Wednesday, May 27, 2009

എഡിറ്റോറിയല്‍ ‍: മാത്യൂ നെല്ലിക്കുന്ന്




മലയാളത്തിന്‍റെ ഒരു ലോക കാലാവസ്ഥയും വെല്ലുവിളിയും നാമോരുത്തരും അഭിമുഖീകരിക്കുന്നുണ്ട്‌. ഭാഷയുടെ ഉപയോഗം കുറഞ്ഞു എന്നത്‌ നേരാണ്‌. അപ്പോഴും മലയാളം ഒരു വ്യവസായമായി വളര്‍ന്നു വരുകയാണ്‌. ഈ സാഹചര്യത്തില്‍ പല മലയാള ലോകങ്ങളുണ്ടെന്ന് നാമോര്‍ക്കണം . ഓരോ മലയാളത്തിന്‍റെയും ഭാവി ഓരോന്നാണ്‌.

ഓരോ മലയാളിക്കും ഓരോ മലയാളമുണ്ട്‌, ഇന്ന്. എങ്കിലും ഞങ്ങള്‍ ഈ എഴുത്ത്‌ മാഗസിനിലൂടെ മലയാളിയുടെ മാറിയ ചക്രവാളവും ഭാവിയുമാണ്‌ തേടുന്നത്‌‌. ഏതെങ്കിലും ഒരു ചിന്താധാരയുടെ ആധിപത്യം ഇന്ന് സാഹിത്യത്തിലോ കലയിലോ ഇല്ല.

പലതും വന്നു പോയത്‌ നല്ല ഓര്‍മ്മകളായി നമ്മുടെ മനസ്സിലുണ്ട്‌. അപ്പോഴും നമ്മള്‍ സ്വതന്ത്രരായി നില്‍ക്കുകയാണ്‌. എല്ല പ്രവണതകളും നമ്മുടെ അന്തരീക്ഷത്തില്‍ ഉണ്ട്‌. അവയ്ക്ക്‌ നമ്മെ വിട്ടു പോകാന്‍ കഴിയാത്ത പോലെ.

നമ്മള്‍ തന്നെ ഒരു പുതുമയാണ്‌.

പല മാനങ്ങളുള്ള മലയാളിക്ക്‌ കേവലം ഒരു അടയാളത്തിലോ , മാതൃകയിലോ ഇന്ന് ഒതുങ്ങാന്‍ കഴിയില്ല. തികച്ചും വികേന്ദ്രീകൃതമായ , വ്യക്തിജന ഭിന്നമായ ഒരു ഭാവുകത്വം വിടര്‍ന്നു വരുകയാണോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു.
അതും നമുക്ക്‌ നല്ലതാണ്‌.

മലയാളം എന്ന സ്വതന്ത്ര 'സോഫ്‌റ്റ്‌വെയര്‍' വികസിക്കട്ടെ. എല്ലാ മാധ്യമ സംരംഭങ്ങളും മലയാളം വിപണിയെ പുതുതായി നിലനിര്‍ത്തും, അവതരിപ്പിക്കും. എഴുത്തു ഓണ്‍ലൈന്‍ ഈ രസതന്ത്രമാണ്‌ പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നത്‌


മാത്യൂ നെല്ലിക്കുന്ന്
ഹൂസ്റ്റണ്‍ യു. എസ്‌. എ
email: nellickunnu@comcast.net
web: here
phone: +17136620953
0017134447190

BACK