .
മുന്‍പ് ആരില്‍ നിന്നോ
കേള്‍വിയാല്‍ മാത്രം അറിഞ്ഞിരുന്ന മനസ്സ്
പൊതിഞ്ഞു വച്ചിരുന്നു
പല നിറങ്ങളില്‍ ശലഭങ്ങളെ .
കുഞ്ഞു ചിറകുമായുള്ള
അതിന്‍റെ ആഗമനം
പരിസരത്തെ കാട്ടുപൂവിന്‍റെ
ഗന്ധം വമിപ്പിച്ചിരുന്നു.
എങ്കിലും ദയനീയമാണ്
കാഴ്‌ചകള്‍
തറയില്‍ ഉറുമ്പുകളുടെ കടിയേറ്റ
ഒരു ചിത്ര ശലഭം
പകുതി നഷ്ടം വന്ന ചിറകുമായ്
ഹതാശയായി ഇഴയുന്ന അവസ്ഥാന്തരങ്ങള്‍
BACK
ശ്രീലങ്കന്‍ യാത്ര- എ ക്യു. മഹ്‌ദി
യാത്രകള്‍ എന്നുമെനിയ്ക്കു പ്രിയങ്കരമായിരുന്നു.ഒരിക്കലുമടങ്ങാത്ത അഭിനിവേശം അതിനോടു തോന്നിത്തുടങ്ങിയത്എന്നു മുതലാണെന്നോര്‍മ്മയില്ല. ഒന്നറിയാം,കുട്ടിക്കാലം മുതല്‍ക്കേ ഞാന്‍ സഞ്ചാരത്തെ സ്നേഹിച്ചിരുന്നു.
ബാല്യകാലത്ത് ആ താല്പര്യം എന്നിലെങ്ങനെ വളര്‍ന്നുവെന്നതിനെപ്പറ്റി ഞാനോര്‍ക്കുന്ന ഒരു സംഭവമുണ്ട്. ഹൈസ്കൂള്‍ ക്ലാസ്സില്‍ പഠിക്കുന്ന കാലം മലയാളമായിരുന്നു എന്റെ വിഷയം. അന്ന് എന്റെ ഏതോ ക്ലാസ്സില്‍”പുരുഷാന്തരങ്ങളിലൂടെ” എന്നൊരു ഉപപാഠ പുസ്തകമുണ്ടായിരുന്നു.
പ്രശസ്ത കവി ശ്രീ.വയലാര്‍ രാമവര്‍മ്മയെഴുതിയ ഒരു ചെറിയ പുസ്തകമായിരുന്നു അത് , മനോഹരമായ ഒരുരചന. അദ്ദേഹം എഴതിയ പല കവിതാ സമാഹാരങ്ങളക്കാളും കാവ്യഭംഗി നിറഞ്ഞ ,എന്നാല്‍ ഗദ്യ സാഹിതത്തില്‍ എഴുതപ്പെട്ട ഒന്ന്. “പുരുഷാന്തരങ്ങളിലൂടെ“ ഒരുയാത്രാ വിവരണമായിരുന്നു, ഒരു സഞ്ചാരകൃതി. 50വര്‍ഷ്ങ്ങള്‍ക്കുമുന്‍പു ഡെല്‍ഹിയിലേക്ക് അദ്ദേഹം നടത്തിയ ഒരു തീവണ്ടി യാത്രയിലെ അനുഭവങ്ങളായിരുന്നു അതിലെ ഉള്ളടക്കം.ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത് 1959-ലാണ്.
വയലാര്‍ ആ യാത്ര നടത്തിയ കാലത്ത് കേരളത്തില്‍ നിന്നും ഡെല്‍ഹിയ്ക്ക് നേരിട്ടു തീവണ്ടികള്‍ഉണ്ടായിരുന്നില്ല. മദിരാശിയില്‍ നിന്നും പുറപ്പെടുന്ന ജി.റ്റിഎക്സ്സ്പ്രസ്സ്(GRANT TRUNK EXPRESS) വഴിയായിരുന്നു ഗ്രന്ഥകാരന്റെ ദില്ലിയാത്ര. യു. പി യും ,ഉത്തരമധുരയും,ആഗ്രയുമൊക്കെ പിന്നിട്ട് ന്യൂഡെല്‍ഹിയിലെത്തും വരെയുള്ള സഞ്ചാരത്ത്തിലെ വിചിത്രതരമായ അനുഭവങ്ങളുടെ അതീവ ഭംഗി നിറഞ്ഞ രേഖാചിത്രങ്ങളാണ്,കടന്നുപോയ ഈനാടുകളുടെ പൌരാണിക സംസ്കൃതികളുമായി ലയിപ്പിച്ച് അദ്ദേഹം ത്ന്റെയാപുസ്തകത്താളുകളില്‍ കോറിയിട്ടത് . ഇന്‍ഡ്യന്‍ സംസ്കാരത്തിന്‍റെ പൈതൃകം ഉറങ്ങിക്കിടക്കുന്ന ഉത്തരേന്‍ഡ്യന്‍ സമതലങ്ങളിലൂടെ നടത്തിയ പര്യടനത്തിന്റെ ഹൃദ്യമായ ഒരാവിഷ്ക്കരണമായിരുന്നു തീര്‍ച്ചയായും ആ ചെറു പുസ്ത്കം. പ്രാചീന സാഹിത്യകൃതികളിലെ ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലം ഈ യാത്രാവിവരണത്തിലുടനീളം ശ്രീ, വയലാര്‍ വിവരിയ്ക്കുമ്പോള്‍, ആ പ്രദേശങ്ങളിലൂടെ സഞ്ചരിയ്ക്കുന്ന ഒരനുഭവമാണ് എന്റെയാ കുട്ടിക്കാലത്തു പോലുമെനിക്ക് തോന്നിയത്.ജീവിതത്തിലൊരിക്കലും അത്തരത്തിലൊരു ദില്ലി യാത്രപോലൊന്ന് ചെയ്യാനെനിയ്ക്ക് അവസരം കിട്ടുമോയെന്നും ഞാനെന്റെ ബാലമനസ്സില്‍ ശങ്കിച്ചിരുന്നു .
