Friday, May 29, 2009
ezhuth online inauguration
managing director , Bits Group of Companies , middle east, far east, south asian countries, Sajimon Parayil inaugurates the first issue of Ezhuth Online Magazine. media marketing expert R Padmanabha Panicker presides.
BACK
art exihibition- gayatri
SIGNS OF TRADITION, NOT WASHED AWAY BY NEW IDEOLOGIES
The artist in Gayatri is under going a metamorphosis. From the method of his earlier works he has grown in to the philosophical maturity of facts. This growth is evident in the choice of themes, colors and drawings.
For any painter rural scenes always tend to be nostalgic. But in Gayatri’s paintings the anxieties of the rural folks, who are afraid of the urban culture are portrayed. He copies it through de-constructional interpretation and also makes vacuum a theme. These are discussed in the ‘Beyond the dreams’ series of paintings. But here it takes shape in three stages-worries and dreams, myth and dreams, culture and mythology- and points towards the de-construction of culture. The idea that when individuals become crowd culture is created is good for discourse. But as a peasant’s moral self mixes with his dreams it becomes a hesitation. The peasants left in this world are living with the traces of this hesitation. Their compassion evolves an inner text which draws them nearer. This is the specialty of the paintings in ‘The farmer couple’ series. In this series space is not diverged in to memories and realities. It develops a confronting view point. Vertical and horizontal frames are blended and real and abstract aspects are brightened up. Thus the ray of hope of the abandoned becomes their promised land in Gayatri’s paintings. Here we can see the slick of poverty and sorrow.
In his works Gayatri has tried to reproduce folklores using tribal symbols and colors. In order that these folklores not lose their identity and relevance he presents recent history as a back ground. Terrorism and communal riots achieve new dimensions in his paintings as still shapes and symbolizes lethargic figures of power. Thus at the material and spiritual levels they are the philosophies to overcome power.
Green colored women, red colored men, girl on a flying fish, birds sitting in leafs cats which have become pots, butterflies begging for life, coconut palms like camera obscure are genuine forces resisting the changing life. Their irregular encroachment produce a new ideologue in Gayatri’s paintings.
Hope, motherhood, memories of the village etc are the basic symbols of Gayatri’s aesthetic sense. But the simplicity and genuineness of primary colors creates a new path of organic. So animals and plants in his paintings, like traditional signs, do not get washed away in the flow of new culture and ideologies. - K.V.S.NELLUVAI.
gayatri the artist
SELF PORTRAIT
GAYATRI
Born – Guruvayur, Kerala, India
PAINTER.
Travelled extensively all over India from the child hood. Lived with untouchables and laborers in various parts. Studied the life styles of marginalized people. Worked as a freelance architect of low-cost construction theory and made more than hundred houses to dwell poor society.
SOLO EXHIBITIONS
Hotel Elite International,Guruvayur - 1977
Museum Gallery ,Trivandrum – 1980
Lalitkala Academy Gallery ,Kochi– 1982
Chitram Art Gallery,Ernakulam – 1986
Lalitkala Academy Gallery,Calicut – 1990
Bajaj Art Gallery,Mumbai – 1990
Jehangir Art Gallery,Mumbai - 1992
Jehangir Art Gallery,Mumbai – 1994
Taj Art Gallery,Mumbai - 1994
Jehangir Art Gallery,Mumbai – 1996
Museum Gallery ,Trivandrum – 1996
Chitram Art Gallery, Cochin – 1996
Leela Art Gallery,Mumbai – 1998
Jehangir Art Gallery,Mumbai – 1998
Lalitkala Academy gallery,Delhi – 1998
Jehangir Art Gallery,Mumbai – 2000
Lalitkala Academy Gallery,Calicut –2005
Lalitkala Academy Gallery,Cochin – 2005
Rossitta Art Gallery Cochin – 2006
Jehangir Art Gallery,Mumbai – 2007
Art Entrance Gallery, Mumbai - 2008
GROUP SHOW
Kerala lalitha kala academy’s Sponsored show,New delhi - 1977
Kerala lalitha kala academy’s Sponsored show ,Madras - 1980
National exhibition Mahakoshal Kala Parishad – 1981,82,83
Ravivarma memorial exhibition ,Museum Dept.Kerala - 1981
Lalitkala academy annual show-1976 to 1982
South Indian art exhibition,VTI,Madras - 1982
Annual show ,Chitrakala parishad ,Thrissur – 1983
Guild Art Gallery, Mumbai -1994
Affordable Art Gallery, Mumbai – 1996
Heritage Art Gallery, Chennai - 1997
Gallery Hues, Banglore – 2007
Juneja art gallery, Jaipur – 2007
Artchill gallery,Amber fort ,Jaipur – 2008
Lalitkala academy annual show - 2007
ART AUCTION
Aranyakam, an art dealing group cochin ,in association with hotel Taj Malabar cochin conducted an auction of ten paintings on February 5th and 6th 2007. It was the first art auction in Kerala.
COLLECTION
More than 100 paintings were collected by the art dealers and collectors all over the world.(the list will be get on request)
COMMENTS
The media like Hindustan Times, The Times of India, The Indian Express, The Hindu, On Looker, The Sunday Observer, Woman’s Era, Vanitha, and numerous regional publications written about works sparingly.
.LITTERATEUR
Published many studies on art and literature. Published 6 books also in Malayalam.
OTHER ACTIVITIES
Directed short films, plays.
Acted in plays.
Designed numerous architectures.
AWARDS
Kerala lalitkala academy award – 1976
National award from mahakoshalkala parishad, MP – 1986
Landsmen award, Switzerland – 1986
Punjab Blood bank Society Award – 1987
Kerala Sahitya academy – 1996
Khasak award – 1996
ADDRESS
Sumeru,
punnathur road,
Kottapadi p.o
Guruvayur,
Kerala – India.
Tel:91 + 0 + 9495332671
91 + 487 +2550883
E mail:gayartg@yahoo.comBACK
Thursday, May 28, 2009
പാസഞ്ചര്‍ : ആര്‍ജവത്തിന് നൂറ്‍ മാര്‍ക്ക് : സനല്‍ ശശിധരന്‍
പുതിയ പ്രതിഭകള്‍ കടന്നുവരുമ്പോഴാണ് ഏതൊരു കലാരൂപവും പുതിയ ഊര്‍ജ്ജം പ്രസരിപ്പിക്കുക. മലയാള
സിനിമയുടെ കാര്യത്തിലാണെങ്കില്‍ ഇത് അത്ര സാധാരണമായി സംഭവിക്കുന്ന ഒന്നല്ല.സമീപകാലത്ത് ധാരാളം
പുതിയ സംവിധായകരും തിരക്കഥാകൃത്തുക്കളും സിനിമയിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിലും,ഒന്നോ രണ്ടോ
ശ്രദ്ധിക്കപ്പെടുകയും ചെയ്തു എങ്കിലും അവയ്ക്കൊന്നും തന്നെ പുതുമ അവകാശപ്പെടാനില്ലായിരുന്നു.
കുടംബം,പ്രണയം,പാട്ട്,നായകന്‍ , നായിക, താരം ഈ പന്ഥാവില്‍തന്നെയായിരുന്നു ഇവയൊക്കെയും സഞ്ചരിച്ചത്.ഈ പശ്ചാത്തലത്തിലാണ് നവാഗത സംവിധായകനായ രഞ്ജിത്ശങ്കറിന്റെ പാസഞ്ചര്‍ എന്ന ശരാശരി സിനിമ വ്യത്യസ്തമാകുന്നത്. അതിശയോക്തി നിറഞ്ഞ ഒരു കഥയാണ് പാസഞ്ചര്‍ പറയുന്നത്.കരിമണല്‍ ഖനനത്തിനെ ചെറുക്കുന്ന തീരദേശവാസികളെ ഉന്‍ മൂലനാശനം ചെയ്യാനുള്ളഖനനമാഫിയയുടെ ഗൂഢതന്ത്രവും അതിനെ പൊളിക്കുന്ന പത്രലേഖികയുടെയും അഭിഭാഷകനായ ഭര്‍ത്താവിന്റെയും ജീവന്മരണ പോരാട്ടവുമാണ് സിനിമയുടെ പ്രമേയം.ഇന്റെര്‍നെറ്റ്, വെബ്കാം തുടങ്ങിയ ആധുനിക സംവിധാനങ്ങളുടെ സമകാലത്തെ സ്വാംശീകരിക്കാന്‍സിനിമ ശ്രമിക്കുന്നു എന്ന് സമ്മതിക്കാമെങ്കിലും ചിലതിന്റെയെങ്കിലും വിശദാംശങ്ങളിലുള്ള ഒട്ടും വിശ്വസനീയമല്ലാത്ത അവതരണവും ഏറ്റവും സാധ്യമായ ചില ഉപായങ്ങളുടെ തമസ്കരണവും അതിന്റെ മേന്മ കെടുത്തിക്കളയുന്നുമുണ്ട്. വിമാനം ഉപയോഗിച്ചുകൊണ്ടുള്ള ഉന്മൂലനാശയവും അതിന്റെ പ്രയോഗസാധ്യതയെ അന്ധമായി വിശ്വസിക്കുന്ന കൂര്‍മ(കു)ബുദ്ധിയായ രാഷ്ട്രീയക്കാരനുമൊക്കെ
അതിശയോക്തി കലർന്ന സ്ഥിരം ചേരുവകളുടെ മ്യൂട്ടേറ്റഡ് വെര്‍ഷന്‍ ആണെന്ന് പറയാതെ വയ്യ.
വര്‍ഗീയകലാപം ഇളക്കിവിട്ടുകൊണ്ടും ബോംബ് സ്പോടനം കൊണ്ടും ഉള്ള ഒഴിപ്പിക്കല്‍ തന്ത്രങ്ങള്‍ക്ക് മറ്റൊരു മാര്‍ഗം ആരാഞ്ഞിരിക്കുന്നു എന്നല്ലാതെ കാതലായ യാതൊരു മാറ്റവും ഇവിടെ കാണാനില്ല.പ്രമേയത്തിലുള്ള ഇത്തരംപുതുമയില്ലായ്മ കാരണമാണ് പാസഞ്ചറിനെ ഒരു ശരാശരി സിനിമ എന്ന് വിശേഷിപ്പിക്കേണ്ടി വരുന്നതും.
