Tuesday, May 26, 2009
ഉള്‍പ്പാര്‍ട്ടി കുരങ്ങന്‍മാര്‍ -ചെമ്മനം ചാക്കോ
"ചാടിക്കളിയെടാ കൊച്ചുരാമാ,
കൂടിക്കളിയെടാ അച്ചുരാമാ!
അള്ളിപ്പിടിച്ച് മേല്‍ത്തട്ടില്‍ കയറെടാ,
തലകുത്തി മറിയെടാ, പലമട്ടു ചീറെടാ,
ഇന്ദ്രനും ചന്ദ്രനും ലാത്സലാം നല്‍കെടാ,
ജന്‍മം കളയാതെ ജന്‍മിയായിത്തീരെടാ,
ഒരു തൊട്ടി വെള്ളത്തില്‍ മുങ്ങിക്കുളിയെടാ,
വില്ലീസണിയെടാ, പല്ലക്കില്‍ കേറെടാ,
തുള്ളിക്കളിയെടാ, പല്ലിളിച്ചാടെടാ,
കൊച്ചുരാമാ, ക്ഷണം, അച്ചുരാമാ,!
രണ്ടാം സംഘം
" ചാടിക്കളിയെടാ കുഞ്ഞുരാമാ,
പാടിക്കളിയെടാ രാമാ!
കണ്ണുതുറന്നു നീ താഴോട്ടു ചാടെടാ ,
ചട്ടനും ചടയനും ലാത്സലാം നല്‍കെടാ,
പട്ടിണിപ്പവങ്ങള്‍ക്കുമിനീര്‍ കൊടുക്കെടാ,
ചേരിപ്പുഴകള്‍ക്ക് നരജന്‍മം നല്‍കെടാ,
ചെറ്റത്തലകളില്‍ ചെറുപേന്‍ പെറുക്കെടാ,
പിണതുല്യരായോര്‍ക്ക് വില്ലീസു വേണ്ടെടാ,
പല്ലക്കു വേണ്ടെടാ, പുതുമുണ്ടു നല്‍കെടാ,
ആടിത്തകര്‍ക്കെടാ കുഞ്ഞുരാമാ!"
പൊതുജനം
അടിപിടി പിടിവലി വാനരപ്പടരണ്ടും,
അലകടല്‍ വറ്റുമ്പോള്‍ പിടയുന്ന മീന്‍പോലെ,
അതിനിടയില്‍ പൊതുജനം പൊരിയുന്നു, പുളയുന്നു,
അവസാനം തലതിരിച്ചോട്ടുകള്‍ കുത്തുന്നു;
കുത്തേറ്റകുരങ്ങന്‍മാര്‍ കളിയാട്ടം നിര്‍ത്തുന്നു;
ഇരുകൈയ്യില്‍ തലതാങ്ങി ഇനിയെന്തെന്നോര്‍ക്കുന്നു!
BACK