ഈ അടുത്ത കാലത്ത് നിരവധി ബുക്ക് സ്റ്റാളുകളില്‍ പരതി ഞാനാപുസ്തകത്തിന്റെ
ഒരു കോപ്പി സംഘടിപ്പിച്ച് വീണ്ടൂം ഒരാവര്‍ത്തികൂടെ വായിക്കുകയുണ്ടായി.
ഗ്രന്ഥകര്‍ത്താവ് മരിച്ചിട്ട് വര്‍ഷങ്ങളേറെ കഴിഞ്ഞിരിക്കുന്നു.
ഞാന്‍ ബുക്ക്ഷോപ്പില്‍ നിന്നും വാങ്ങിയ ആ പുസ്തകത്തിന്റെ താളുകള്‍ക്ക്
കാലപ്പഴക്കം കൊണ്ട്മഞ്ഞനിറം ബാധിച്ചിരുന്നു. കേരള എക്സ്പ്രസ്സും
മംഗളയും,രാജധാനിയുമൊക്കെ കേരളത്തില്‍ നിന്ന് നേരിട്ട് ദല്‍ഹിക്ക് പുറപ്പെട്ടു കഴിഞ്ഞിട്ടും അഞ്ചു പതിറ്റാണ്ടുകള്‍ക്കപ്പുറമെഴുതപ്പെട്ട ഈ ചെറിയ പുസ്ത് കത്തിലെ വരികളിലൂറിനില്‍ക്കുന്ന അന്നത്തെ യാത്രാനുഭവ ചിന്തകള്‍,ഈവര്‍ത്തമാന കാലത്തും പ്രസക്തമാണെന്നെനിയ്ക്കു തോന്നി.
കുട്ടിക്കാലം മുതല്‍ക്കേ ഞാന്‍ അക്ഷരങ്ങളെ സ്നേഹിച്ചിരുന്നു.എന്റെ പിതാവായിരുന്നു അതിനു കാരണക്കാരന്‍.അദ്ദേഹത്തിനു സ്വന്തമായുണ്ടായിരുന്ന ചെറിയൊരു സ്വകാര്യ ലൈബ്രറിയിലെ
പുസ്തകങ്ങള്‍ മിക്കതും ഞാനക്കാലത്തുതന്നെ വായിച്ചു തീര്‍ത്തിരുന്നു.വിക്ടര്‍ യൂഗോവിന്റെ
പാവങ്ങളും,ടോള്‍സ്റ്റോയിയുടെ”യുദ്ധവും സമാധാനവും”ഡെസ്റ്റോയോവിസ്കിയുടെ”കുറ്റവും ശിക്ഷയും”
ഒക്കെ ആ ബാല്യകാലത്തുതന്നെ വായിക്കാനെനിയ്ക്കു അവസരമുണ്ടായത് ഒരു മഹാഭാഗ്യമായിഞാനിന്നും
കരുതുന്നു.
പിന്നീട് മലയാള ഗദ്യസാഹിത്യത്തില്‍ ഞാന്‍ വായിച്ചുതുടങ്ങിയത്-യാദൃശ്ചികമാണോയെന്നോര്‍മ്മയില്ല.-ശ്രീ .എസ്.കെ.പൊറ്റക്കാടിന്റെ സാഹിത്യ കൃതികളായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരകൃതികള്‍. അതിനുശേഷമാണ് യാത്രകള്‍ചെയ്യാനുള്ള മോഹം എന്നില്‍ അങ്കുരിക്കാന്‍
തുടങ്ങിയത്. എസ് .കെ യുടെ ,സാഹത്യ അക്കാഡമി അവാര്‍ഡും,ജ്ഞാനപീഠം പുരസ്ക്കാരവും നേടിയ
“ഒരുദേശത്തിന്റെ കഥ” അതുപ്രസിദ്ധീകരിച്ച കാലത്തുതന്നെ
ഞാന്‍ വായിച്ചിട്ടുണ്ട്.
ഒരിക്കലും നടക്കാനിടയില്ലാത്ത ലോകയാത്രകളെപ്പറ്റിയുള്ള വൃഥാസങ്കല്പങ്ങളില്‍ സ്വയം ലയിച്ച് അവ മനസ്സി ല്‍താലോലിച്ച്,സംതൃപ്തിയടഞ്ഞിരുന്നു ഞാനന്ന്.വ്യാപാര സംബന്ധമായി അക്കാലത്ത് ഇടയ്ക്കിടെ മദിരാശി സന്ദര്‍ശിക്കാറുണ്ടായിരുന്നു എന്റെ പിതാവ്, ഓരോ യാത്രയിലും എന്നെയോ,എന്റെ ജ്യേഷ്ഠ്നെയോ ഒപ്പം കൂട്ടിക്കൊണ്ടുപോകുമായിരുന്നു. അന്നെനിയ്ക്ക്12വയസ്സ് പ്രായം.
തിരുവനന്തപുരം മുതല്‍ എറണാകുളംവരെ അന്ന് മീറ്റര്‍ ഗേജ്
പാതയായിരുന്നു.കൊച്ചിന്‍ ഹാര്‍ബര്‍
ടെര്‍മിനസ്സ് സ്റ്റേഷനില്‍നിന്നും പുറപ്പെടുന്ന കൊച്ചിന്‍-മദിരാശി
എക്സ്സ്പ്രസ്സ് ട്രെയിനായിരുന്നു കേരളത്തില്‍ നിന്നും മദിരാശിയ്ക്കു
നേരിട്ടുള്ള ബ്രോഡ്ഗേജ് തീവണ്ടി. മറ്റൊന്ന് മംഗലാപുരത്തുനിന്നും
പുറപ്പെടുന്ന വെസ്റ്റ്-കോസ്റ്റ് എക്സ്സ്പ്രസ്സും.ഒക്കെയും ആവിയിലോടുന്ന
കരിവണ്ടികളായിരുന്നു.