എന്നാല്‍ പ്രമേയത്തെ മാറ്റി നിര്‍ത്തിയാല്‍ സമകാലീന മലയാളത്തിലെ വാണിജ്യ സിനിമയ്ക്ക് സങ്കല്‍പ്പിക്കാ ന്‍കഴിയാത്തത്ര പുതുമകളുമായാണ് പാസഞ്ചര്‍ എന്ന സിനിമ പ്രേക്ഷകനെ
അഭിമുഖീകരിക്കുന്നത്.അവതരണം,താ
നായകനെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന കഥനരീതിയില്‍ നിന്നുമുള്ള ശക്തമായ വ്യതിചലനം കൊണ്ടും ഈ സിനിമ മുന്‍പ് പറഞ്ഞ നവാഗതരുടെ ആദ്യ സിനിമകളെ അതിശയിക്കുന്നു.നിലവിലുള്ള മലയാള വാണിജ്യസിനിമയുടെ
പതിവു വഴിയില്‍ സംഭാഷണത്തിലൂടെ തന്നെയാണ് ആഖ്യാനം പുരോഗമിക്കുന്നതെങ്കിലും അധികം
ഉപകഥകളിലേക്ക് വ്യാപരിക്കാതെ( സത്യനാഥന്റെ വീട്ട്,നാട്ട് കാര്യങ്ങള്‍ ഒഴികെ) പറഞ്ഞ് വരുന്ന സബ്ജെക്റ്റില്‍
ഊന്നി നില്‍ക്കാനുള്ള ആര്‍ജ്ജവം പാസഞ്ചര്‍ കാണിക്കുന്നുണ്ട്.പ്രണയത്തിന്റെ പിന്‍ബലമില്ലാതെയും ഒരു
മലയാള സിനിമ ഉണ്ടാക്കാമെന്ന് തെളിയിച്ചു എന്നതും സ്ഥാനത്തും അസ്ഥാനത്തും കടന്ന് വന്ന് സിനിമയുടെ
അവിഭാജ്യഘടകമായി മാറിയ പാട്ട് എന്ന അലങ്കാരവസ്തുവിനെ പാടേ ഒഴിവാക്കി എന്നതും പാസഞ്ചറിന്റെ
മികവാണ്.
ഒരു നവാഗത സംവിധായകന്‍ എന്ന നിലയില്‍ രഞ്ജിത് ശങ്കറിന് കിട്ടേണ്ടുന്ന ഏറ്റവും വലിയ പ്രശംസ മലയാള
സിനിമയ്ക്ക് തീരാശാപമായ നായകസങ്കല്‍പ്പം പൊളിച്ചെഴുതിയതിന്റെ ആണെന്ന് പറയേണ്ടിയിരിക്കുന്നു.
ഉണ്ടയുണ്ടാക്കുന്നത് മുതല്‍ വെടിപൊട്ടിക്കുന്നതുവരെയുള്ള സകലതും താന്‍ തന്നെ ചെയ്യണം എന്ന് ശഠിക്കുന്ന
നായകന്‍ മാരുടെ വിഹാ(കാ)ര രംഗമായ മലയാള വാണിജ്യ സിനിമയ്ക്ക് ഒട്ടും സങ്കല്‍ പ്പിക്കാനാവാത്ത ഒന്നാണ്
സിനിമയുടെ അന്ത്യം വരെയും കാര്യമായൊന്നും ചെയ്യാന്‍ കഴിയാതെ ‘ബന്ധനസ്ഥനായ ഒരു നായകന്‍ ‘.
പാത്ര സൃഷ്ടികൊണ്ട് ധീരോദാത്തനും അതിപ്രതാപ ഗുണവാനുമാണ് ദിലീപ് അവതരിപ്പിക്കുന്ന അഡ്വക്കേറ്റ്
നന്ദന്‍ മേനോന്‍ എങ്കിലും അത്രയൊന്നും ഗുണഗണങ്ങളില്ലാത്ത സത്യനാഥനാണ് സിനിമയെ മുന്നോട്ട് കൊണ്ട്
പോകുന്നത്.ഇത് തീര്‍ച്ചയായും മലയാള സിനിമയുടെ ഇനിയുള്ള പ്രയാണത്തെ സ്വാധീനിക്കാന്‍ പോകുന്ന
പ്രധാനമായ ഒരു വഴിത്തിരിവാണ്.നായകന് പ്രാധാന്യമില്ലെങ്കില്‍ നായികയ്ക്കാവണം എന്ന സ്ഥിരം സങ്കല്‍പ്പത്തെപ്പോലും തിരുത്തി എഴുതുന്നു രഞ്ജിത് ശങ്കര്‍.
ദിലീപ്,മംത,ശ്രീനിവാസന്‍ ,ആനന്ദ് സാമി,ജഗതി ശ്രീകുമാര്‍, നെടുമുടി വേണു എന്നിവരുടെ മികച്ച പ്രകടനം
സിനിമയെ സാധാരണ പ്രേക്ഷകന് ആസ്വാദ്യമാക്കുന്നുണ്ട്.പ്രമേയം
BACK
ഒരു ശിശിര സന്ധ്യ-മാത്യു നെല്ലിക്കുന്ന്
പെണ്‍കുട്ടീ, നീ ഒരിക്കള്‍
നിര്‍മ്മാല്യം തൊഴുതു മടങ്ങുമ്പോള്‍
കൈകള്‍ കൂപ്പി ദേവീ ദര്‍ശനം കാത്ത്
ഞാന്‍ നിന്നിരുന്നുവല്ലോ .
ഒരു ശിശിരത്തിന്‍ തേങ്ങലില്‍
തംബുരു പൊട്ടിയ വീണയുടെ
ആര്‍ത്ത നാദത്തിന്‍ ഞെട്ടലില്‍
എന്‍ ഹൃത്തില്‍ പൊടിഞ്ഞ
രക്തത്തുള്ളികള്‍ ഇന്നും ബാക്കിയാണല്ലോ.
നീണ്ട മൌനത്തിന്‍ വിഷാദ സന്ധ്യയില്‍
ഉരുകിയൊലിച്ച ഹൃത്തിന്‍റെ തേങ്ങല്‍
ഇന്നും ബാക്കി കടങ്ങളായി എന്നില്‍
നീറിപ്പുകയുന്നു.
നീയെന്ന താഴ്‌വാരത്തില്‍
തേനലപ്പച്ചകളില്‍
ഞാനന്ന് മുങ്ങിത്തുടിച്ച
ഓര്‍മ്മത്തുടിപ്പുകള്‍ ഇന്നും ബാക്കി കിടക്കുന്നു.
ചൂടുറ്റ കാലത്തില്‍ കാതോര്‍ത്തു നിന്നപ്പോള്‍
നിന്‍ ചുടു ഗന്ധങ്ങള്‍ എവിടെയോ
പൊലിഞ്ഞപ്പോള്‍
കാലത്തിന്‍ മേഘത്തട്ടില്‍
ശൂന്യമാം ചുവരുകളില്‍
നോക്കി ഞാന്‍ പ്രതിമ പോല്‍
നിശ്ചലം നിന്നു പോയി.
BACK
Wednesday, May 27, 2009
എഡിറ്റോറിയല്‍ : മാത്യൂ നെല്ലിക്കുന്ന്
മലയാളത്തിന്‍റെ ഒരു ലോക കാലാവസ്ഥയും വെല്ലുവിളിയും നാമോരുത്തരും അഭിമുഖീകരിക്കുന്നുണ്ട്. ഭാഷയുടെ ഉപയോഗം കുറഞ്ഞു എന്നത് നേരാണ്. അപ്പോഴും മലയാളം ഒരു വ്യവസായമായി വളര്‍ന്നു വരുകയാണ്. ഈ സാഹചര്യത്തില്‍ പല മലയാള ലോകങ്ങളുണ്ടെന്ന് നാമോര്‍ക്കണം . ഓരോ മലയാളത്തിന്‍റെയും ഭാവി ഓരോന്നാണ്.
ഓരോ മലയാളിക്കും ഓരോ മലയാളമുണ്ട്, ഇന്ന്. എങ്കിലും ഞങ്ങള്‍ ഈ എഴുത്ത് മാഗസിനിലൂടെ മലയാളിയുടെ മാറിയ ചക്രവാളവും ഭാവിയുമാണ് തേടുന്നത്. ഏതെങ്കിലും ഒരു ചിന്താധാരയുടെ ആധിപത്യം ഇന്ന് സാഹിത്യത്തിലോ കലയിലോ ഇല്ല.
പലതും വന്നു പോയത് നല്ല ഓര്‍മ്മകളായി നമ്മുടെ മനസ്സിലുണ്ട്. അപ്പോഴും നമ്മള്‍ സ്വതന്ത്രരായി നില്‍ക്കുകയാണ്. എല്ല പ്രവണതകളും നമ്മുടെ അന്തരീക്ഷത്തില്‍ ഉണ്ട്. അവയ്ക്ക് നമ്മെ വിട്ടു പോകാന്‍ കഴിയാത്ത പോലെ.
നമ്മള്‍ തന്നെ ഒരു പുതുമയാണ്.
പല മാനങ്ങളുള്ള മലയാളിക്ക് കേവലം ഒരു അടയാളത്തിലോ , മാതൃകയിലോ ഇന്ന് ഒതുങ്ങാന്‍ കഴിയില്ല. തികച്ചും വികേന്ദ്രീകൃതമായ , വ്യക്തിജന ഭിന്നമായ ഒരു ഭാവുകത്വം വിടര്‍ന്നു വരുകയാണോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു.
അതും നമുക്ക് നല്ലതാണ്.
മലയാളം എന്ന സ്വതന്ത്ര 'സോഫ്‌റ്റ്‌വെയര്‍' വികസിക്കട്ടെ. എല്ലാ മാധ്യമ സംരംഭങ്ങളും മലയാളം വിപണിയെ പുതുതായി നിലനിര്‍ത്തും, അവതരിപ്പിക്കും. എഴുത്തു ഓണ്‍ലൈന്‍ ഈ രസതന്ത്രമാണ് പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നത്
മാത്യൂ നെല്ലിക്കുന്ന്
ഹൂസ്റ്റണ്‍ യു. എസ്. എ
email: nellickunnu@comcast.net
web: here
phone: +17136620953
0017134447190
BACK
നൊമ്പരക്കാഴ്‌ച- ഡെല്‍ന നിവേദിത.
