
ഒരു വാക്ക് എന്‍റെ ചെവിയില്‍ നീ
തൂവിയതേയുള്ളു.
മനസില്‍ നിന്നും ചിറകിട്ടടിക്കാന്‍ തുടങ്ങി
ഒരു കൂട്ടം ആനന്ദങ്ങള്‍ .
മുന്‍പ് ആരില്‍ നിന്നോ
കേള്‍വി

പൊതിഞ്ഞു വച്ചിരുന്നു
പല നിറങ്ങളില്‍ ശലഭങ്ങളെ .
കുഞ്ഞു ചിറകുമായുള്ള
അതിന്‍റെ ആഗമനം
പരിസരത്തെ കാട്ടുപൂവിന്‍റെ
ഗന്ധം വമിപ്പിച്ചിരുന്നു.
എങ്കിലും ദയനീയമാണ്
കാഴ്‌ചകള്‍
തറയില്‍ ഉറുമ്പുകളുടെ കടിയേറ്റ
ഒരു ചിത്ര ശലഭം
പകുതി നഷ്ടം വന്ന ചിറകുമായ്
ഹതാശയായി ഇഴയുന്ന അവസ്ഥാന്തരങ്ങള്‍
BACK