മദിരാശി യാത്രകള്‍ വിദൂരമായ ഏതോ ദേശത്തേയ്ക്കുള്ള സഞ്ചാരത്തിനു തുല്യമായി
എനിയ്ക്കന്നുതോന്നിയിരുന്നു. ആ കുട്ടിക്കാലത്ത് യാത്രകളെപ്പറ്റിയുള്ള
സങ്കല്പവും മോഹവും മനസ്സില്‍ പച്ചപിടിച്ചുനിന്നതു കൊണ്ടാവാം,
ഞാനണിഞ്ഞത്.ആ ജോലിയുമായി ബന്ധപ്പെട്ട് ദല്‍ഹിയിലെ ഒരുവ്യവസായ
സ്ഥാപനത്തിനുവേണ്ടി കേരളത്തിലും,ഇന്‍ഡ്യ ഒട്ടാകെയും അന്ന് ഞാന്‍
സ്ഥിരമായി യാത്രചെയ്യാറുണ്ടായിരുന്നു.
മെല്ലെ മെല്ലെ എന്റെ മനസ്സില്‍ ഒരു വിദേശയാത്രയ്ക്കുള്ള മോഹം മൊട്ടിടാന്‍
തുടങ്ങി. വിദേശയാത്ര അധികവും വിമാനത്തിലായിരിക്കുമല്ലോ?.നാട്ടില്‍ തന്നെ ഞാനൊരു ട്രയല്‍
വിമാനയാത്രയ്ക്ക് സന്ദര്‍ഭം ഒരുക്കുകയും കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് അന്ന് അറുപതോ
എഴുപതോ പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു ഇടത്തരം വിമാനത്തില്‍ നവവധുവുമൊത്ത് പറക്കുകയും ചെയ്തു.
30വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ഇത്.
എന്റെ ആദ്യ സന്ദര്‍ശനം മാലിയിലേയ്ക്കായിരുന്നു.മാലിയെ
മാലിദ്വീപിലേയ്ക്ക്.1982 -ല്‍ ആയിരുന്നു ആ യാത്ര.തിരുവനന്തപുരത്തുനിന്ന്
ഒരു സ്നേഹിതനുമൊത്ത് അരമണിക്കൂറിനുള്ളില്‍
അറബിക്കടലിനുമുകളിലൂടെ മാലിയില്‍ വിമാനത്തിലിറങ്ങി.
മാലി സന്ദര്‍ശനത്തിലൂടെയാണ് വീണ്ടും വിദേശയാത്രകള്‍ക്കു വേണ്ടിയുള്ള ദാഹം
എന്നില്‍ കലശലായത്.
അങ്ങനെ വിവിധ കാലയളവുകളിലായി നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള സൌഭാഗ്യം
എനിയ്ക്കുണ്ടായി.അവയില്‍ മിക്കതും സകുടുംബമുള്ള യാത്രകളായിരുന്നു. ഭാര്യയുമൊത്ത്.
ആ യാത്രകളുടെ തുടര്‍ച്ചയാണ് എന്റെ യൂറോപ്പ് ട്രിപ്പ്. പത്ത് യൂറോപ്യന്‍
രാജ്യങ്ങളും മിഡില്‍ ഈസ്റ്റും സന്ദര്‍ശിക്കാന്‍ അപ്പോഴെനിയ്ക്ക്
അവസരമുണ്ടായി.അതെത്തുടര്‍ന്ന് വിവിധകാലങ്ങളിലായി
നേപ്പാള്‍,ശ്രീലങ്ക,ഈജിപ്ത്റ്റ്
ഞാന്‍ സന്ദര്‍ശിച്ചു .
തെക്കുകിഴക്ക് ഏഷ്യയായ സിങ്കപ്പൂര്‍, മലേഷ്യ,താ
എന്നീ രാജ്യങ്ങളിലും ഒന്നിലധികം തവണ പോകാനെനിയ്ക്ക് അവസരമുണ്ടായി.അതിനുശേഷം
ചൈന മഹാരാജ്യവും സന്ദര്‍ശിക്കാനെന്നിയ്ക്ക് കഴിഞ്ഞു.
2005 -ലായിരുന്നു എന്റെ അമേരിക്കന്‍ യാത്ര.ആ യാത്രയില്‍ തെക്കന്‍ യുഎസ്.തീരമായ
ന്യൂയോര്‍ക്കില്‍തുടങ്ങി വടക്കേഅറ്റമായ സാന്‍ഫ്രാന്‍സിസ്കോ
വരെ അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്‍പത് സ്റ്റേറ്റുകള്‍ ഒരുമാസംകൊണ്ട്
പൂര്‍ത്തിയാക്കാനെനിക്ക് കഴിഞ്ഞു.
അപ്പോഴേയ്ക്കും ഒട്ടാകെ 43 രാജ്യങ്ങള്‍ ഞാന്‍ പിന്നിട്ടുകഴിഞ്ഞിരുന്നു.
.അടുത്ത ലക്‌ഷ്യം റഷ്യയാണ്. 2009 ജൂലൈയില്‍ അവിടെയ്ക്കുള്ള സന്ദര്‍ശനവും
ഉറപ്പാക്കിക്കഴിഞ്ഞു.