പാതിമറഞ്ഞ മിഴിയുമായി
പൊട്ടിയൊലിക്കും ചൊറിയുടെ ചുറ്റിലും
വട്ടം പറക്കുന്ന കൂവീച്ചകള്‍ .
ഒട്ടിയ വയറും ഒലിക്കുന്ന മൂക്കും
അഴുക്കുകള്‍ നാക്കിനാല്‍ നക്കി നക്കി .
ഞണ്ടു പിടിച്ച് നടന്നൊരാ പാടങ്ങള്‍
തുണ്ടു കരകളായി മാറ്റിയാരോ !
ശോഷിച്ച മേനിയുമായിട്ടവനിനി
ശേഷിച്ച കാലമന്നെത്രയെന്നോ.
മാവിന്‍റെ പൂമണമായ് വന്ന കാറ്റന്ന്
മൌനമാം കാഴ്‌ചകള്‍ കണ്ടു തേങ്ങി.
മുറ്റം നിറഞ്ഞ മുറുക്കാന്‍റെ തുപ്പല്
വട്ടം വരച്ച പോല്‍ കണ്ടു ഞാനും
മഞ്ഞും മഴയും വെയിലുമാ കുടിലിന്‍റെ
നെഞ്ചത്ത് കേറി കുടിയിരുന്നു.
പാദസ്വരത്തിന്‍റെ മണിയൊച്ചയില്ലാതെ
പാടി മുറ്റത്തെത്തി സന്ധ്യ നിന്നു.
മോഹമില്ലാതെ തെളിഞ്ഞ കരിന്തിരി
നാളമാ കുടിലിനു നല്‍കി വെട്ടം.
ദാരിദ്ര്യം നാടിന്‍റെ ശാപമായ് മാറിയ
നുറുങ്ങ് കാഴ്‌ചകള്‍ എന്‍റെ നാട്ടില്‍
BACK
ശലഭങ്ങള്‍ - കെ. വി. സക്കീര്‍ ഹുസൈന്‍
ഒരു വാക്ക് എന്‍റെ ചെവിയില്‍ നീ
തൂവിയതേയുള്ളു.
മനസില്‍ നിന്നും ചിറകിട്ടടിക്കാന്‍ തുടങ്ങി
ഒരു കൂട്ടം ആനന്ദങ്ങള്‍ .
മുന്‍പ് ആരില്‍ നിന്നോ
കേള്‍വിയാല്‍ മാത്രം അറിഞ്ഞിരുന്ന മനസ്സ്
പൊതിഞ്ഞു വച്ചിരുന്നു
പല നിറങ്ങളില്‍ ശലഭങ്ങളെ .
കുഞ്ഞു ചിറകുമായുള്ള
അതിന്‍റെ ആഗമനം
പരിസരത്തെ കാട്ടുപൂവിന്‍റെ
ഗന്ധം വമിപ്പിച്ചിരുന്നു.
എങ്കിലും ദയനീയമാണ്
കാഴ്‌ചകള്‍
തറയില്‍ ഉറുമ്പുകളുടെ കടിയേറ്റ
ഒരു ചിത്ര ശലഭം
പകുതി നഷ്ടം വന്ന ചിറകുമായ്
ഹതാശയായി ഇഴയുന്ന അവസ്ഥാന്തരങ്ങള്‍
BACK
ശ്രീലങ്കന്‍ യാത്ര- എ ക്യു. മഹ്‌ദി
തിരുവനന്തപുരം മുതല്‍ എറണാകുളംവരെ അന്ന് മീറ്റര്‍ ഗേജ്
പാതയായിരുന്നു.കൊച്ചിന്‍ ഹാര്‍ബര്‍
ടെര്‍മിനസ്സ് സ്റ്റേഷനില്‍നിന്നും പുറപ്പെടുന്ന കൊച്ചിന്‍-മദിരാശി
എക്സ്സ്പ്രസ്സ് ട്രെയിനായിരുന്നു കേരളത്തില്‍ നിന്നും മദിരാശിയ്ക്കു
നേരിട്ടുള്ള ബ്രോഡ്ഗേജ് തീവണ്ടി. മറ്റൊന്ന് മംഗലാപുരത്തുനിന്നും
പുറപ്പെടുന്ന വെസ്റ്റ്-കോസ്റ്റ് എക്സ്സ്പ്രസ്സും.ഒക്കെയും ആവിയിലോടുന്ന
കരിവണ്ടികളായിരുന്നു.
മദിരാശി യാത്രകള്‍ വിദൂരമായ ഏതോ ദേശത്തേയ്ക്കുള്ള സഞ്ചാരത്തിനു തുല്യമായി
എനിയ്ക്കന്നുതോന്നിയിരുന്നു. ആ കുട്ടിക്കാലത്ത് യാത്രകളെപ്പറ്റിയുള്ള
സങ്കല്പവും മോഹവും മനസ്സില്‍ പച്ചപിടിച്ചുനിന്നതു കൊണ്ടാവാം,
ഞാനണിഞ്ഞത്.ആ ജോലിയുമായി ബന്ധപ്പെട്ട് ദല്‍ഹിയിലെ ഒരുവ്യവസായ
സ്ഥാപനത്തിനുവേണ്ടി കേരളത്തിലും,ഇന്‍ഡ്യ ഒട്ടാകെയും അന്ന് ഞാന്‍
സ്ഥിരമായി യാത്രചെയ്യാറുണ്ടായിരുന്നു.
മെല്ലെ മെല്ലെ എന്റെ മനസ്സില്‍ ഒരു വിദേശയാത്രയ്ക്കുള്ള മോഹം മൊട്ടിടാന്‍
തുടങ്ങി. വിദേശയാത്ര അധികവും വിമാനത്തിലായിരിക്കുമല്ലോ?.നാട്ടില്‍ തന്നെ ഞാനൊരു ട്രയല്‍
വിമാനയാത്രയ്ക്ക് സന്ദര്‍ഭം ഒരുക്കുകയും കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് അന്ന് അറുപതോ
എഴുപതോ പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു ഇടത്തരം വിമാനത്തില്‍ നവവധുവുമൊത്ത് പറക്കുകയും ചെയ്തു.
30വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ഇത്.
എന്റെ ആദ്യ സന്ദര്‍ശനം മാലിയിലേയ്ക്കായിരുന്നു.മാലിയെ
മാലിദ്വീപിലേയ്ക്ക്.1982 -ല്‍ ആയിരുന്നു ആ യാത്ര.തിരുവനന്തപുരത്തുനിന്ന്
ഒരു സ്നേഹിതനുമൊത്ത് അരമണിക്കൂറിനുള്ളില്‍
അറബിക്കടലിനുമുകളിലൂടെ മാലിയില്‍ വിമാനത്തിലിറങ്ങി.
മാലി സന്ദര്‍ശനത്തിലൂടെയാണ് വീണ്ടും വിദേശയാത്രകള്‍ക്കു വേണ്ടിയുള്ള ദാഹം
എന്നില്‍ കലശലായത്.
അങ്ങനെ വിവിധ കാലയളവുകളിലായി നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള സൌഭാഗ്യം
എനിയ്ക്കുണ്ടായി.അവയില്‍ മിക്കതും സകുടുംബമുള്ള യാത്രകളായിരുന്നു. ഭാര്യയുമൊത്ത്.
ആ യാത്രകളുടെ തുടര്‍ച്ചയാണ് എന്റെ യൂറോപ്പ് ട്രിപ്പ്. പത്ത് യൂറോപ്യന്‍
രാജ്യങ്ങളും മിഡില്‍ ഈസ്റ്റും സന്ദര്‍ശിക്കാന്‍ അപ്പോഴെനിയ്ക്ക്
അവസരമുണ്ടായി.അതെത്തുടര്‍ന്ന് വിവിധകാലങ്ങളിലായി
നേപ്പാള്‍,ശ്രീലങ്ക,ഈജിപ്ത്റ്റ്
ഞാന്‍ സന്ദര്‍ശിച്ചു .
തെക്കുകിഴക്ക് ഏഷ്യയായ സിങ്കപ്പൂര്‍, മലേഷ്യ,താ
എന്നീ രാജ്യങ്ങളിലും ഒന്നിലധികം തവണ പോകാനെനിയ്ക്ക് അവസരമുണ്ടായി.അതിനുശേഷം
ചൈന മഹാരാജ്യവും സന്ദര്‍ശിക്കാനെന്നിയ്ക്ക് കഴിഞ്ഞു.
2005 -ലായിരുന്നു എന്റെ അമേരിക്കന്‍ യാത്ര.ആ യാത്രയില്‍ തെക്കന്‍ യുഎസ്.തീരമായ
ന്യൂയോര്‍ക്കില്‍തുടങ്ങി വടക്കേഅറ്റമായ സാന്‍ഫ്രാന്‍സിസ്കോ
വരെ അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്‍പത് സ്റ്റേറ്റുകള്‍ ഒരുമാസംകൊണ്ട്
പൂര്‍ത്തിയാക്കാനെനിക്ക് കഴിഞ്ഞു.
അപ്പോഴേയ്ക്കും ഒട്ടാകെ 43 രാജ്യങ്ങള്‍ ഞാന്‍ പിന്നിട്ടുകഴിഞ്ഞിരുന്നു.
.അടുത്ത ലക്‌ഷ്യം റഷ്യയാണ്. 2009 ജൂലൈയില്‍ അവിടെയ്ക്കുള്ള സന്ദര്‍ശനവും
ഉറപ്പാക്കിക്കഴിഞ്ഞു.
എന്റെ ശ്രീലങ്കന്‍ യാത്രയെക്കുറിച്ചുള്ള ചില സഞ്ചാരരേഖകളാണ് ഈപംക്തി
യിലൂടെ അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമം നടത്തുന്നത്.
അടുത്തലക്കം മുതല്‍ നിങ്ങള്‍ക്ക് അത് വായിച്ചുതുടങ്ങാം.
