Tuesday, May 26, 2009

കനിവിലെ അച്ഛന്‍ ‍-ഇന്ദിര ബാലന്‍



ഭീതി തന്‍ പെരുമ്പാമ്പുകള്‍
ചുറ്റി വരിഞ്ഞൊരു രാവില്‍
മൃ സഞ്ജീവനിയായണയുന്നിതാരെ
മായ്ക്കാത്ത കാലത്തിന്‍ കളിയച്ഛനോ,
ചുട്ടുപൊള്ളുമീ ജീവിത തിക്ത-
മേറെകുടിച്ച വശയായോരീ
മകള്‍ക്കിത്തിരി പ്രാണവായു
ഇറ്റുവാന്‍വന്നതോ താതന്‍
ശ്രുതി ലയ വിന്യാസങ്ങള്‍ ഇല്ലിവിടെ
സ്നേഹക്കൂട്ടിന്‍ നറും തേനുമില്ല
അവശേഷിപ്പതീ പാഴ് മഞ്ഞേ റ്റു
വിറച്ച പാട്ടി ന്നപസ്വരങ്ങള്‍ മാത്രം
ഇരുള്‍ സര്‍പ്പങ്ങള്‍ ചീറ്റി നില്ക്കുന്ന
നേരത്ത് കേട്ടു ആര്‍ദ്ര മാമൊരു സ്വരം
പഠിച്ചുവോ മകളെ നീ
ജീവിതത്തി ന്നര്‍ത്ഥ ശാസ്ത്രം ?
ഇടറിയോ മറുമൊഴി ചൊല്ലിയോ
കലങ്ങിയോ മിഴിയിണകള്‍
വായിക്കാതെ പോയൊരു
പുസ്തകത്തിന്‍ താളുകളായിവള്‍
മൂക ഗംഭീരമാം ഘനനിമിഷങ്ങള്‍
മുന്നിലൂടൊരു മിന്നലായ് വീശി
ചേറികൊഴിച്ചു നെല്ലും പതിരും
ദു:ഖ പൂര്‍ണ്ണമീ പാത മാത്രം ബാക്കി
കഴിഞ്ഞു കാലത്തിന്‍ പാതിയും
ഭിക്ഷയാണീ ബാക്കി പത്രവും
മകളെ നീയിതു ഊതി തെളിച്ചു
മണിവിളക്കാക്കീടേണമെന്നുചൊല്ലി
പകലിന്‍ ശിരോ വസ്ത്രമീ പ്രകൃതി -
അണിയുന്ന നേരത്തെന്‍
സ്വപ്ന രഥ്യ തന്‍ പടികളിറങ്ങി
ആകുല മാനസനായച്ഛന്‍

BACK