എന്റെ ശ്രീലങ്കന്‍ യാത്രയെക്കുറിച്ചുള്ള ചില സഞ്ചാരരേഖകളാണ് ഈപംക്തി
യിലൂടെ അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമം നടത്തുന്നത്.
അടുത്തലക്കം മുതല്‍ നിങ്ങള്‍ക്ക് അത് വായിച്ചുതുടങ്ങാം.
BACK
സഫലമീ യാത്ര- കലവൂര്‍ രവി
ഒരു മഹാനായ ശാസ്ത്രചിന്തകന്റെ(
ഒരുമഹത്തായ ശാസ്ത്രചിന്തയുടെ ഓര്‍മ്മ(On the origin of
specis-1859)പുതുക്കലും ഒരു മഹോന്നതമായ സാമൂഹിക ചിന്തയുടെ(Hind swaraj of
Mahtma Gandhi 1909)ശതാബ്ദിയും,
2009 ല്‍ നാം ആഘോഷിക്കുന്നു.ശാസ്ത്രമായാലും സാമൂഹിക
ചിന്തയായാലും മൂല്യാധിഷ്ടിതമാകണം.ഒപ്പം മനുഷ്യനന്മയെ
ലക്ഷ്യമാക്കുന്നതും,രാഷ്ട്രപുരോ
സഫലമായ ഒരു ജന്മവും,സാര്‍ത്ഥകമായൊരു ജീവിതവു
സ്വപ്നമാണ്.സ്വന്തം ജീവിതം സഹജീവികള്‍ക്കും സമൂഹത്തിനും
ഉപകാരപ്രദമാകുമ്പോഴാണ് അതു സഫലവും
സാര്‍ത്ഥകവുമാകുന്നത്.മഹാത്മഗാ
കിങ്ങിന്റെയും ജീവിതം ഇത്തരത്തിലുള്ളതാണ്.അര്‍ത്ഥപൂര്
ആത്മീയ തീര്‍ത്ഥയാത്രയായിരുന്നു മഹാത്മജീയുടേത്. സ്വന്തം ജീവിതം സമൂഹ
നന്മയുക്കുവേണ്ടിയും,രാജ്യത്തി
നീക്കിവച്ചു.സമസ്ത ലോകത്തിന്റെയു
ആധുനിക കണ്ണിയായിരുന്നു ഗാന്ധിജി. അദ്ദേഹത്തിന്റെ വികസന സ്വപ്നത്തി
ന്റെരൂപരേഖയാണ് ഹിന്ദ് സ്വരാജ് എന്നപുസ്തകം.
ഇന്നത്തെ തലമുറയ്ക്ക് ഇത്തരം ചിന്തകള്‍ അന്യമായിത്തീര്‍ന്നി
ആധുനിക വിദ്യാഭ്യാസം വ്യക്തിയുടെ സമഗ്ര വികസനത്തിനുപകരം,
സ്വന്തമായൊരു ജോലിയെന്ന ലക്ഷ്യത്തിനാണ് ഊന്നല്‍ കൊടുക്കുന്നത്.
സ്വന്തം സുഖസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയെന്ന ഏക ലക്‌ഷ്യമാണ് .ഇന്ന്
മിക്ക വിദ്യാഭ്യാസപദ്ധതികള്‍ക്കും വിദ്യാഭ്യാസ അധികൃതര്‍ രൂപം
കൊടുത്തിട്ടുള്ളത്. വിദ്യാഭ്യാസം ഇത്തരം പരിമിതമായ ലക്‌ഷ്യം
വച്ചുള്ളതാണ്. ജീവിതത്തിലും ജോലിയിലും സന്തോഷവും സമാധാനവും
നഷ്ടപ്പെടുത്താനേ,ഇത്തരംവിദ്യാ
ഒരുജോലിയില്‍ നിന്നും മറ്റൊരുജോലിയിലേയ്ക്കുള്ള ചാഞ്ചാട്ടത്തില്‍
അവനു നഷ്ടമാകുന്നത് സമാധാനപരമായ ജീവിതമാണ്.വിവര
സാങ്കേതിക മേഖല ഇതിന് ഉദാഹരണമാണ്.
വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം മനുഷ്യന്റെ പൂര്‍ണ്ണതയുടെ പ്രകാശമാണ്.
ഈശ്വരാംശത്തിന്റെ ബഹിര്‍സ്ഫുരണമാണ്; നന്മയുടെ പ്രകാശനം,ആ വെളിച്ചം
ലഭിച്ചാല്‍ മാത്രമേ,വിദ്യാഭ്യാസം സമൂഹ നന്മയ്ക്ക് ഉപകരിയ്ക്കുകയുള്ളു.
ഓരോരുത്തരുടേയും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഊര്‍ജ്ജവും കര്‍മ്മകുശലതയും
കാര്യക്ഷമതയും പുറത്തുവരണമെങ്കില്‍ അത്തരം സമഗ്ര
വികസനം ലക്‌ഷ്യം വച്ചുള്ള വിദ്യാഭ്യാസം പദ്ധതികള്‍നമുക്ക് ഉണ്ടാവണം. സുഷുപ്തിയിലാണ്ടു കിടക്കുന്ന സൂക്ഷ്മഭാവങ്ങളെ തൊട്ടുണര്‍ത്തുന്നതാകണം നമ്മുടെ
വിദ്യാഭ്യാസ പദ്ധതികള്‍. പഠനവുപരിശീലനവും പൂര്‍ണ്ണ വികസന ലക്‌ഷ്യം വച്ചുള്ളതാകണം.
ഓരോ വിദ്യാഭ്യാസ പദ്ധതിയ്ക്കും മഹത്തായ ഒരു ലക്‌ഷ്യമുണ്ടാകണം .മഹാഭാരത യുദ്ധം
ലക്‌ഷ്യം വച്ചുള്ള ഒരുപഠന പരിശീലനപദ്ധതി വ്യാസമഹര്‍ഷിയാണ് പാണ്ഡവരിലും
കൌരവന്മാരിലും നടപ്പിലാക്കിയത്.