BACK
സഫലമീ യാത്ര- കലവൂര്‍ രവി
ഒരു മഹാനായ ശാസ്ത്രചിന്തകന്റെ(
ഒരുമഹത്തായ ശാസ്ത്രചിന്തയുടെ ഓര്‍മ്മ(On the origin of
specis-1859)പുതുക്കലും ഒരു മഹോന്നതമായ സാമൂഹിക ചിന്തയുടെ(Hind swaraj of
Mahtma Gandhi 1909)ശതാബ്ദിയും,
2009 ല്‍ നാം ആഘോഷിക്കുന്നു.ശാസ്ത്രമായാലും സാമൂഹിക
ചിന്തയായാലും മൂല്യാധിഷ്ടിതമാകണം.ഒപ്പം മനുഷ്യനന്മയെ
ലക്ഷ്യമാക്കുന്നതും,രാഷ്ട്രപുരോ
സഫലമായ ഒരു ജന്മവും,സാര്‍ത്ഥകമായൊരു ജീവിതവു
സ്വപ്നമാണ്.സ്വന്തം ജീവിതം സഹജീവികള്‍ക്കും സമൂഹത്തിനും
ഉപകാരപ്രദമാകുമ്പോഴാണ് അതു സഫലവും
സാര്‍ത്ഥകവുമാകുന്നത്.മഹാത്മഗാ
കിങ്ങിന്റെയും ജീവിതം ഇത്തരത്തിലുള്ളതാണ്.അര്‍ത്ഥപൂര്
ആത്മീയ തീര്‍ത്ഥയാത്രയായിരുന്നു മഹാത്മജീയുടേത്. സ്വന്തം ജീവിതം സമൂഹ
നന്മയുക്കുവേണ്ടിയും,രാജ്യത്തി
നീക്കിവച്ചു.സമസ്ത ലോകത്തിന്റെയു
ആധുനിക കണ്ണിയായിരുന്നു ഗാന്ധിജി. അദ്ദേഹത്തിന്റെ വികസന സ്വപ്നത്തി
ന്റെരൂപരേഖയാണ് ഹിന്ദ് സ്വരാജ് എന്നപുസ്തകം.
ഇന്നത്തെ തലമുറയ്ക്ക് ഇത്തരം ചിന്തകള്‍ അന്യമായിത്തീര്‍ന്നി
ആധുനിക വിദ്യാഭ്യാസം വ്യക്തിയുടെ സമഗ്ര വികസനത്തിനുപകരം,
സ്വന്തമായൊരു ജോലിയെന്ന ലക്ഷ്യത്തിനാണ് ഊന്നല്‍ കൊടുക്കുന്നത്.
സ്വന്തം സുഖസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയെന്ന ഏക ലക്‌ഷ്യമാണ് .ഇന്ന്
മിക്ക വിദ്യാഭ്യാസപദ്ധതികള്‍ക്കും വിദ്യാഭ്യാസ അധികൃതര്‍ രൂപം
കൊടുത്തിട്ടുള്ളത്. വിദ്യാഭ്യാസം ഇത്തരം പരിമിതമായ ലക്‌ഷ്യം
വച്ചുള്ളതാണ്. ജീവിതത്തിലും ജോലിയിലും സന്തോഷവും സമാധാനവും
നഷ്ടപ്പെടുത്താനേ,ഇത്തരംവിദ്യാ
ഒരുജോലിയില്‍ നിന്നും മറ്റൊരുജോലിയിലേയ്ക്കുള്ള ചാഞ്ചാട്ടത്തില്‍
അവനു നഷ്ടമാകുന്നത് സമാധാനപരമായ ജീവിതമാണ്.വിവര
സാങ്കേതിക മേഖല ഇതിന് ഉദാഹരണമാണ്.
വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം മനുഷ്യന്റെ പൂര്‍ണ്ണതയുടെ പ്രകാശമാണ്.
ഈശ്വരാംശത്തിന്റെ ബഹിര്‍സ്ഫുരണമാണ്; നന്മയുടെ പ്രകാശനം,ആ വെളിച്ചം
ലഭിച്ചാല്‍ മാത്രമേ,വിദ്യാഭ്യാസം സമൂഹ നന്മയ്ക്ക് ഉപകരിയ്ക്കുകയുള്ളു.
ഓരോരുത്തരുടേയും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഊര്‍ജ്ജവും കര്‍മ്മകുശലതയും
കാര്യക്ഷമതയും പുറത്തുവരണമെങ്കില്‍ അത്തരം സമഗ്ര
വിദ്യാഭ്യാസ പദ്ധതികള്‍. പഠനവു
ഓരോ വിദ്യാഭ്യാസ പദ്ധതിയ്ക്കും മഹത്തായ ഒരു ലക്‌ഷ്യമുണ്ടാകണം .മഹാഭാരത യുദ്ധം
ലക്‌ഷ്യം വച്ചുള്ള ഒരുപഠന പരിശീലനപദ്ധതി വ്യാസമഹര്‍ഷിയാണ് പാണ്ഡവരിലും
കൌരവന്മാരിലും നടപ്പിലാക്കിയത്.
പങ്കുവയ്ക്കലിലെ പുണ്യം
പങ്കുവയ്ക്കുകയെന്നതു പൌരാണികമായ പ്രക്രിയയാണ്.ഭിക്ഷയായി ലഭിച്ചത്
എന്തെന്നറിയാതെയുള്ള കുന്തീമാതാ
അഞ്ചുഭര്‍ത്താക്കന്മാര്‍ ഉണ്ടാകാനിടയാക്കിയത്.
പാണ്ഡവന്മാര്‍ അഞ്ചുപേരും കരുത്തിലും കര്‍മ്മകുശലതയിലും
ഇഞ്ചോടിഞ്ചു സമര്‍ത്ഥരുമായിരുന്നു.
സ്വന്തം കഴിവുകളും നൂതനനങ്ങളായ ആശയങ്ങളും മറ്റുള്ളവരുമായി
പങ്കുവയ്ക്കുന്നത് ആധുനികമാനേജ്മെന്റിന്റെ വളരെ
പ്രധാനപ്പെട്ടകാര്യമാണ്. ഒഴുകുന്
കെട്ടിക്കിടക്കുന്നജലം മലിനമായിരിക്കും. നിരന്തരമായ
ആശയവിനിമയം സ്വയംവളരാനും വികസിക്കാനും സഹായിക്കുന്ന ഇത്തരം
ആളുകള്‍ക്കേ, മറ്റുള്ളവരെ നേര്‍
മുന്‍പേ പറക്കുന്ന പക്ഷി
മറ്റുള്ളവരെ നയിക്കാനും വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അത്യാവശ്യം
നിയന്ത്രിച്ചു നിര്‍ത്താനുമുള്ള കഴിവുകള്‍ സ്വാഭാവികമായി നമുക്ക്
ലഭിച്ചിട്ടുള്ളതാണ്. ഈ നേതൃത്വപാ
കാണാവുന്നതാണ്. മുന്‍പേ നടക്കുന്ന ഗോവു, തന്റെപിന്‍പേ നടക്കുന്ന
മറ്റു ഗോക്കളെ, നയിക്കുന്ന പോലെയു
ടെ അനുഗൃഹം കൊണ്ടാണ്.
മുന്‍പേ പറക്കുന്ന പക്ഷികളെക്കുറി
രില്ലാത്ത പഴഞ്ചൊല്ലുകളാണ്.എന്
ഈകഴിവുകള്‍ മനുഷ്യന്‍വിവേചനബുദ്
യുക്തമായ തീരുമാനമെടുക്കാനും മറ്റുള്ളവരെ ലക്‌ഷ്യസ്ഥാനങ്ങളിലേക്ക്
നയിക്കുവാനും പ്രാപ്തനാക്കുന്നു.
പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാനും അവയ്ക്കു പരിഹാരം കാണാനും
സഹായിക്കുന്നു.മഹാഭാരതയുദ്ധത്തി
കര്‍ണ്ണനുമൊക്കെ ഈ നേതൃത്വപാടവം പ്രകടിപ്പിച്ച മഹാത്മാരാണ്.
ഉത്തരവാദിത്ത്വമില്ലാത്ത അധികാരം
അധികാരം നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമാണ്. ഉത്തരവാദിത്വമോ? അത് പര
മാവധി ഒഴിവാക്കാന്‍ ശ്രമിക്കയും ചെയ്യുന്നു.ഉത്തരവാദിത്വമില്ലാ
അധികാരം കുരങ്ങന്റെ കൈയ്യില്‍
പൂമാല കൊടുത്ത പോലെയാണ്. ഉത്തരവാദി
നല്‍കിയാല്‍, കരിമ്പിന്തോട്ടത്തി
തകര്‍ത്ത് തരിപ്പണമാക്കുന്നത് കാണാം! അച്ചടക്കവും അനുസരണയും
ആനയ്ക്ക് അന്യമായിരിക്കും. ഉത്
കാരമാണ്,ഒരു രാജ്യത്തിന്റെ ശാപം. അതു ഉള്ളില്‍ നിന്നും ഉയര്‍ന്ന് വരണം
കുടുബത്തില്‍ അതിനുവേണ്ടുന്ന പരിപോഷണം ലഭിക്കണം.വിദ്യാലയങ്ങളില്‍
നിന്നും വളര്‍ന്നു വികസിക്കുന്ന ഉത്തരവാദിത്വബോധം സ്വന്തം കര്‍മ്മ രംഗ
ത്തും,പൂര്‍ണ്ണത പ്രാപിക്കാന്‍ അത്യന്താപേക്ഷിതമാണ്.
സഫലമീയാത്ര
ഫലം കാംക്ഷിക്കതെയുള്ള ഫലസിദ്ധി അതൊരു അപൂര്‍വ്വ ബഹുമതിയാണ്.
സ്വന്തം കര്‍മ്മത്തില്‍ മാത്രം,ശ്രദ്ധിച്ചാല്‍ മതി.ഫലം താനെ വന്നു കൊള്ളും!
> ഓരോരുത്തരുടേയും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഊര്‍ജ്ജവും കര്‍മ്മകുശലതയും കാര്യക്ഷമതയുംപുറത്തുവരണമെങ്കി
> മുന്‍പേ പറക്കുന്ന പക്ഷി
>
>മറ്റുള്ളവരെ നയിക്കാനും,വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അത്യാവശ്യം
> നിയന്ത്രിച്ചുനിര്‍ത്താനുമുള്ള കഴിവുകള്‍ സ്വാഭാവികമായി നമുക്ക്
> ലഭിച്ചിട്ടുള്ളതാണ്.ഈ നേതൃത്വ പാ
പോലെയു
>
> മുന്‍പേപറക്കുന്നപക്ഷികളെക്കുറി
> രില്ലാത്ത പഴഞ്ചൊല്ലുകളാണ്.എന്
> യുക്തമായ തീരുമാനമെടുക്കാനും മറ്റുള്ളവരെ ലക്‌ഷ്യസ്ഥാനങ്ങളിലേക്ക്
> നയിക്കുവാനും പ്രാപ്തനാക്കുന്നു.
ആ പ്രാണികള്‍ക്ക് പ്രേരകമാവുന്ന ശക്തി ആരാണ് നല്‍കിയത് ? മനുഷ്യനെക്കാളും സേവന സന്നദ്ധരായി,ഈ ഉറുമ്പുകള്‍ക്ക് അത്തരം തിരിച്ചറിവ് കിട്ടുന്ന ഇടം, എവിടെ നിന്നാണ്? ഒരു തരത്തില്‍ ഇത്തരം ത്യാഗം കാണിച്ചുകൊടുക്കുന്ന നേതൃത്വം ഉറുമ്പുകള്‍ക്കുണ്ടോ? ഉറുമ്പുകളുടേയും,ഈച്ചകളുടേയും കൂട്ടത്തില്‍, ഒരു നേതൃത്വ നിര ഉണ്ട്. അവകള്‍ ഉണ്ടാക്കുന്ന മൂളിച്ചകളും ശബ്ദവും കേട്ട് അര്‍ത്ഥം കല്പിക്കാനാവുമോ?
സൈനികര്‍ക്ക് നേതൃത്വം നല്‍കുന്ന സൈന്യാധിപനെപ്പോലെ ഈ പ്രാണികളി
തേനീച്ചകളുടെ നിരകളില്‍,തേനീച്ചകള്‍ തമ്മിലുണ്ടാവുന്ന പോരുകള്‍ നിയന്ത്രിക്കാന്‍ സേനാധിപന്മാരെപ്പോലെ, ചില ഈച്ചകളെ ശ്രദ്ധിച്ചാല്‍ കാണാ
BACK
Tuesday, May 26, 2009
ഉള്‍പ്പാര്‍ട്ടി കുരങ്ങന്‍മാര്‍ -ചെമ്മനം ചാക്കോ
"ചാടിക്കളിയെടാ കൊച്ചുരാമാ,
കൂടിക്കളിയെടാ അച്ചുരാമാ!
അള്ളിപ്പിടിച്ച് മേല്‍ത്തട്ടില്‍ കയറെടാ,
തലകുത്തി മറിയെടാ, പലമട്ടു ചീറെടാ,
ഇന്ദ്രനും ചന്ദ്രനും ലാത്സലാം നല്‍കെടാ,
ജന്‍മം കളയാതെ ജന്‍മിയായിത്തീരെടാ,
ഒരു തൊട്ടി വെള്ളത്തില്‍ മുങ്ങിക്കുളിയെടാ,
വില്ലീസണിയെടാ, പല്ലക്കില്‍ കേറെടാ,
തുള്ളിക്കളിയെടാ, പല്ലിളിച്ചാടെടാ,
കൊച്ചുരാമാ, ക്ഷണം, അച്ചുരാമാ,!
രണ്ടാം സംഘം
" ചാടിക്കളിയെടാ കുഞ്ഞുരാമാ,
പാടിക്കളിയെടാ രാമാ!
കണ്ണുതുറന്നു നീ താഴോട്ടു ചാടെടാ ,
ചട്ടനും ചടയനും ലാത്സലാം നല്‍കെടാ,
പട്ടിണിപ്പവങ്ങള്‍ക്കുമിനീര്‍ കൊടുക്കെടാ,
ചേരിപ്പുഴകള്‍ക്ക് നരജന്‍മം നല്‍കെടാ,
ചെറ്റത്തലകളില്‍ ചെറുപേന്‍ പെറുക്കെടാ,
പിണതുല്യരായോര്‍ക്ക് വില്ലീസു വേണ്ടെടാ,
പല്ലക്കു വേണ്ടെടാ, പുതുമുണ്ടു നല്‍കെടാ,
ആടിത്തകര്‍ക്കെടാ കുഞ്ഞുരാമാ!"
പൊതുജനം
അടിപിടി പിടിവലി വാനരപ്പടരണ്ടും,
അലകടല്‍ വറ്റുമ്പോള്‍ പിടയുന്ന മീന്‍പോലെ,
അതിനിടയില്‍ പൊതുജനം പൊരിയുന്നു, പുളയുന്നു,
അവസാനം തലതിരിച്ചോട്ടുകള്‍ കുത്തുന്നു;
കുത്തേറ്റകുരങ്ങന്‍മാര്‍ കളിയാട്ടം നിര്‍ത്തുന്നു;
ഇരുകൈയ്യില്‍ തലതാങ്ങി ഇനിയെന്തെന്നോര്‍ക്കുന്നു!
BACK
ഒരു പൂവ് വിരിയുന്നു- ബൃന്ദ
ഇപ്പോള്‍
പ്രണയം
ഒരു മെയ് ഫ്ളവര്‍ മരച്ചുവട്ടില്‍..
എന്‍റെ ചാരത്ത്
മുടിയിഴകള്‍ക്ക് മീതെ
അവന്‍റെ കരതലം.
ഹൃദയത്തില്‍ ചൂടേറ്റം .
അതിനാല്‍ ഈ മരങ്ങള്‍
നേരത്തെ പൂവിടുന്നു.
കാലം തെറ്റി പൂക്കുന്ന മരങ്ങള്‍
കാലം തെറ്റി വിടരുന്ന പ്രണയം.
പ്രണയത്തിന് കാലം തെറ്റാറുണ്ടോ?
ഞാന്‍ എന്‍റെ പ്രണയികളെയോര്‍ത്തു.
അവന്‍ തന്‍റെ കാമിനികളെയും .
എന്നിട്ടും
ഞാന്‍ അവന്‍റെ വെളുത്ത മുടിയിഴകളില്‍ ...
അവന്‍
എന്‍റെ ചുവന്ന ചായം പുരട്ടിയ
നീളന്‍ നഖങ്ങളില്‍ ..
'നാം ഒരമ്പിനാല്‍ മൂര്‍ച്ചകൂട്ട്യോര്‍'
അവന്‍ പറഞ്ഞു.
പ്രണയത്താല്‍ അനാഥനാക്കപ്പെടും മുമ്പ്
എന്നെ തൊട്ട് എന്തെങ്കിലും പറയൂ.
അവന്‍റെ കണ്ണില്‍ ചെമ്പകപ്പൂക്കള്‍ .
ഒരു കൊടുങ്കാറ്റ് വന്നു പോകുന്നത്
എന്തിനുവേണ്ടി എന്ന്
എനിക്കറിയില്ല.
ഓരോ പ്രണയവും ഏകാന്തതയുടെ
വന്യമയ നിലവിളികളാണ്.
നീ തന്നെ ഒരു കവിതയാണ്.
നിന്‍റെ നിതാന്ത സഞ്ചാരം.
കാടുകള്‍ തേടിയുള്ള യാത്ര.
വെള്ളച്ചാട്ടങ്ങളുടെ ജൈവത
പരിണാമങ്ങളുടെ രസഗന്ധി .
നീ ഒരു പുസ്തകമാണ്.
അതിനാല്‍
നിന്നെ എഴുതാന്‍
ഏറെ എളുപ്പം.
നാം ഇപ്പോള്‍
ഇരുണ്ട വാതിലുകള്‍ തുറന്ന്
നരകത്തിലേക്ക് ചാടുന്നു.
ഖനികളുടെ ആഴങ്ങളില്‍ നിന്ന്
തിരുവെഴുത്തുകള്‍
കണ്ടെടുക്കുന്നു.
കുപ്പിച്ചില്ലുകള്‍ കൊണ്ട്
പാദം മുറിഞ്ഞൊഴുകിയിട്ടും
ഉപ്പുപാറകള്‍ക്ക് മീതെ നടക്കുന്നു.
ഹിമപാതങ്ങളില്‍
തിമിര്‍ക്കുന്നു.
എല്ലാ ഋതുക്കളും
നമ്മിലുണരുന്നു.
ഇപ്പോള്‍
കാലം തെറ്റി വിടര്‍ന്ന പൂക്കള്‍ക്കും
എന്‍റെ നഖമുനയ്ക്കും ഒരേ നിറം.
പുഷ്പ വൃഷ്ടി പതിഞ്ഞ
അവന്‍റെ നരച്ച കുപ്പായത്തില്‍ നിന്നും
ചോരയിറ്റുന്ന ബാണം
എന്‍റെ നെഞ്ചകത്തേക്ക് ..
BACK
മനുഷ്യന്‍ ചീത്ത മൃഗമാണ്-സുകുമാര്‍ അഴീക്കോട്
കിഴക്കും പടിഞ്ഞാറും ഉള്ള ചിന്തകന്‍മാര്‍ ഒരാശയത്തില്‍ തീര്‍ത്തും യോജിക്കുന്നുണ്ടെങ്കില്‍ അത് മനുഷ്യന്‍ സൃഷ്ടിയുടെ മകുടമാണ് എന്നതാണ്.കൃഷ്ണനും ക്രിസ്തുവും ഒക്കെ ഇക്കാര്യത്തില്‍ കൈകോര്‍ത്ത് നില്‍ക്കുന്നു.മഹാ ബുദ്ധിശാലിയായ ശങ്കരന്‍പോലും ഈ വിചാരം ഉണ്ടെന്ന് കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. മനുഷ്യന്‍ തന്നെപ്പറ്റി മിനഞ്ഞുണ്ടാക്കിയ ഒരു ആശയം മാത്രമാണിത് .
മൃഗങ്ങള്‍ എല്ലാം നല്ല മൃഗങ്ങളാണ്. മനുഷ്യന്‍ ചീത്ത മൃഗമാണ്. എല്ലാ മൃഗങ്ങളും സ്വന്തം വംശത്തെ നശിപ്പിക്കില്ല . മനുഷ്യന്‍ ഉണ്ടായ കാലം തൊട്ട് ഇന്നും നടത്തുന്ന ഏക വിനോദം സ്വന്തം സംഹാരമാണ്. അവന്‍റെ വളര്‍ച്ചയുടെ എല്ലാ നേട്ടങ്ങളും കേന്ദ്രങ്ങളും ഈ പ്രാകൃതമായ ക്രൂരതയെ തൃപ്തിപ്പെടുത്താന്‍ ഉപയോഗിക്കുകയാണ്. ശാസ്ത്രത്തിന്‍റെ എല്ലാ കണ്ടുപിടിത്തങ്ങളും ആത്യന്തികമായി അവന്‍ പ്രയോഗിക്കുന്നത് മറ്റു മനുഷ്യരുടെ നേര്‍ക്കാണ്. തോക്കും അണുബോബും എല്ലാം ഈ കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നു.