പങ്കുവയ്ക്കലിലെ പുണ്യം
പങ്കുവയ്ക്കുകയെന്നതു പൌരാണികമായ പ്രക്രിയയാണ്.ഭിക്ഷയായി ലഭിച്ചത്
എന്തെന്നറിയാതെയുള്ള കുന്തീമാതാവിന്റെ പരാമര്‍ശമാണ് പാഞ്ചാലിയ്ക്ക്
അഞ്ചുഭര്‍ത്താക്കന്മാര്‍ ഉണ്ടാകാനിടയാക്കിയത്.
പാണ്ഡവന്മാര്‍ അഞ്ചുപേരും കരുത്തിലും കര്‍മ്മകുശലതയിലും
ഇഞ്ചോടിഞ്ചു സമര്‍ത്ഥരുമായിരുന്നു.
സ്വന്തം കഴിവുകളും നൂതനനങ്ങളായ ആശയങ്ങളും മറ്റുള്ളവരുമായി
പങ്കുവയ്ക്കുന്നത് ആധുനികമാനേജ്മെന്റിന്റെ വളരെ
പ്രധാനപ്പെട്ടകാര്യമാണ്. ഒഴുകുന്ന ജലത്തിനേ പരിശുദ്ധിയുണ്ടാവുകയുള്ളു.
കെട്ടിക്കിടക്കുന്നജലം മലിനമായിരിക്കും. നിരന്തരമായ
ആശയവിനിമയം സ്വയംവളരാനും വികസിക്കാനും സഹായിക്കുന്ന ഇത്തരം
ആളുകള്‍ക്കേ, മറ്റുള്ളവരെ നേര്‍വഴിക്ക് നയിക്കാന്‍ആവുകയുള്ളു.
മുന്‍പേ പറക്കുന്ന പക്ഷി
മറ്റുള്ളവരെ നയിക്കാനും വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അത്യാവശ്യം
നിയന്ത്രിച്ചു നിര്‍ത്താനുമുള്ള കഴിവുകള്‍ സ്വാഭാവികമായി നമുക്ക്
ലഭിച്ചിട്ടുള്ളതാണ്. ഈ നേതൃത്വപാടവം മനുഷ്യരിലും,മൃഗങ്ങളിലും ഒരുപോലെ
കാണാവുന്നതാണ്. മുന്‍പേ നടക്കുന്ന ഗോവു, തന്റെപിന്‍പേ നടക്കുന്ന
മറ്റു ഗോക്കളെ, നയിക്കുന്ന പോലെയുള്ള പാടവം നല്‍കുന്നത് പ്രകൃതിയു
ടെ അനുഗൃഹം കൊണ്ടാണ്.
മുന്‍പേ പറക്കുന്ന പക്ഷികളെക്കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്.ഇവയൊക്കെ പതി
രില്ലാത്ത പഴഞ്ചൊല്ലുകളാണ്.എന്നാല്മനുഷ്യനിലും മൃഗങ്ങളിലും ഒരുപോലെ കാണാവുന്ന
ഈകഴിവുകള്‍ മനുഷ്യന്വിവേചനബുദ്ധിയോടെയാണ് ഉപയോഗിക്കുന്നത്.ഇതവനെ
യുക്തമായ തീരുമാനമെടുക്കാനും മറ്റുള്ളവരെ ലക്‌ഷ്യസ്ഥാനങ്ങളിലേക്ക്
നയിക്കുവാനും പ്രാപ്തനാക്കുന്നു.
പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാനും അവയ്ക്കു പരിഹാരം കാണാനും
സഹായിക്കുന്നു.മഹാഭാരതയുദ്ധത്തില്‍ ശ്രീകൃഷ്ണനും,ഭീഷ്മരും.ധൃതരാഷ്ട്രരും
കര്‍ണ്ണനുമൊക്കെ ഈ നേതൃത്വപാടവം പ്രകടിപ്പിച്ച മഹാത്മാരാണ്.
ഉത്തരവാദിത്ത്വമില്ലാത്ത അധികാരം
അധികാരം നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമാണ്. ഉത്തരവാദിത്വമോ? അത് പര
മാവധി ഒഴിവാക്കാന്‍ ശ്രമിക്കയും ചെയ്യുന്നു.ഉത്തരവാദിത്വമില്ലാത്ത
അധികാരം കുരങ്ങന്റെ കൈയ്യില്‍
പൂമാല കൊടുത്ത പോലെയാണ്. ഉത്തരവാദിത്വമില്ലാത്തവര്‍ക്ക് അധികാരം
നല്‍കിയാല്‍, കരിമ്പിന്‍തോട്ടത്തില്‍ കയറിയ ആനയെപ്പോലെ അവര്‍ എല്ലാം
തകര്‍ത്ത് തരിപ്പണമാക്കുന്നത് കാണാം! അച്ചടക്കവും അനുസരണയും
ആനയ്ക്ക് അന്യമായിരിക്കും. ഉത്തരവാദിത്വമില്ലാത്തവരുടെ കൈയ്യിലെ അധി
കാരമാണ്,ഒരു രാജ്യത്തിന്റെ ശാപം. അതു ഉള്ളില്‍ നിന്നും ഉയര്‍ന്ന് വരണം
കുടുബത്തില്‍ അതിനുവേണ്ടുന്ന പരിപോഷണം ലഭിക്കണം.വിദ്യാലയങ്ങളില്‍
നിന്നും വളര്‍ന്നു വികസിക്കുന്ന ഉത്തരവാദിത്വബോധം സ്വന്തം കര്‍മ്മ രംഗ
ത്തും,പൂര്‍ണ്ണത പ്രാപിക്കാന്‍ അത്യന്താപേക്ഷിതമാണ്.