മൃഗങ്ങള്‍ , ഓരോ വംശത്തിലും , എത്ര സ്നേഹവാത്സല്യങ്ങളോടെയാണ് കഴിഞ്ഞുകൂടുന്നത്!. നമ്മുടെ ക്രൂരത കൂടിയതുപോലെ അവയുടെ ദുഷ്ടവികാരങ്ങള്‍ വര്‍ദ്ധിച്ചിട്ടില്ല. മനുഷ്യന്‍റെ സവിശേഷത വിശേഷബുദ്ധിയാണെന്ന് പറയുന്നു . വിശേഷബുദ്ധിയുണ്ടായിട്ടും നന്‍മയും സ്നേഹവും ആണ് ജീവിതം നിലനിര്‍ത്തുന്ന ശക്തികള്‍ എന്ന് മനുഷ്യന് തിരിച്ചറിയാന്‍ സാധിച്ചില്ല.ബുദ്ധിയുണ്ട്, വിവേകമില്ല- ഈ അവസ്ഥ പോലെ വിനാശകരമായ ഒരു അവസ്ഥ ഊഹിക്കാനാവില്ല. മനുഷ്യന്‍ എല്ലാ മൃഗങ്ങളിലും വച്ച് മോശപ്പെട്ട മൃഗമാണ്.
BACK
culture a rose-k santhosh kumar
Often I wonder whether I have 'culture'. If I do have it, what it is like? Can I touch it?
Can I feel it? Can I express it? Or can I explain it?
A simple search for the term 'culture' in Google catapults you into a world of utter confusion. Google throws before you thousands of pages that do mention the word 'culture'. It is unlikely for one to go through all those pages in his life time. When it is so, the very thing 'culture' can be definitely confusing.
Kudos to the one who invented the word culture. Hats off to those who tried to define the word culture. A Nobel Prize for the one who explained it in a sentence without loosing its complete meaning.
Culture is such a word. It demands the entrepreneurship of men who have enough culture to redefine it.
Ask me about it. Suddenly I realize how helpless I am to convince you about it. How handicapped I am to describe it. I go dumbfounded about it.
Culture is something that is either elusive like a fish or volatile like spirit. Explaining it is still next to the impossible. I am sure that is the hallmark of culture as it is. No man ever lived on earth manifested his culture in its totality. But many like me and you brag about it. That is what our culture is.
When you are helpless you naturally seek the support of someone or something. All did seek the help of other known words to define this single word 'culture'. Educationists attributed its identity to civilization. Politicians attributed its identity to the party's agenda. Botanists attributed its identity to tissue culture. Each one attributed its identity to his area of activity.
Why this very word 'culture' remain so mystic in its very nature? Why does culture manifest only at times in one's life so that every one could understand it? Does it have anything to do
with Man who can walk on two legs, keep a smile on his lips, foster love in his heart and show compassion to others like him? does it influence the Man when he is annoyed, irritated or sad? Does it take over the Man when he is selfish and self-centered? does it manifest its self when the Man turns envious of others?
I am sure,culture is something that is directly related to your mind and your feelings. It is one thing that controls your Id, Ego and Super Ego. It turns itself into an 'angel' if you need it that way. It remains as a 'devil' if you let it rule you. Does culture have a split-personality? it is the only lasting entity in a Man's life that decides what He is and what He would be till his death.
Culture is permissive, compromising and accommodating. It is radical, revolutionistic and demanding at the same time. There is no state of 'in-between' for it.
To me 'culture' is a rose. At least I can deem it so with all my humility. The fragrance of it is everywhere. But mind you, don't handle it carelessly. You get hurt with its thrones!
So what makes your culture is neither the rose flower or the thrones around it. It is the fragrance of it.
Enjoy the fragrance of it as much as you can. You will never get fed up with the smell of a rose. You need not define how a rose flower smells. The very word rose itself smells rose.
Culture is a rose. It either makes you or breaks you.
BACK
സംഗീതം കാണുന്നവര്‍-ഇ. പി. ശ്രീകുമാര്‍
സംഗീതം ഒരു ദൃശ്യകലയാവുകയാണ്.പുതിയ സംഗീത സംസ്കാരത്തെ വളര്‍ത്തുന്ന 'റിയാലിറ്റി ഷോ'കളാണ് പ്രധാനമായും പാട്ടില്‍ ദൃശ്യപരത അനിവാര്യമാക്കിയിട്ടുള്ളത് . പാട്ടു പാടുന്നതിന് ശാരീര സാധകം മാത്രം പോര , ശരീരാഭ്യാസവും നിര്‍ബന്ധമാക്കുമ്പോള്‍ ഗായകര്‍ നൃത്ത പരിശീലനം കൂടി ആര്‍ജിക്കേണ്ടത് അത്യാവശ്യമായി വരുന്നു. ഗായകര്‍ അവതരണ വേദി പൂര്‍ണമായി ഉള്‍പ്പെടുത്തണം എന്ന സിദ്ധാന്തം അപകടകരമാണ്.
വേദിയിലും സദസ്സിലും നടന്നും ഓടിയും കാണികളെ കണ്ടും ചിരിച്ചും വികാരമഭിനയിച്ചും നടത്തുന്ന ഗാനാവതരണമാണ് മേന്‍മയുള്ളത് എന്നാണ് പുതിയ നിര്‍വ്വചനം .ചുവടുവയ്പുകളൂടെ ചടുലതയും , വൈകാരിക സംവേദനത്തിനാവുന്ന ശരീര ഭാഷാ പ്രയോഗവും , വസ്ത്രധാരണത്തിലെ ഭാവനയും , ചമയ മികവുമൊക്കെ ഗാനാലാപനമൂല്യത്തെ നിശ്ചയിക്കുന്ന ഘടകങ്ങളാകുന്ന ആസ്വാദനരീതി രൂപപ്പെട്ടുകഴിഞ്ഞു.
നൃത്തം സംഗീതം പോലെ മറ്റൊരു കലയാണ്. ഒരേ സമയം രണ്ട് കലകളില്‍ സര്‍ഗ്ഗ വൈഭവം പ്രകടിപ്പിക്കുക എന്നത് അസാധാരണ കലാസിദ്ധിയുള്ളവര്‍ക്ക് മാത്രം സാധിക്കുന്നതാണല്ലോ. ഗായകരുടെ കണ്ണുകള്‍ അടയുവാന്‍ പാടില്ലെന്നും അവ പാട്ടിലുടനീളം സദസ്യരുമായി സംവദിച്ചുകൊണ്ടിരിക്കണമെന്നുമാണ് പുതിയ മതം.അതാണ് സംഗീതാസ്വാദനത്തിന് ഉത്തമമെന്നാണ് പുതിയ മതം. എന്നാല്‍ മഹാ സംഗീതജ്ഞന്‍മാര്‍ എന്നും കണ്ണുകളടച്ചേ പാടിയിട്ടുള്ളു.
അടഞ്ഞ കണ്ണുകള്‍ മനസ്സിന്‍റെ ഏകാഗ്രതയ്ക്ക് അവശ്യം വേണ്ടതാണെന്ന് പതിറ്റാണ്ടുകളുടെ സംഗീതോപാസനയില്‍ അവര്‍ക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.പാടുമ്പോള്‍ ഗായകര്‍ക്ക് മുമ്പില്‍ കാണികളില്ല, മത്സരമില്ല, ലോകമേയില്ല. ശ്രുതിമാത്രം.രാഗവും താളവും ലയവും മാത്രം. പഞ്ചേന്ദ്രിയങ്ങളും ശ്രുതിശുദ്ധിയില്‍ ലയിപ്പിച്ച് മനസ്സും ശരീരവും ഏകാഗ്രമാക്കി സര്‍ഗ്ഗാത്മകതയെ പ്രാപിക്കുവാനുള്ള സര്‍വ്വവും മറന്നുള്ള പ്രാര്‍ത്ഥനയാണത്. തപസ്സനുഷ്ഠാനമാണ് ഓരോ ആലാപനവും .
അവിടെയാണൊരു സര്‍ഗ്ഗ സൃഷ്ടിയുണ്ടാവുന്നത് . ഒരു ഗീതം കീര്‍ത്തനമാകുന്നത് . ഓരോ ആലാപനവും സവിശേഷവും വ്യത്യസ്തവുമായ സൃഷ്ടിയാവുന്നത്. അവിടെയാണ് കലാകാരന്‍റെ കര്‍മ്മ സാഫല്യം. ഒരു ചലച്ചിത്ര ഗാന റിക്കോര്‍ഡ് അനുവിട വ്യത്യാസമില്ലാതെ പാടുന്നതില്‍ സൃഷ്ടിയില്ല, അനുകരണമേയുള്ളു. ഏതൊരു കലാസൃഷ്ടിയിലും ആവശ്യം വേണ്ട ഏകാഗ്രത ഇല്ലാത്തതത്രേ സംഗീതം കണ്ട് ആസ്വദിക്കുന്ന പുതിയ കാലത്തെ പാട്ടിലെ പ്രധാന പോരായ്മ.
BACK
കനിവിലെ അച്ഛന്‍ -ഇന്ദിര ബാലന്‍
ഭീതി തന്‍ പെരുമ്പാമ്പുകള്‍
ചുറ്റി വരിഞ്ഞൊരു രാവില്‍
മൃ സഞ്ജീവനിയായണയുന്നിതാരെ
മായ്ക്കാത്ത കാലത്തിന്‍ കളിയച്ഛനോ,
ചുട്ടുപൊള്ളുമീ ജീവിത തിക്ത-
മേറെകുടിച്ച വശയായോരീ
മകള്‍ക്കിത്തിരി പ്രാണവായു
ഇറ്റുവാന്‍വന്നതോ താതന്‍
ശ്രുതി ലയ വിന്യാസങ്ങള്‍ ഇല്ലിവിടെ
സ്നേഹക്കൂട്ടിന്‍ നറും തേനുമില്ല
അവശേഷിപ്പതീ പാഴ് മഞ്ഞേ റ്റു
വിറച്ച പാട്ടി ന്നപസ്വരങ്ങള്‍ മാത്രം
ഇരുള്‍ സര്‍പ്പങ്ങള്‍ ചീറ്റി നില്ക്കുന്ന
നേരത്ത് കേട്ടു ആര്‍ദ്ര മാമൊരു സ്വരം
പഠിച്ചുവോ മകളെ നീ
ജീവിതത്തി ന്നര്‍ത്ഥ ശാസ്ത്രം ?
ഇടറിയോ മറുമൊഴി ചൊല്ലിയോ
കലങ്ങിയോ മിഴിയിണകള്‍
വായിക്കാതെ പോയൊരു
പുസ്തകത്തിന്‍ താളുകളായിവള്‍
മൂക ഗംഭീരമാം ഘനനിമിഷങ്ങള്‍
മുന്നിലൂടൊരു മിന്നലായ് വീശി
ചേറികൊഴിച്ചു നെല്ലും പതിരും
ദു:ഖ പൂര്‍ണ്ണമീ പാത മാത്രം ബാക്കി
കഴിഞ്ഞു കാലത്തിന്‍ പാതിയും
ഭിക്ഷയാണീ ബാക്കി പത്രവും
മകളെ നീയിതു ഊതി തെളിച്ചു
മണിവിളക്കാക്കീടേണമെന്നുചൊല്ലി
പകലിന്‍ ശിരോ വസ്ത്രമീ പ്രകൃതി -
അണിയുന്ന നേരത്തെന്‍
സ്വപ്ന രഥ്യ തന്‍ പടികളിറങ്ങി
ആകുല മാനസനായച്ഛന്‍
BACK
sreedevi nair's poems-uthama narayanan
Mrs,Sreedevi Nair, uses so wide a canvass for her poems, hence trying
to write a few pages about our perception of her poems is so difficult
a task to try.So I confine myself to writing about a few of her poems
as a basis and I feel it is like the first rung of the ladder of
understanding the entire gamut of her sweep over almost all activities
of inanimate and animate world in her writing.
Words speak different language in her writings and able to bring the
ambiance of pronounced silence. Again her words bring a new mirror to
our face , showing the self awareness and analysis of human existence.
She adds more meanings and to the situations and places which normally
appear to be meaningless to us; like in her 'Qarrelsome Kitchen
Vessels' in kitchen we see only vessels depending on the utility ,
whereas when she sees , vessels talking about film,cooking, music and
even dressing. Silence of the kitchen vessels is an
affair of heart- breaking to her. She is able to have a
communion with the sorrow of the vessels and says
keeping their face shining, By draining their own tears'.
An ordinary Sculpture comes to life , gains more life than humans, and
able to show the human frailties, in the poem 'Sculpture" , she in her
own way castigates the sculptor for his possessiveness over the statue
and makes the fact visible that possessiveness is a destructive
process where both possessor and the possessed are lost in this
process.Again in the poem we are able to see the power of sex involved
in any creation though the 'created one ' does not know this.In a
general sweep of her brush , how she paints the presence of soul in
both animate and inanimate objects leading us to believe
the common soul of which we are parts.
Sea for Sale is another poem bringing out the woman's mind on to the
paper.What people normally think is contradicted by the poet by her
saying , the woman in house is partial and the whole woman can not be
contained in the house; she is uncontainable and incomprehensible like
the sea since sea contains all wealth and one's lifetime , one can not
comprehend the incomprehensible phenomenon called
woman.
when we open a folder in our personal computer we may see a picture
which we stored earlier, but the poet sees a bird comes through her
window to the computer and sees a replica of the bird , that had been
captured when the bird the previous day came and pecked the food
grains and flew away laughing loudly!
and poet writes , she does not know the reason why the bird
laughed in that she effortlessly stresses the point that
every moment is fresh taking birth and no point in being stuck with
the past thereby demarcating the time as past , present and
future and we can imagine the scenario behind the lines.
Here is a poet whose lines you can enjoy and imagine by reading the
meanings both said and unsaid between the lines.
Ultimately poetry is one medium through which the inexpressible may be
expressed to certain extent with the imagination of the poet .If all
can be expressed in any medium , simply impossible by
humans , that is why we see development everywhere every
moment and we feel something still eluding us, if that is
perceivable , that is God.
And poetry helps in that process of understanding the ultimate truth..
Enjoy reading the poems of Sreedevi Nair
BACK
വഴക്കാളികളായ അടുക്കളപ്പാത്രങ്ങള്‍.-ശ്രീദേവി നായര്‍
BACK
Monday, May 25, 2009
10 കവിതകള്‍:പി.എ. അനിഷ്
ആധുനികതയ്ക്കു ശേഷം രൂപപ്പെട്ട ഭാവുകത്വപരിണാമം അടയാളപ്പെടുന്ന കാലത്താണ് നാമിന്ന് ജീവിച്ചു കൊണ്ടിരിക്കുന്നത്.തിരക്കുപിടി
പ്രകൃതിയില്ലാതെ മനുഷ്യനോ മറ്റ് ജീവജാലങ്ങളോ ഇല്ല.പ്രകൃതിയില്‍ നിന്ന് വേറിട്ടൊരു അസ്തിത്വം തന്നെ മനുഷ്യനില്ല.കൂറ്റന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ ശീതീകരിച്ച മുറിയിലിരിക്കുമ്പോള്‍ അലക്ഷ്യമായ ചില ചിറകടികള്‍ അവന്റെ ഉറക്കം കെടുത്തുന്നു.വീടും കുടുംബവും നഷ്ടപ്പെട്ടവരെ പുച്ഛത്തോടെ കാണുന്ന ഒരു സമൂഹം നിര്‍വികാരതയോടേ , നിസ്സംഗതയോടെ 'പാവം' എന്നു പറയുന്നു.ദാര്‍ശനികമായ വ്യഥകളല്ല ഇത്തരം നിശ്ശബ്ദമായ നിലവിളികളാണ് നമ്മെ അസ്വസ്ഥരാക്കുന്നത്.
അതിജീവനത്തിനുളള ജീവജാലങ്ങളുടെ ശ്രമങ്ങള്‍ ചിലപ്പോഴെല്ലാം വിചിത്രമായ സമസ്യകള്‍ മുന്നോട്ടു വയ്ക്കുന്നു.അവിശ്വസനീയമായ ചിലത് സംഭവിപ്പിക്കുന്നു. അങ്ങനെ ജീവിക്കുന്ന കാലത്തെയും അനുഭവത്തെയും കോറിയിടാനുളള പരിശ്രമങ്ങള്‍ മാത്രമാണ് ഈ കവിതകള്‍.-പി.എ. അനിഷ്
നിലക്കടല തിന്ന്
തൊണ്ടോടു കൂടിയ നിലക്കടല
വറുത്തു വച്ചിരുന്ന
ബസ്റ്റാന്റില്‍ നിന്നൊരു പൊതിവാങ്ങി
അവസാനത്തെ സീറ്റിലിരുന്നു
പല പല പണികള്ക്കായ്
നഗരത്തിലേക്കു ചിതറി
പിന്നെയൊരു വറവുചട്ടിയിലേക്കിട്ട നിലക്കടലപോലെ
രാത്രിവണ്ടിയില്
ഗ്രാമത്തിലേക്കു പൊരിയുന്നവര്
സായാഹ്നപത്രത്താള്
മറിച്ചിരിക്കുന്നു ചിലര്
നരച്ച അതേ ആകാശത്തു
കണ്ണുനട്ട്
ഏതോ ഇടവഴിയിലേക്കോടിപ്പോകും ചിലര്
ഞാനോ
തോടുപൊട്ടിച്ച്
കടലതിന്നുകൊണ്ട്
വേരുകളിലേയ്ക്കൂര്ന്നിറങ്ങി
മണ്ണിനടിയിലൂടെ
മുളപ്പിച്ച് കാത്തിരുന്ന
മനസ്സുകള്‍ കടന്ന്
മൗനത്തിന്റെ തോടിനുളളില്
ഉറങ്ങിയുണര്ന്നപ്പോഴേക്കും
വീടെത്തിയിരുന്നല്ലോ!
കണ്ണാരം
ഒളിച്ചിരുന്നിടത്ത്
ഒരു പാമ്പുണ്ടായിരുന്നു
ഇരുട്ടില്
അതിന്റെ വാല്
ചവിട്ടുകൊണ്ടിട്ടും
തിരിഞ്ഞു കടിച്ചില്ല
കാലിലെന്തോ
ഇഴഞ്ഞതായ് തോന്നി
നിലവിളിയായ് പുറത്തേയ്ക്കോടി
വടിയും ടോര്ച്ചും
ആക്രോശങ്ങളും
അകത്തേയ്ക്കും
അടികൊണ്ട്
തലചതഞ്ഞ കരിമൂര്ഖനെ
തോണ്ടിയെടുത്ത്
മുറ്റത്തിട്ടു
അപ്പോഴും ചാവാത്ത
അതിന്റെ വാല്
പൂഴിമണ്ണില് എഴുതിവച്ചു
'സാറ്റ് !'
ബസ്റ്റാന്റിലെ ചിത്രകാരന്
ബസ്റ്റാന്റില്‍
വിരലില്ലാത്തൊരാള്
ചിത്രം വരയ്ക്കുന്നു
വര തെറ്റിയതിന്റെ
പ്രതിഷേധമെന്ന പോല്
പലനിറങ്ങളില്
തെളിയുന്നു
ഇരുട്ടിന്റെ കണ്ണുള്ളൊരു
ദൈവം
അലിവിന്റെ
നാണയത്തുട്ടുകള്
ചിലപ്പോഴൊക്കെ
വീണു ചിതറുന്നു
ഈച്ചകളില്
പഴക്കച്ചവടം,
ലോട്ടറിവില്പന
പൊടിപൊടിക്കുന്നു
എത്തിനോക്കുന്നു
എന്തായി വരയെന്ന്
വെയിലിടയ്ക്ക്
ഒരു കൗതുകം
ചിത്രത്തെ ചവിട്ടാതിരിക്കാന്
ചാടിക്കടന്നു
ഒരു നോട്ടം
പോക്കറ്റില്
ചില്ലറയുണ്ടോന്നു പരതി
നേരമേറെയായ്
ആളൊഴിഞ്ഞ ബസ്റ്റാന്റില്‍ നിന്ന്
അവസാനത്തെ ബസ്സും പോയി
ചിത്രകാരനെവിടെ?