സഫലമീയാത്ര
ഫലം കാംക്ഷിക്കതെയുള്ള ഫലസിദ്ധി അതൊരു അപൂര്‍വ്വ ബഹുമതിയാണ്.
സ്വന്തം കര്‍മ്മത്തില്‍ മാത്രം,ശ്രദ്ധിച്ചാല്‍ മതി.ഫലം താനെ വന്നു കൊള്ളും!
> ഓരോരുത്തരുടേയും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഊര്‍ജ്ജവും കര്‍മ്മകുശലതയും കാര്യക്ഷമതയുംപുറത്തുവരണമെങ്കില് അത്തരം സമഗ്ര വികസനം ലക്‌ഷ്യം വച്ചുള്ള വിദ്യാഭ്യാസ പദ്ധതികള്‍നമുക്ക് ഉണ്ടാവണം.സുഷുപ്തിയിലാണ്ടു കിടക്കുന്ന സൂക്ഷ്മഭാവങ്ങളെ തൊട്ടുണര്‍ത്തുന്നതാകണം നമ്മുടെ വിദ്ധ്യാഭ്യാസപദ്ധതികള്‍. പഠനവുപരിശീലനവും പൂര്‍ണ്ണ വികസന ലക്‌ഷ്യം വച്ചുള്ളതാകണം .
> മുന്‍പേ പറക്കുന്ന പക്ഷി
>
>മറ്റുള്ളവരെ നയിക്കാനും,വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അത്യാവശ്യം
> നിയന്ത്രിച്ചുനിര്‍ത്താനുമുള്ള കഴിവുകള്‍ സ്വാഭാവികമായി നമുക്ക്
> ലഭിച്ചിട്ടുള്ളതാണ്.ഈ നേതൃത്വ പാടവം മനുഷ്യരിലും,മൃഗങ്ങളിലും ഒരുപോലെ കാണാവുന്നതാണ്.മുന്‍പേനടക്കുന്ന ഗോവു,b തന്റെ പിന്‍പേ നടക്കുന്ന മറ്റുഗോക്കളെ, നയിക്കുന്ന
പോലെയുള്ള പാടവം നല്‍കുന്നത് പ്രകൃതിയുടെ അനുഗൃഹം കൊണ്ടാണ്.
>
> മുന്പേപറക്കുന്നപക്ഷികളെക്കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്.ഇവയൊക്കെ പതി
> രില്ലാത്ത പഴഞ്ചൊല്ലുകളാണ്.എന്നാല്മനുഷ്യനിലും,മൃഗങ്ങളിലും,ഒരുപോലെകാണാവുന്ന ഈകഴിവുകള്‍,മനുഷ്യന്‍വിവേചന ബുദ്ധിയോടെയാണ് ഉപയോഗിക്കുന്നത്.ഇതവനെ
> യുക്തമായ തീരുമാനമെടുക്കാനും മറ്റുള്ളവരെ ലക്‌ഷ്യസ്ഥാനങ്ങളിലേക്ക്
> നയിക്കുവാനും പ്രാപ്തനാക്കുന്നു.
സൈനികര്‍ക്ക് നേതൃത്വം നല്‍കുന്ന സൈന്യാധിപനെപ്പോലെ ഈ പ്രാണികളി
വിദ്യാഭ്യാസ പദ്ധതികള്‍. പഠനവു
ഓരോ വിദ്യാഭ്യാസ പദ്ധതിയ്ക്കും മഹത്തായ ഒരു ലക്‌ഷ്യമുണ്ടാകണം .മഹാഭാരത യുദ്ധം
ലക്‌ഷ്യം വച്ചുള്ള ഒരുപഠന പരിശീലനപദ്ധതി വ്യാസമഹര്‍ഷിയാണ് പാണ്ഡവരിലും
കൌരവന്മാരിലും നടപ്പിലാക്കിയത്.
പങ്കുവയ്ക്കലിലെ പുണ്യം
പങ്കുവയ്ക്കുകയെന്നതു പൌരാണികമായ പ്രക്രിയയാണ്.ഭിക്ഷയായി ലഭിച്ചത്
എന്തെന്നറിയാതെയുള്ള കുന്തീമാതാ
അഞ്ചുഭര്‍ത്താക്കന്മാര്‍ ഉണ്ടാകാനിടയാക്കിയത്.
പാണ്ഡവന്മാര്‍ അഞ്ചുപേരും കരുത്തിലും കര്‍മ്മകുശലതയിലും
ഇഞ്ചോടിഞ്ചു സമര്‍ത്ഥരുമായിരുന്നു.
സ്വന്തം കഴിവുകളും നൂതനനങ്ങളായ ആശയങ്ങളും മറ്റുള്ളവരുമായി
പങ്കുവയ്ക്കുന്നത് ആധുനികമാനേജ്മെന്റിന്റെ വളരെ
പ്രധാനപ്പെട്ടകാര്യമാണ്. ഒഴുകുന്
കെട്ടിക്കിടക്കുന്നജലം മലിനമായിരിക്കും. നിരന്തരമായ
ആശയവിനിമയം സ്വയംവളരാനും വികസിക്കാനും സഹായിക്കുന്ന ഇത്തരം
ആളുകള്‍ക്കേ, മറ്റുള്ളവരെ നേര്‍
മുന്‍പേ പറക്കുന്ന പക്ഷി
മറ്റുള്ളവരെ നയിക്കാനും വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അത്യാവശ്യം
നിയന്ത്രിച്ചു നിര്‍ത്താനുമുള്ള കഴിവുകള്‍ സ്വാഭാവികമായി നമുക്ക്
ലഭിച്ചിട്ടുള്ളതാണ്. ഈ നേതൃത്വപാ
കാണാവുന്നതാണ്. മുന്‍പേ നടക്കുന്ന ഗോവു, തന്റെപിന്‍പേ നടക്കുന്ന
മറ്റു ഗോക്കളെ, നയിക്കുന്ന പോലെയു
ടെ അനുഗൃഹം കൊണ്ടാണ്.
മുന്‍പേ പറക്കുന്ന പക്ഷികളെക്കുറി
രില്ലാത്ത പഴഞ്ചൊല്ലുകളാണ്.എന്
ഈകഴിവുകള്‍ മനുഷ്യന്‍വിവേചനബുദ്
യുക്തമായ തീരുമാനമെടുക്കാനും മറ്റുള്ളവരെ ലക്‌ഷ്യസ്ഥാനങ്ങളിലേക്ക്
നയിക്കുവാനും പ്രാപ്തനാക്കുന്നു.
പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാനും അവയ്ക്കു പരിഹാരം കാണാനും
സഹായിക്കുന്നു.മഹാഭാരതയുദ്ധത്തി
കര്‍ണ്ണനുമൊക്കെ ഈ നേതൃത്വപാടവം പ്രകടിപ്പിച്ച മഹാത്മാരാണ്.
ഉത്തരവാദിത്ത്വമില്ലാത്ത അധികാരം
അധികാരം നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമാണ്. ഉത്തരവാദിത്വമോ? അത് പര
മാവധി ഒഴിവാക്കാന്‍ ശ്രമിക്കയും ചെയ്യുന്നു.ഉത്തരവാദിത്വമില്ലാ
അധികാരം കുരങ്ങന്റെ കൈയ്യില്‍
പൂമാല കൊടുത്ത പോലെയാണ്. ഉത്തരവാദി
നല്‍കിയാല്‍, കരിമ്പിന്തോട്ടത്തി
തകര്‍ത്ത് തരിപ്പണമാക്കുന്നത് കാണാം! അച്ചടക്കവും അനുസരണയും
ആനയ്ക്ക് അന്യമായിരിക്കും. ഉത്
കാരമാണ്,ഒരു രാജ്യത്തിന്റെ ശാപം. അതു ഉള്ളില്‍ നിന്നും ഉയര്‍ന്ന് വരണം
കുടുബത്തില്‍ അതിനുവേണ്ടുന്ന പരിപോഷണം ലഭിക്കണം.വിദ്യാലയങ്ങളില്‍
നിന്നും വളര്‍ന്നു വികസിക്കുന്ന ഉത്തരവാദിത്വബോധം സ്വന്തം കര്‍മ്മ രംഗ
ത്തും,പൂര്‍ണ്ണത പ്രാപിക്കാന്‍ അത്യന്താപേക്ഷിതമാണ്.
സഫലമീയാത്ര
ഫലം കാംക്ഷിക്കതെയുള്ള ഫലസിദ്ധി അതൊരു അപൂര്‍വ്വ ബഹുമതിയാണ്.
സ്വന്തം കര്‍മ്മത്തില്‍ മാത്രം,ശ്രദ്ധിച്ചാല്‍ മതി.ഫലം താനെ വന്നു കൊള്ളും!
> ഓരോരുത്തരുടേയും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഊര്‍ജ്ജവും കര്‍മ്മകുശലതയും കാര്യക്ഷമതയുംപുറത്തുവരണമെങ്കി
> മുന്‍പേ പറക്കുന്ന പക്ഷി
>
>മറ്റുള്ളവരെ നയിക്കാനും,വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അത്യാവശ്യം
> നിയന്ത്രിച്ചുനിര്‍ത്താനുമുള്ള കഴിവുകള്‍ സ്വാഭാവികമായി നമുക്ക്
> ലഭിച്ചിട്ടുള്ളതാണ്.ഈ നേതൃത്വ പാ
പോലെയു
>
> മുന്‍പേപറക്കുന്നപക്ഷികളെക്കുറി
> രില്ലാത്ത പഴഞ്ചൊല്ലുകളാണ്.എന്
> യുക്തമായ തീരുമാനമെടുക്കാനും മറ്റുള്ളവരെ ലക്‌ഷ്യസ്ഥാനങ്ങളിലേക്ക്
> നയിക്കുവാനും പ്രാപ്തനാക്കുന്നു.
ഈച്ചകളും, ഉറുമ്പുകളും, അവയുടെ നിലനില്പിനുവേണ്ടി ജീവന്‍ വരെ ത്യജിക്കാന്‍ തയ്യാറായി നില്‍ക്കുന്ന അത്ഭുതമായ കാഴ്ച ചിന്താര്‍ഹമാണ്.
ആ പ്രാണികള്‍ക്ക് പ്രേരകമാവുന്ന ശക്തി ആരാണ് നല്‍കിയത് ? മനുഷ്യനെക്കാളും സേവന സന്നദ്ധരായി,ഈ ഉറുമ്പുകള്‍ക്ക് അത്തരം തിരിച്ചറിവ് കിട്ടുന്ന ഇടം, എവിടെ നിന്നാണ്? ഒരു തരത്തില്‍ ഇത്തരം ത്യാഗം കാണിച്ചുകൊടുക്കുന്ന നേതൃത്വം ഉറുമ്പുകള്‍ക്കുണ്ടോ? ഉറുമ്പുകളുടേയും,ഈച്ചകളുടേയും കൂട്ടത്തില്‍, ഒരു നേതൃത്വ നിര ഉണ്ട്. അവകള്‍ ഉണ്ടാക്കുന്ന മൂളിച്ചകളും ശബ്ദവും കേട്ട് അര്‍ത്ഥം കല്പിക്കാനാവുമോ?