ഇന്നൊന്നും കഴിച്ചില്ലല്ലോയെന്ന്
ചില്ലറത്തുട്ടുകളയാളോടു പറയുന്നതു കേള്ക്കാതെ
വരച്ചിട്ടും വരച്ചിട്ടും
തെളിയാതിരുന്ന
ചിത്രത്തിനു മുകളില്
ഉറങ്ങുന്ന പോലുണ്ട്.
മുള്ള്
അവശേഷിച്ചത്
മുളളുകള്‍ മാത്രമാണ്
രുചിയിലലിഞ്ഞു പോയ
ഉടലുകള്ക്കുളളില്
തുഴച്ചിലിന്റെ പൊരുളറിഞ്ഞിരുന്നവ
ചിലപ്പോള്
തൊണ്ടയ്ക്കുളളില്‍ കുടുങ്ങി
'ഇത്രപാടില്ലെന്ന്'
മുന്നറിയിപ്പു തരും
ഉളളിലിരിപ്പത്
വെളിപ്പെടുത്തും
മുളളുകളായും
കാലം
കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും
ഞാവല്പ്പഴങ്ങള്
വീണുകൊണ്ടിരുന്നു
കിളികള്‍ കൊത്തിയിടുന്നതാണ്
കാറ്റില്
പൊഴിയുന്നതുമാണ്
മരച്ചുവട്ടില്
ഞാവല്പ്പഴങ്ങള്
ചിതറിക്കിടക്കുന്നു
ചീഞ്ഞപഴങ്ങള്ക്കു മുകളില്
തുടുത്ത പഴങ്ങള്
എന്ന വണ്ണം
പാര്‍ക്കില്‍ വന്ന
കുട്ടികള്
കല്ലുപാകിയ വഴിയിലൂടെ വന്ന്
ഞാവല്പ്പഴം പെറുക്കുന്നു
കിളികൊത്തിയതോ
കാറ്റു വീഴ്ത്തിയതോ
എന്നൊന്നും നോക്കാതെ
കടിച്ചുകൊണ്ട് ചിരിക്കുന്നു
ചീഞ്ഞതോ തുടുത്തതോ
എന്നൊന്നും നോക്കാതെ
പെറുക്കിക്കൂട്ടുന്നു
ഉടുപ്പില്
കറയാക്കുന്നു
അരികിലിട്ട സിമന്റു ബഞ്ചില്
ആരും കാണാതെ നമ്മള്
നാക്കുനീട്ടി
ഞാവല്പ്പഴത്തിന്റെ രക്തക്കറ
കാണിക്കുന്നു
പാവം
ഒറ്റപ്പെട്ടതു കൊണ്ടാവും
ഒരു കുളക്കോഴി
ഇടയ്ക്കിടെ
വീട്ടുപരിസരത്ത്
ചുറ്റിപ്പറ്റി നടക്കുന്നതു കണ്ടിട്ടുണ്ട്
പറമ്പില്‍ വീണ
കരിയിലകളില്‍ പതിഞ്ഞ
അതിന്റെ നേര്ത്ത കാലൊച്ച
ഉച്ചയുറക്കത്തെ
ഭയപ്പെടുത്തിയിട്ടുണ്ട്
പൂമരത്തില്
ചേക്കേറി
ഉറക്കം നഷ്ടപ്പെട്ട്
അലക്ഷ്യമായ്
ഇരുട്ടിലേക്കു പറന്നത്
ശീതീകരിച്ച പാതിരാമുറിയില്
കാതോര്ത്തിട്ടുണ്ട്
കടുത്ത വേനലിലും വെളളം വറ്റാതിരുന്ന
ഒരു കുളത്തിനു മുകളിലാണ്
ഈ വീടിരിക്കുന്നതെന്ന്
പഴയൊരു കൂട്ടുകാരന്
ഓര്മിപ്പിച്ചത്
തമാശയായിരുന്നില്ല
ഈ വീടിനടിയില്
ഒരു കുളമുണ്ടെന്നും
കൂട്ടമായ് ചേക്കേറിയിരുന്ന
പൊന്തക്കാടിനിടയിലേക്ക്
ഇവിടെവിടെയോ
ഒരു വഴിയുണ്ടാകുമെന്നും
ആ പാവം സ്വപ്നം കാണുന്നുണ്ടാവണം!
മുറ്റത്തിനരികില്
വേനലില്‍ ഞരമ്പുകള്‍ നിഴലിച്ചിരുന്ന
കാട്ടുനെല്ലിമരം
കുമ്പളവളളിക്കു പടരാനും
നിലാവിന് ചില്ല വരയ്ക്കാനും
പൂവാലനണ്ണാറക്കണ്ണന്
ഊഞ്ഞാലാടാനും
കോഴിക്കുഞ്ഞിനെ കണ്ണുവെച്ച്
പറന്നിരിക്കാനും
ഇടമൊരുക്കി
കുഞ്ഞിലകള് വീഴ്ത്തിയാല്‍പ്പോലും
മുറ്റം വൃത്തികേടാക്കാതെ
വീടിനരികില്
കാടിനെ പ്രതീതിപ്പിച്ച്
ഇടയ്ക്കാരോ
ഒരു നെല്ലിയ്ക്ക പോലുമില്ലല്ലോ
എന്നും
ആണ്മരമാവുമെന്നും
ആശങ്കപ്പെട്ടും
വീടിന് പെയിന്റടിച്ചു
മുറ്റം ചെത്തിക്കോരി
പടര്പ്പുകള് വെട്ടിക്കളഞ്ഞു
ജനല്ക്കാഴ്ചകളെ കര്ട്ടന് മറച്ചു.
നെല്ലിമരം
വെട്ടിക്കളയാന്‍ തീരുമാനിച്ചതിന്റെ പിറ്റേന്നാണ് കണ്ടത്
ഉണങ്ങിയെന്നു കരുതിയിരുന്ന
കൊമ്പിലെല്ലാം പൂക്കള്‍!
ചുറ്റും അത്ഭുതത്തോടെ നടന്നിട്ടും
മരച്ചുവട്ടില്
ചോരപുരണ്ട്
പാമ്പുറപോലെന്തോ കിടന്നത് മാത്രം
ആരും കണ്ടില്ല.
ഒടിയന്‍
വരുന്ന വഴിയില്
വരമ്പുകള്‍ ചുറ്റിപ്പിണയുന്നിടത്ത്
കഴായയ്ക്കരികില്
ഒരു കടമ്പ
പോയപ്പോള്
വഴിയില് കണ്ടിരുന്നില്ല
കടന്നപ്പോഴറിഞ്ഞു
ഒടിഞ്ഞുപോയ മനസ്സ്
കാത്തിരുന്ന
ചോരക്കണ്ണുകളില്
തിളക്കം
പൊടുന്നനെ
വാലില്ലാത്തൊരു പൂച്ചയായ്
കടമ്പ ഓടിപ്പോയി
ഒടിഞ്ഞ ജീവിതമായ്
ചെളിയില്‍ പുതഞ്ഞു കിടക്കുമ്പോള്
വായിച്ചതും
വിശ്വസിച്ചതും
വ്യര്ഥമാകുമോ
എന്നൊരു സന്ദേഹം
കണ്ണിലുറഞ്ഞു
പരമ്പ്
മുമ്പൊക്കെ
പുഴുങ്ങിയെടുത്ത നെല്ല്
ഉണങ്ങാനിട്ടിരുന്നു
വെയിലിനു ചുവട്ടില്‍ വിരിച്ച
പരമ്പുകളില്
ഉളളവനേയും ഇല്ലാത്തവനേയും വേര്തിരിക്കുന്ന
ദൃശ്യമായിരുന്നു
ഇറയത്ത് തൂക്കിയിട്ട
പരമ്പുചുരുട്ടുകള്
വീടിനു മുന്നില്
ചളിവരമ്പുകള്ക്കു നടുവില്‍ വിടര്‍ത്തിയ
വലിയ പരമ്പുകളില്
തഴച്ച പച്ചയിലൂടെ
കാറ്റൊഴുകി നടന്നു
പിന്നെപ്പോഴോ
ദ്രവിച്ച പരമ്പുകള്ക്കുളളില്
എലികള്‍ പെറ്റു പെരുകി
കൊട്ടിലിനുളളില്
കുണ്ടുമുറവും
മൂടുപോയ വട്ടിയും കിടന്നിടത്ത്
പഴമയെ നാം ചുരുട്ടിവച്ചു
ടെറസ്സിനു മുകളില്
സിമന്റു മുറ്റങ്ങളില്
സ്വപ്നങ്ങളുണക്കിയെടുക്കുന്നവര്
അവരുടെ ഓര്മകളില്
പൊതിഞ്ഞെടുക്കപ്പെട്ടൊരു
ശവശരീരം
ഉണ്ടാവുമെങ്കിലും !
പ്രതികാരം
സെക്കന്റ് ഷോ
കഴിഞ്ഞ ഇരുട്ടില്
വീടിനടുത്തുളള വളവില്‍ വെച്ച്
മതിലിനു പിന്നില്‍ നിന്നും
പൊന്തക്കാട്ടില്‍ നിന്നും
മരക്കൊമ്പില്‍ നിന്നെല്ലാം
ചാടി വീണു
കുറേ വാളുകള്
ഭാര്യ പ്രസവിച്ചു കിടക്കുകയാണ്
അമ്മയ്ക്ക്
മരുന്നു വാങ്ങണം
പറഞ്ഞതിന്റെ
പാതിയെങ്കിലും കൊടുത്ത്
പെങ്ങളേം കുട്ടികളേം
തിരിച്ചു കൊണ്ടാക്കണം
എന്നൊക്കെ
പറയണമെന്നുണ്ടായിരുന്നു
കൂലിപ്പണി ചെയ്ത്
ജീവിച്ചോളാമെന്നും
ഇതൊക്കെത്തന്നെയാവില്ലേ
തെരുവോരത്തു വച്ചും
വിജനമായ
റോഡില്‍ വച്ചും
കുളക്കടവില്‍ വച്ചുമെല്ലാം
വെട്ടുകൊണ്ട്
നിലവിളിയുടെ ഭാഷയില്
അവരെല്ലാം
പറയാന്‍ തുനിഞ്ഞതും?