ആ പ്രാണികള്‍ക്ക് പ്രേരകമാവുന്ന ശക്തി ആരാണ് നല്‍കിയത് ? മനുഷ്യനെക്കാളും സേവന സന്നദ്ധരായി,ഈ ഉറുമ്പുകള്‍ക്ക് അത്തരം തിരിച്ചറിവ് കിട്ടുന്ന ഇടം, എവിടെ നിന്നാണ്? ഒരു തരത്തില്‍ ഇത്തരം ത്യാഗം കാണിച്ചുകൊടുക്കുന്ന നേതൃത്വം ഉറുമ്പുകള്‍ക്കുണ്ടോ? ഉറുമ്പുകളുടേയും,ഈച്ചകളുടേയും കൂട്ടത്തില്‍, ഒരു നേതൃത്വ നിര ഉണ്ട്. അവകള്‍ ഉണ്ടാക്കുന്ന മൂളിച്ചകളും ശബ്ദവും കേട്ട് അര്‍ത്ഥം കല്പിക്കാനാവുമോ?
സൈനികര്‍ക്ക് നേതൃത്വം നല്‍കുന്ന സൈന്യാധിപനെപ്പോലെ ഈ പ്രാണികളി
ലും ചില മൂപ്പന്മാര കാണാവുന്നതാണ്.കാട്ടുമൃഗങ്ങളുടെ ഗ്രൂപ്പില്‍ ഉള്ള
കാട്ടുപോത്തുകളിലോ,മീന്‍ വര്‍ഗ്ഗമായ വമ്പന്‍സ്രാവുകളിലോ ഇതൊന്നും
കാണുന്നില്ലെന്നുള്ളതാണ് അതിശയിപ്പിക്കുന്ന വസ്തുത! Dr.Gardner അദ്ദേഹത്ത്തിന്റെ
ഗവേഷണത്തില്‍ തെളിയിക്കുന്നത് ചില കണക്കു ശാസ്ത്രജ്ഞന്മാരെപ്പോലെ
വളരെ കൃത്യമായിട്ടാണ് ഈ ജീവികള്‍ അവരുടെ, ഉള്ളറിവ് പ്രകടമാക്കുന്നതെന്നാണ് .
തേനീച്ചകളുടെ നിരകളില്‍,തേനീച്ചകള്‍ തമ്മിലുണ്ടാവുന്ന പോരുകള്‍ നിയന്ത്രിക്കാന്‍ സേനാധിപന്മാരെപ്പോലെ, ചില ഈച്ചകളെ ശ്രദ്ധിച്ചാല്‍ കാണാ
തേനീച്ചകളുടെ നിരകളില്‍,തേനീച്ചകള്‍ തമ്മിലുണ്ടാവുന്ന പോരുകള്‍ നിയന്ത്രിക്കാന്‍ സേനാധിപന്മാരെപ്പോലെ, ചില ഈച്ചകളെ ശ്രദ്ധിച്ചാല്‍ കാണാ
വുന്നതാണ്.ഈ തേനീച്ചകളിലുള്ള മറ്റൊരു വിശേഷത,ആണ്‍ തേനീച്ചകള്‍
പെണ്‍ തേനീച്ചകളുമായി ഇണ ചേരാന്‍ നോക്കാതെ, പെണ്‍ ഈച്ചകള്‍ ഇടുന്ന
മുട്ടകള്‍ തിന്നുതീര്‍ക്കുകയുംചെയ്യുന്നത് കൌതുകകരമായ കാഴ്ച്ചയാണ്.
എന്നാല്‍ പെണ്‍ ഈച്ചകള്‍ക്ക് സ്വാഭാവികമായി ,ആണ്‍ ഈച്ചകളുമായിട്ടുള്ള
സംസര്‍ഗ്ഗം ഇല്ലാതെ വംശപരമ്പരകളെ നിലനിര്‍ത്താനാവുമെന്നതാണ്!
ഈരസകരമായ ചരിത്രം,റോയല്‍ സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന
Evolutionary biology എന്നഗ്രന്ഥത്തില്‍ പറയുന്നുണ്ടെന്ന്, The Daily Telegraph എന്ന
പത്രം റിപ്പോര്‍ട്ടുചെയ്യുന്നു.
ദൈവചിന്തനം
ദൈവം ഒന്നേയുള്ളു അവന്‍ അരൂപിയായും,സര്‍വ്വ തന്ത്രവ്യാപിയായും
പ്രപഞ്ചത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
ഉപദ്രവം
മറ്റുള്ളവര്‍ക്കു ഉപദ്രവ കാരണമായിത്തീരുന്ന ചിന്തയിലും പ്രവര്‍ത്തിയിലും
ഏര്‍പ്പെടാതിരിക്കണം.സംസാരത്തിലും നോട്ടത്തിലും മിതത്വം പാലിക്കണം.
അതല്ലാതെ ചിന്തകൊണ്ടും ,പ്രവര്‍ത്തികൊണ്ടും,സംസാരം കൊണ്ടും,നോട്ടം
കൊണ്ടും മറ്റുള്ളവരെ ഉപദ്രവിക്കുന്നവരാണെങ്കില്‍ അവനെ വിഷപ്പാമ്പിനെ
യെന്നോണം മറ്റുള്ളവര്‍ കൂട്ടത്തില്‍ നിന്നും അകറ്റി നിര്‍ത്തണം.
ശ്രീനാരായണ ഗുരു രചിച്ച 'ദൈവദശക'ത്തിലെ ശ്ലോകവും ദൈവചിന്തനവും
ഉദ്ധരിച്ചുകൊണ്ട് ഈചെറു ലേഖനം അവസാനിപ്പിക്കുന്നു.
“ആഴിയുംതിരയും കാറ്റും
മാഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം”
BACK
BACK
Subscribe to:
Posts (Atom)